32 വർഷങ്ങൾ, തലമുറകൾ നീണ്ട വികാരം ; ടെലിവിഷൻ സംപ്രേഷണം അവസാനിപ്പിച്ച് WWE RAW

Published by
Brave India Desk

നീണ്ട 32 വർഷങ്ങളായി ലോകമെമ്പാടുമുള്ള ഗുസ്തി ആരാധകരുടെ പ്രിയപ്പെട്ട ഷോ ആയിരുന്ന WWE RAW ടെലിവിഷൻ സംപ്രേഷണം അവസാനിപ്പിച്ചു. ഓരോ തിങ്കളാഴ്ച രാത്രികളിലും പല തലമുറകളെ ആവേശം കൊള്ളിച്ച ടെലിവിഷൻ ഷോ ഇനി നെറ്റ്ഫ്ലിക്സിൽ ആയിരിക്കും സംപ്രേഷണം ചെയ്യുക.

5 ബില്യൺ ഡോളറിൻ്റെ കരാറിനാണ് WWE RAW നെറ്റ്ഫ്ലിക്സ് ഏറ്റെടുത്തിരിക്കുന്നത്. 1993 ജനുവരി പതിനൊന്നാം തീയതി മുതലായിരുന്നു WWE RAW ടെലിവിഷൻ സംപ്രേഷണം ആരംഭിച്ചിരുന്നത്. 32 വർഷങ്ങൾ കൊണ്ട് 1,649 എപ്പിസോഡുകൾ ആണ് ഇതുവരെ സംപ്രേഷണം ചെയ്യപ്പെട്ടിട്ടുള്ളത്. ന്യൂയോർക്ക് സിറ്റിയിലെ മാൻഹട്ടൻ സെൻ്ററിൽ നിന്ന് ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന ഷോയായാണ് ആരംഭിച്ചത്. അവിസ്മരണീയമായ നിരവധി നിമിഷങ്ങളും മത്സരങ്ങളും WWE RAW ഗുസ്തി ആരാധകർക്ക് സമ്മാനിച്ചു.

തിങ്കളാഴ്ച രാത്രി ഹൂസ്റ്റണിലെ ടൊയോട്ട സെൻ്ററിൽ വച്ചാണ് ടെലിവിഷൻ ഷോയുടെ അവസാന എപ്പിസോഡ് മത്സരം നടന്നത്. ഷോയുടെ ചരിത്രത്തിലെ 1,649-ാമത്തെ എപ്പിസോഡായിരുന്നു ഇത്. ജനുവരി 6 മുതൽ ആണ് WWE RAW നെറ്റ്ഫ്ലിക്സിൽ സംപ്രേഷണം ആരംഭിക്കുന്നത്.
ലോസ് ഏഞ്ചൽസിലെ ഇൻ്റ്യൂട്ട് ഡോമിൽ നിന്ന് രാത്രി 8 മണി മുതൽ ലോകമെമ്പാടും ഷോ തത്സമയം സംപ്രേഷണം ചെയ്യും.

Share
Leave a Comment

Recent News