തിരുവനന്തപുരം:കോൺഗ്രസ്സിലെ തർക്കങ്ങൾ മറനീക്കി പുറത്ത്. കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ വളഞ്ഞിട്ട് ആക്രമിച്ച് കോൺഗ്രസ് നേതാക്കൾ .ഒറ്റയ്ക്ക് തീരുമാനങ്ങൾ
എടുക്കാൻ സതീശൻ ആരെന്ന് എ പി അനിൽകുമാർ ചോദിച്ചപ്പോൾ പ്രതിപക്ഷ നേതാവിന്‍റെ വസതി കോൺഗ്രസുകാർക്ക് അഭയകേന്ദ്രമല്ലാതായിരിക്കുന്നു എന്നായിരുന്നു ശൂരനാട് രാജശേഖരന്‍റെ വിമർശനം. ഒടുവിൽ കെ.സി.വേണുഗോപാൽ ഇടപെട്ടാണ് തർക്കം അവസാനിപ്പിച്ചത്. ഒടുവിൽ കോൺഗ്രസിന്റെ കേരള ചുമതലയുള്ള ദീപ ദാസ് മുൻഷി രാജി വെക്കും എന്നതിലേക്ക് വരെ എത്തി കാര്യങ്ങൾ.
പ്രതിപക്ഷ നേതാവ് ഒറ്റയ്ക്ക് തീരുമാനങ്ങൾ എടുക്കാൻ ആരാണെന്ന് എപി അനിൽകുമാർ ചോദിച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. തുടർന്ന് തനിക്ക് അതിനുള്ള അവകാശമില്ലേ എന്ന് സതീശൻ ചോദിച്ചതോടെ വിഷയം രൂക്ഷമായി. തുടർന്ന് കെസി വേണുഗോപാൽ ഇടപെടുകയും പ്രസംഗം മുഴുപ്പിക്കാതെ വി ഡി സതീശൻ ഇരിക്കുകയും ചെയ്തു.
പ്രതിപക്ഷ നേതാവും കെ പി സി സി പ്രസിഡന്റും തമ്മിൽ ഐക്യം ഉണ്ടാകണമെന്നും, ഇങ്ങനെ പോയാൽ മൂന്നാമതും പ്രതിപക്ഷത്ത് ഇരിക്കേണ്ടിവരുമെന്നും ചർച്ചയിൽ കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
Discussion about this post