അബുദാബി; രാജ്യാന്തര നിയമങ്ങള്‍ക്കനുസൃതമായി വിവാഹപ്രായത്തില്‍ മാറ്റം വരുത്തി യുഎഇ. നിലവിലുള്ള വിവാഹപ്രായമായ 21ല്‍ നിന്ന് 18 ആക്കി കുറച്ചു. പ്രവാസികള്‍ക്കും നിയമം ബാധകമാണെന്ന് പുതിയ വ്യക്തിഗത സ്റ്റേറ്റസ് നിയമത്തില്‍ വ്യക്തമാക്കി.
മാതാപിതാക്കളുടെ സംരക്ഷണത്തെക്കുറിച്ചും ഈ നിയമത്തില്‍ വ്യക്തമായ പരാമര്‍ശമുണ്ട്. മാതാപിതാക്കളെ അവഗണിക്കുക, മോശമായി പെരുമാറുക, സാമ്പത്തിക സഹായം നല്‍കാതിരിക്കുക എന്നിവയ്ക്ക് 1.16 ലക്ഷം മുതല്‍ 23.36 ലക്ഷം രൂപ വരെ പിഴയും തടവും ലഭിക്കും.
പ്രായപൂര്‍ത്തിയാകാത്തവര്‍ക്കൊപ്പം അനുവാദമില്ലാതെ യാത്ര ചെയ്യുക, സ്വത്ത് തട്ടിയെടുക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്കും കടുത്ത ശിക്ഷ ലഭിക്കും. ഇനിമുതല്‍ വിവാഹമോചന കേസുകളില്‍ കുട്ടികളുടെ കസ്റ്റഡി പ്രായം 18 വയസ്സായിരിക്കും.
Discussion about this post