തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തികസ്ഥിത അതിദയനീയാവസ്ഥയിലൂടെ കടന്ന് പോകുന്നതിനിടെ അടുത്ത വിദേശയാത്രയ്ക്ക് ഒരുങ്ങി മന്ത്രിമാർ. 10 കോടി രൂപയോളം ചെലവിട്ടാണ് വിദേശയാത്രയ്ക്ക് തയ്യാറെടുക്കുന്നത്. ദവോസിൽ ലോക സാമ്പത്തിക ഫോറം വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാനാണ് ചീഫ് സെക്രട്ടറി ഉൾപ്പെടുന്ന ഒൻപതംഗം സംഘത്തിന്റെ യാത്ര.ചെലവ് തുകയെ ബജറ്റ് നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കി. ട്രഷറി നിയന്ത്രണത്തിലും ഇളവ് ഉണ്ട്.
മന്ത്രി പി രാജീവ്,ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ എന്നിവർ ഉൾപ്പെടെ 9 പേരാണ് വിദേശയാത്രയ്ക്ക് തയ്യാറെടുത്തിരിക്കുന്നത്. സ്വിറ്റ്‌സർലന്റിലേക്കാണ് യാത്ര. സാമ്പത്തിക പ്രതിസന്ധി മൂലം വകുപ്പുകളുടെ ബജറ്റ് വിഹിതം വെട്ടിക്കുറച്ചിരുന്നു, എല്ലാ വകുപ്പുകളെയും വിഹിതം 50 ശതമാനമായിട്ടാണ് നിജപ്പെടുത്തിയത്. ഇതിനിടയിലാണ് ഈ വിദേശയാത്രയെന്ന പേരിലുള്ള ധൂർത്ത്.
Discussion about this post