എറണാകുളം: കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന നൃത്തപരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ വി ഐ പി ഗ്യാലറിയിൽ നിന്ന് വീണ് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഉമ തോമസ് എംഎൽഎയെ സന്ദർശിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. ഉമ തോമസിന്റെ ആരോഗ്യ സ്ഥിതിയില്‍ മാറ്റമുണ്ടെന്ന് വീണ ജോർജ് പ്രതികരിച്ചു. എംഎല്‍എ കിടക്കയില്‍ നിന്നും എഴുന്നേറ്റ് പരസഹായത്തോടെ കസേരയിൽ ഇരുന്നതായും ആരോഗ്യമന്ത്രി അറിയിച്ചു.
ഇൻഫെക്ഷൻ കൂടിയിട്ടില്ല എന്നത് വളരെ ആശ്വാസകരമാണ്. അടുത്ത ഒരാഴ്ച കൂടി ഉമ തോമസ് ഐസിയുവിൽ തുടരും. നിയമസഭ സമ്മേളനത്തെ കുറിച്ച് എംഎല്‍എ മകനോട് സംസാരിച്ചെന്നും വീണ ജോർജ് പറഞ്ഞു.












