Tag: veena george

പുകഞ്ഞ് ബ്രഹ്‌മപുരം; പുക ശ്വസിച്ച് കൂടുതൽ പേർക്ക് ആരോഗ്യപ്രശ്‌നങ്ങൾ; ഇതുവരെ ചികിത്സ തേടിയത് 899 പേർ;കൊച്ചിയിലുള്ളവർ മാസ്ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി

എറണാകുളം: വിഷപ്പുക കൊണ്ട് നിറഞ്ഞ ബ്രഹ്‌മപുരത്ത് സ്ഥിതിഗതികൾ രൂക്ഷമാകുന്നു. വിവിധ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ഇതുവരെ 899 പേരാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. വരും ദിവസങ്ങളിലും കൂടുതൽ ആളുകൾ ...

എച്ച്3എൻ2; ആശങ്കപ്പെടേണ്ട സാഹചര്യമില്ല; മുൻ കരുതൽ സ്വീകരിക്കാൻ നിർദ്ദേശം നൽകി; വീണാ ജോർജ്

തിരുവനന്തപുരം: എച്ച്3എൻ2വിൽ സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. രോഗവ്യാപനം തടയാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനുള്ള നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. നിലവിൽ രണ്ട് രോഗികളാണ് സംസ്ഥാനത്ത് ചികിത്സയിൽ ...

ജീവിതത്തിലെ തിരക്കിനിടയിൽ ആരോഗ്യം ശ്രദ്ധിക്കാൻ മറക്കരുത്; വീണാ ജോർജ്

തിരുവനന്തപുരം: ജോലിയുടെയും ഉത്തരവാദിത്വ നിർവഹണത്തിന്റെയും തിരക്കിൽ ആരോഗ്യം ശ്രദ്ധിക്കാൻ മറക്കരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പലപ്പോഴും തിരക്കിനിടയിൽ തുടർച്ചയായ ക്ഷീണം, തലവേദന, കിതപ്പ്, ഉത്സാഹമില്ലായ്മ എന്നിവയൊക്കെ അനുഭവിക്കാറുണ്ട്. ...

ആശങ്കപ്പെടാനില്ല; ആരോഗ്യനില തൃപ്തികരം; ഉമ്മൻ ചാണ്ടിയെ സന്ദർശിച്ച് ആരോഗ്യമന്ത്രി; വിദഗ്ധ ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക് മാറ്റിയേക്കും

തിരുവനന്തപുരം: ന്യുമോണിയ ബാധിച്ച് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ബംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയേക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശ പ്രകാരമാണ് വിദഗ്ധ ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക് ...

ഉമ്മൻചാണ്ടിയെ ഇന്ന് ആരോഗ്യമന്ത്രി സന്ദർശിക്കും; മികച്ച ചികിത്സ നൽകാൻ കുടുംബത്തിനായില്ല, പരാതി പിൻവലിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും സഹോദരന്റെ മകൻ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോർജ്ജ് ഇന്ന് സന്ദർശിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശത്തെ തുടർന്നാണ് സന്ദർശനം. ...

കടുവ ആക്രമിച്ച കർഷകൻ മരിച്ചത് അമിത രക്തസ്രാവം മൂലമുള്ള ഷോക്കിൽ; മികച്ച ചികിത്സ നൽകിയിരുന്നുവെന്നും വീണാ ജോർജ്ജ്

തിരുവനന്തപുരം: കടുവ ആക്രമിച്ച കർഷകൻ മരിച്ചത് അമിത രക്തസ്രാവം മൂലമുള്ള ഷോക്കിലാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. വയനാട് മെഡിക്കൽ കോളേജിൽ അദ്ദേഹത്തിന് വേണ്ട ചികിത്സ നൽകിയിരുന്നു. പരിക്കേറ്റ് ...

പച്ചമുട്ട ചേർത്ത മയൊണൈസ് നിരോധിച്ച് ഉത്തരവ് പുറത്തിറങ്ങി; പാഴ്‌സലുകളിൽ സമയവും തിയതിയും നിർബന്ധം

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചമുട്ട ചേർത്ത് തയ്യാറാക്കുന്ന മയൊണൈസ് നിരോധിച്ച് ഉത്തരവ് പുറത്തിറങ്ങി. മയൊണൈസിന്റെ ഉത്പാദനം, സംഭരണം, വിൽപ്പന എന്നിവ സംസ്ഥാനത്തെ ഹോട്ടലുകളിലും കടകളിലും നിരോധിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പ് ...

അധിക നേരം വച്ചാൽ ജീവന് ഭീഷണി; പച്ചമുട്ട കൊണ്ടുള്ള മയോണൈസ് വേണ്ട; വെജിറ്റബിൾ മയോണൈസ് ഉപയോഗിക്കാൻ ധാരണ

തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ടലുകളിൽ മയോണൈസ് നിർമ്മിക്കുന്നതിൽ നിയന്ത്രണം. ഇനി മുതൽ ഹോട്ടലുകളിൽ പച്ചമുട്ട ഉപയോഗിച്ചുള്ള മയോണൈസ് ഉപയോഗിക്കില്ല. അധിക നേരം വച്ചിരുന്നാൽ മയോണൈസ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന സാഹചര്യത്തിലാണ് ...

പുതിയ കോവിഡ് വകഭേദത്തിന് വ്യാപന ശേഷി കൂടുതൽ; കേരളത്തിൽ എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയെന്ന് വീണ ജോർജ്ജ്

തിരുവനന്തപുരം: ചൈന ഉൾപ്പെടെയുളള വിദേശരാജ്യങ്ങളിൽ നിലവിൽ കണ്ടെത്തിയ കോവിഡ് വകഭേദത്തിന് വ്യാപന ശേഷി കൂടുതലാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. അതിനാൽ തന്നെ ജാഗ്രത വേണമെന്നും എല്ലാ ജില്ലകൾക്കും ...

പങ്കെടുക്കേണ്ടിയിരുന്നത് ചെറുകോലിലെ പരിപാടിയിൽ, എത്തിയത് ആത്മബോധോദയ സംഘം മാവേലിക്കര കൊറ്റാര്‍ക്കാവില്‍ സംഘടിപ്പിച്ച പരിപാടിയിൽ: പൊതുചടങ്ങിൽ വേദി മാറി പങ്കെടുത്ത് അബദ്ധം പിണഞ്ഞ് ആരോഗ്യമന്ത്രി

പൊതുചടങ്ങ് മാറി പങ്കെടുത്ത് അബദ്ധം പിണഞ്ഞ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. ആത്മബോധോദയ സംഘം മാവേലിക്കര കൊറ്റാര്‍ക്കാവില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മന്ത്രിക്ക് പങ്കെടുക്കേണ്ടത് എന്നാല്‍ എത്തിയത് ചെറുകോലില്‍ സംഘടിപ്പിച്ച ...

‘ആരോഗ്യ മന്ത്രി വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ല, എംഎല്‍‌എമാരെ ഏകോപിപ്പിക്കുന്നതില്‍ വന്‍ പരാജയം, യുഡിഎഫ് ഭരണകാലത്ത് പോലും ഇതുപോലെ അവഗണിക്കപ്പെട്ടിട്ടില്ല’; ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിനെതിരെ രൂക്ഷവിമര്‍ശനവുമായി ചിറ്റയം ഗോപകുമാര്‍

അടൂര്‍: പത്തനംതിട്ട ജില്ലയുടെ ചുമതലയുള‌ള ആരോഗ്യമന്ത്രി വീണാ ജോര്‍ജ് എംഎല്‍‌എമാരെ ഏകോപിപ്പിക്കുന്നതില്‍ വന്‍ പരാജയമാണെന്ന് ഡെപ്യൂട്ടി സ്‌പീക്കര്‍ ചിറ്റയം ഗോപകുമാര്‍. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച്‌ ...

‘ചില അലവലാതി ഡോക്ടര്‍മാര്‍ എനിക്കെതിരെ പറയുന്നു’; ആരോഗ്യമന്ത്രി വേദിയിലിക്കെ ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടനകൾക്കെതിരെ ഗണേശ് കുമാര്‍

പത്തനാപുരം : ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വേദിയിലിരിക്കെ ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടനകളെ രൂക്ഷമായി വിമര്‍ശിച്ച്‌ കെ.ബി.ഗണേശ് കുമാര്‍ എംഎല്‍എ. തലവൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയുടെ കെട്ടിട ഉത്ഘാടന ...

സിനിമ മേഖലയില്‍ സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരം: സിനിമ മേഖലയിലെ തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ നിയമം നടപ്പാക്കുന്നതിന് തടസ്സമായി നില്‍ക്കുന്ന കാര്യങ്ങള്‍ പരിഹരിക്കാന്‍ വനിത ശിശുവികസന വകുപ്പ് മാര്‍ഗനിര്‍ദേശം പുറത്തിറക്കാന്‍ തീരുമാനിച്ചതായി മന്ത്രി ...

പരിശോധന നടത്താൻ ഭൂരിപക്ഷം ആളുകൾ മടി കാട്ടിയിട്ടും സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നു; മൂന്നാഴ്ചയ്ക്കുള്ളിൽ കുറയുമെന്ന് ആരോഗ്യ മന്ത്രി; പരിശോധന കർശനമാക്കാൻ ഇടപെടൽ അനിവാര്യമെന്ന് ആവശ്യം

തിരുവനന്തപുരം: പരിശോധന നടത്താൻ ഭൂരിപക്ഷം ആളുകൾ മടി കാട്ടിയിട്ടും സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നത് ആശങ്ക സൃഷ്ടിക്കുന്നു. അതേസമയം സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറഞ്ഞ് തുടങ്ങിയെന്ന് ആരോഗ്യമന്ത്രി ...

‘ഒമിക്രോണ്‍ വകഭേദം മുന്‍ വകഭേദങ്ങളെ അപേക്ഷിച്ച്‌ ഗുരുതരമാകില്ല’; വീട്ടില്‍ വിദഗ്ധമായ പരിചരണം മാത്രം നല്‍കുകയെന്ന് വീണ ജോര്‍ജ്ജ്

തിരുവനന്തപുരം: ഒമിക്രോണ്‍ വകഭേദം മുന്‍ വകഭേദങ്ങളെ അപേക്ഷിച്ച്‌ ഗുരുതരമാകില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. 97 ശതമാനത്തോളം രോഗികള്‍ വീടുകളില്‍ ഗൃഹ പരിചരണത്തിലാണെന്നും, വീട്ടില്‍ വിദഗ്ധമായ പരിചരണം അത്യാവശ്യമാണെന്നും ...

സംസ്ഥാനത്ത് കോവിഡിന്റെ തീവ്ര വ്യാപനം : പ്രാഥമിക സമ്പര്‍ക്കത്തില്‍ വരുന്നവര്‍ക്ക് ക്വാറന്റൈന്‍ വേണ്ടെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് രോഗിയുടെ പ്രാഥമിക സമ്പര്‍ക്കത്തില്‍ വരുന്നവര്‍ക്ക് ക്വാറന്റൈന്‍ വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അതേസമയം കോവിഡ് ബാധിച്ചയാള്‍ വീട്ടില്‍ കൃത്യമായി ക്വാറന്റൈന്‍ പാലിക്കണം. മറ്റുള്ളവരുമായി യാതൊരുവിധത്തിലും ...

സംസ്ഥാനത്ത് കൊവിഡ് തീവ്രവ്യാപനം തുടരുന്നു; ആരോഗ്യപ്രവര്‍ത്തകരിലെ രോ​ഗവ്യാപനം വെല്ലുവിളിയാണെന്ന് വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കേസുകള്‍ അരലക്ഷം കടന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് തിരുവനന്തപുരം കഴിഞ്ഞാല്‍ ആശുപത്രിയിലെത്തുന്ന കേസുകള്‍ കൂടുതലായുള്ളത്. 20 മുതല്‍ ...

‘പനിയും പനി ലക്ഷണവുമുള്ളവര്‍ പൊതുഇടങ്ങളിലേക്ക് ഇറങ്ങരുത്’ : മറ്റ് അസുഖങ്ങളുള്ളവര്‍ പനി ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ കോവിഡ് പരിശോധന നടത്തണമെന്ന് ആരോഗ്യമന്ത്രി

പനിയും പനി ലക്ഷണവുമുള്ളവര്‍ പൊതുഇടങ്ങളിലേക്ക് ഇറങ്ങരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പനി ലക്ഷണവുമുള്ളവര്‍ ഓഫീസുകളില്‍ പോകുകയോ, കോളേജുകളില്‍ പോകുകയോ, കുട്ടികള്‍ സ്‌കൂളില്‍ പോകുകയോ ചെയ്യരുത്. മറ്റ് അസുഖങ്ങളുള്ളവര്‍ ...

മന്ത്രിയുടെ ന്യായീകരണം പൊളിയുന്നു; ആരോഗ്യ വകുപ്പ് ആസ്ഥാനത്ത് നിന്നും കാണാതായത് ആജീവനാന്തം സൂക്ഷിക്കേണ്ട ഫയലുകൾ

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ആസ്ഥാനത്ത് നിന്നും കാണാതായവയിൽ ആജീവനാന്തം സൂക്ഷിക്കേണ്ട ഫയലുകളും ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട്. മരുന്നു വാങ്ങലുമായി ബന്ധപ്പെട്ട് വർഷങ്ങൾക്കു മുമ്പ് ആരോഗ്യ വകുപ്പ് ഡയറക്ടർക്കെതിരേ നടന്ന ...

‘അട്ടപ്പാടിക്ക് വേണ്ടി പലകാര്യങ്ങളും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒന്നും നടപ്പാക്കിയില്ല. ശിശുമരണങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് മന്ത്രി അട്ടപ്പാടിയെ പരിഗണിക്കുന്നത്’; ആരോഗ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കോട്ടത്തറ ആശുപത്രി സൂപ്രണ്ട്

ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ അട്ടപ്പാടി സന്ദര്‍ശനത്തെ രൂക്ഷമായി വിമര്‍ശിച്ച് കോട്ടത്തറ ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസ്. മന്ത്രിക്ക് പ്രതിപക്ഷ നേതാവിനെക്കാള്‍ മുന്‍പ് എത്താനുള്ള തിടുക്കമായിരുന്നു എന്ന് ...

Page 1 of 3 1 2 3

Latest News