വാഷിംഗ്‌ടൺ: അമേരിക്കയിൽ ആത്മഹത്യ ചെയ്‌തെന്ന് പറയപ്പെടുന്ന ഇന്ത്യൻ ഗവേഷകന്റെ മരണത്തിൽ സംശയമുണ്ടെന്ന് അമ്മയുടെ വാദത്തെ പിന്തുണച്ച് ഇലോൺ മസ്‌ക്.
ഇന്ത്യൻ വംശജനായ ടെക് ഗവേഷകനും മുൻ ഓപ്പൺഎഐ ജീവനക്കാരനുമായ ആത്മഹത്യയിലാണ് മസ്കിന്റെ പരാമർശം. 26 കാരനായ സുചീർ ബാലാജിയുടെ ‘അമ്മ പൂർണ്ണിമ രാമറാവുവാണ് നിർണ്ണായകമായ തെളിവുകൾ പങ്കു വച്ചിട്ടുള്ളത്. ഒരു സ്വകാര്യ പോസ്റ്റ്‌മോർട്ടത്തിലൂടെയും അന്വേഷണത്തിലൂടെയും കണ്ടെത്തിയ തെളിവുകൾ ആത്മഹത്യയെന്ന പോലീസിൻ്റെ നിഗമനത്തെ തള്ളിക്കളയുന്നുവെന്നാണ് യുവാവിന്റെ അമ്മയുടെ വാദം. ഇതുമായി ബന്ധപ്പെട്ട് എഫ്ബിഐ അന്വേഷണത്തിനും അവർ ആവശ്യപ്പെട്ടു.
സുചിറിൻ്റെ അപ്പാർട്ട്മെൻ്റ് കൊള്ളയടിക്കപ്പെട്ടു. കുളിമുറിയിലെ ബലപ്രയോഗത്തിന്റെ അടയാളമുണ്ട്. രക്തക്കറകളുടെ അടിസ്ഥാനത്തിൽ കുളിമുറിയിൽ ആരോ അവനെ അടിച്ചതായി സംശയമുണ്ട് . ആത്മഹത്യയായി അധികാരികൾ പ്രഖ്യാപിച്ച അരുംകൊലയാണിത് . സാൻ ഫ്രാൻസിസ്കോ നഗരത്തിൽ നിങ്ങൾ സ്വാധീനം ഉപയോഗിച്ചു എന്നത് നീതി ലഭിക്കുന്നതിൽ നിന്ന് ഞങ്ങളെ തടയുന്നില്ല. ഞങ്ങൾ എഫ്ബിഐ അന്വേഷണം ആവശ്യപ്പെടുന്നു” സൂചീറിന്റെ ‘അമ്മ പൂർണ്ണിമ രാമറാവു പറഞ്ഞു.
പൂർണ്ണിമ രാമറാവു എക്‌സിൽ പങ്ക് വച്ച വിവരങ്ങൾ അടിസ്ഥാനപ്പെടുത്തി, “ഇതൊരു ആത്മഹത്യ ആണെന്ന് തോന്നുന്നില്ല” എന്നാണ് മസ്‌ക് അഭിപ്രായം പറഞ്ഞത്.
അതേസമയം നിർമ്മിത ബുദ്ധി മേഖലയിലെ അധാർമ്മിക ഇടപെടലുകളെ കുറിച്ച് ശക്തമായ അന്വേഷണം നടത്തണമെന്ന ആവശ്യം ഇതേതുടർന്ന് ശക്തമാകുന്നുണ്ട്.
Discussion about this post