ബെംഗളൂരു: മദ്യ വ്യവസായി വിജയ് മല്യയെ അറസ്റ്റ് ചെയ്യണമെന്നും പാസ്പോര്‍ട്ട് പിടിച്ചുവെക്കണമെന്നും ആവശ്യപ്പെട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ്് ഇന്ത്യ കടം തിരിച്ചുപിടിക്കല്‍ ട്രിബ്യൂണലിനെ സമീപിച്ചു. യുബി ഗ്രൂപ്പിനെതിരെ ലോണ്‍ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്നുള്ള നടപടികളുടെ ഭാഗമായാണ് ആവശ്യം.
എസ്ബിഐയുടെ നേതൃത്വത്തിലുള്ള 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യം കിങ്ഫിഷറിന് ലോണായി നല്കിയ 7000 കോടി തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായാണ് നിയമനടപടികള്‍ ആരംഭിച്ചിരിക്കുന്നത്.
കഴിഞ്ഞയാഴ്ച യുണൈറ്റഡ് സ്പിരിറ്റ്സ് കമ്പനിയില്‍ നിന്ന് പുറത്തുവന്നതിനാല്‍, മല്യയ്ക്ക് ഏഴരക്കോടി രൂപ ലഭിച്ചതിനാലാണ് അടിയന്തിരമായി എസ്ബിഐ കോടതിയെ സമീപിച്ചിരിക്കുന്നത്. മുന്‍പ് മല്യയെ മനപൂര്‍വം പണം തിരിച്ചടയ്ക്കാത്ത കടക്കാരനായി പ്രഖ്യാപിച്ചിരുന്നു.
Discussion about this post