മലയാളത്തിലെ ജനപ്രിയ നടൻ എന്ന ടാ ഗ്‌ലൈനിൽ അറിയപ്പെടുന്ന താരമായിരുന്നു ദിലീപ്.നടൻബേസിൽ ജോസഫിനെ പലപ്പോഴും ദിലീപുമായി താരതമ്യം ചെയ്യാറുണ്ട്. ജാനേമന്‍, പാല്‍ത്തൂജാന്‍വര്‍, ജയ ജയ ജയഹേ, ഫാലിമി, ഗുരുവായൂരമ്പല നടയില്‍, സൂക്ഷ്മദര്‍ശിനി എന്നീചിത്രങ്ങളാണ് 2024 ല്‍ ബേസില്‍ ഹിറ്റാക്കിയത്. വലിയ കൈയടി കിട്ടിയില്ലെങ്കിലും നുണക്കുഴിയുംകളക്ഷനില്‍ ഭേദപ്പെട്ട് നിന്നു.
ഇത്തരത്തിൽ താരതമ്യം ചെയ്യുന്നതിൽ പ്രതികരിച്ചിരിക്കുകയാണ് ബേസിൽ. തന്നെ ആൾക്കാർസ്നേഹിക്കുന്നു എന്നറിയുന്നതിൽ സന്തോഷമുണ്ടെന്നും പക്ഷെ, തനിക്ക് തന്റെതായ ഐഡന്റിറ്റിഉണ്ടാവണമെന്നാണ് ആഗ്രഹിക്കുന്നെന്നുമാണ് ബേസിൽ പറഞ്ഞത്.
ദിലീപിനെ പോലെ ജനപ്രിയ നായകൻ എന്ന വിശേഷണം സോഷ്യൽ മീഡിയിൽ ചർച്ചചെയ്യപ്പെടുന്നത് സംബന്ധിച്ചുള്ള ചോദ്യത്തിനായിരുന്നു ബേസിലിന്റെ മറുപടി. പ്രാവിൻകൂട് ഷാപ്പ്എന്ന പുതിയ ചിത്രത്തിന്റെ പ്രസ് മീറ്റിലായിരുന്നു ബേസിലിന്റെ പ്രതികരണം. അദ്ദേഹത്തിന്റെ(ദിലീപ്) ലെഗസി എന്ന് പറയുന്നത് അദ്ദേഹം മാത്രമായിട്ട് ഉണ്ടാക്കിയെടുത്തതാണ്. അദ്ദേഹവുമായികംപയര്‍ ചെയ്യപ്പെടാന്‍ എനിക്ക് താല്‍പര്യമില്ല,’ എന്നായിരുന്നു ബേസിലിന്റെ മറുപടി.
Discussion about this post