മുംബൈ: രോഹിത് ശർമ്മയ്ക്ക് ശേഷം ജസ്പ്രീത് ബുംറ ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനാകുമെന്നും അദ്ദേഹം വളരെ വേഗം തന്നെ സ്ഥാനമേറ്റെടുക്കുമെന്നും മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്‌കർ . ബുംറയുടെ ഗുണങ്ങൾ എടുത്തു പറഞ്ഞ ഗാവസ്‌കർ ബുംറ എപ്പോഴും ‘മുന്നിൽ നിന്ന് നയിക്കുന്ന ഒരു താരം ആണെന്ന് പ്രശംസിച്ചു. തന്റെ ബൗളർമാർക്ക് സഹായഹസ്തമായി എപ്പോഴും ബുമ്ര ഉണ്ടാകാറുണ്ടെന്നും അവരുടെ മേൽ അധിക സമ്മർദ്ദം ചെലുത്താറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
2024-25 ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ ആദ്യ, അവസാന ടെസ്റ്റുകളിൽ ഇന്ത്യയെ ബുമ്ര ആയിരിന്നു നയിച്ചത്. പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ വിജയിച്ചു, പക്ഷേ അവസാന മത്സരത്തിൽ സിഡ്‌നിയിൽ ആറ് വിക്കറ്റിന് പരാജയപ്പെട്ടു. പന്തിന്റെ മികവിലും ക്യാപ്റ്റനെന്ന നിലയിലും രണ്ട് മത്സരങ്ങളിലും ബുംറ മികച്ച പ്രകടനം കാഴ്ചവച്ചു, പക്ഷേ പരിക്ക് കാരണം സിഡ്‌നി ടെസ്റ്റിന്റെ അവസാന ഇന്നിംഗ്‌സിൽ അദ്ദേഹത്തിന് കളിക്കാൻ കഴിഞ്ഞില്ല. അതിനാൽ തന്നെ ഓസ്‌ട്രേലിയ 162 റൺസ് എളുപ്പത്തിൽ പിന്തുടർന്ന് ജയിച്ചു.
അടുത്ത ക്യാപ്റ്റൻ അദ്ദേഹമായിരിക്കുമെന്ന് ഞാൻ കരുതുന്നു. കാരണം അദ്ദേഹം മുന്നിൽ നിന്ന് നയിക്കുന്നു. അദ്ദേഹത്തിന് ചുറ്റും വളരെ നല്ല ഒരു അന്തരീക്ഷമുണ്ട്. ഒരു നേതാവിന്റെ അന്തരീക്ഷം.
Leave a Comment