ഡയറക്ട് സെല്ലിങ്ങിന്റെ മറവിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നു ; കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജി ആർ അനിൽ

Published by
Brave India Desk

എറണാകുളം : സംസ്ഥാനത്ത് ഡയറക്ട് സെല്ലിങ്ങിന്റെ മറവിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതായി മന്ത്രി ജി ആർ അനിൽ. ഡയറക്ട് സെല്ലിങ്ങിന്റെ മറവില്‍ ചില കമ്പനികൾ മണിചെയിന്‍, പിരമിഡ് സ്‌കീം തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായാണ് മന്ത്രി സൂചിപ്പിച്ചത്. ഇത്തരക്കാർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ദേശീയ ഉപഭോക്തൃ ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ആലുവയില്‍ നിർവഹിക്കുമ്പോൾ ആയിരുന്നു മന്ത്രി ജി ആർ അനിൽ ഇക്കാര്യം സൂചിപ്പിച്ചത്.
ഇത്തരം കമ്പനികളുടെ പ്രവര്‍ത്തനങ്ങൾ നിരീക്ഷിക്കുന്നതിനും ഈ കമ്പനികളുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കുന്നതിനും പ്രത്യേക നിരീക്ഷണ സംവിധാനത്തിന് രൂപം കൊടുത്ത ചുരുക്കം സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്നും മന്ത്രി പറഞ്ഞു.

ഡയറക്ട് സെല്ലിങ് കമ്പനികള്‍ പ്രത്യേക നിരീക്ഷണ സംവിധാനത്തില്‍ എന്‍ റോള്‍ ചെയ്യണമെന്നും, ഈ വിവരങ്ങള്‍ വെബ് സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണമെന്നുമാണ് വ്യവസ്ഥ. ഉപഭോക്തൃ തര്‍ക്ക പരിഹാരത്തിനായി ആരംഭിച്ച മീഡിയേഷന്‍ സെല്ലുകള്‍ മുഖേന ഇതിനകം 854 കേസുകള്‍ തീര്‍പ്പാക്കിയതായും ജി ആർ അനിൽ അറിയിച്ചു.

Share
Leave a Comment

Recent News