ബീജിംഗ്: പുതിയ ഫലപ്രദമായ ഊര്‍ജ്ജ സ്രോതസ്സ് നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ന്യൂക്ലിയര്‍ ഫ്യൂഷന്‍ പരീക്ഷണത്തില്‍ നിര്‍ണായക മുന്നേറ്റവുമായി ചൈന. ചൈനയുടെ ‘കൃത്രിമ സൂര്യന്‍’ എന്ന് വിളിക്കപ്പെടുന്ന എക്സ്പിരിമെന്റല്‍ അഡ്വാന്‍സ്ഡ് സൂപ്പര്‍ കണ്ടക്റ്റിംഗ് ടോകമാക് (ഇഎഎസ്ടി) ഫ്യൂഷന്‍ എനര്‍ജി റിയാക്ടര്‍,1000 സെക്കന്‍ഡ് നേരത്തേക്ക് പ്ലാസ്മയെ നിലനിര്‍ത്തിയെന്ന് ചൈനീസ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2023ലെ 403 സെക്കന്റ് എന്നത് മറികടന്നാണ് പുതിയ നേട്ടം.
100 ദശലക്ഷം ഡിഗ്രി സെല്‍ഷ്യസിന് മുകളിലുള്ള താപനിലയിലെത്തുകയും അതിന്റെ ദീര്‍ഘകാല പ്രവര്‍ത്തനം നിലനിര്‍ത്തുകയും ചെയ്യുകയെന്നത് കടുത്ത വെല്ലുവിളിയാണെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. അതിനാല്‍ തന്നെ 1000 സെക്കന്‍ഡ് നേരത്തേക്ക് ഇത് സ്ഥിരപ്പെടുത്തിയതോടെ മികച്ച ചുവടുവെപ്പായെന്ന് ചൈനീസ് ശാസ്ത്രജ്ഞര്‍ പറഞ്ഞു.
അതേസമയം. ന്യൂക്ലിയര്‍ റിയാക്ടര്‍ ഇതുവരെ ജ്വലനം നേടിയിട്ടില്ലെന്ന് ചൈനീസ് ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തി. ജ്വലന ഘട്ടത്തിലാണ് ന്യൂക്ലിയര്‍ ഫ്യൂഷന്‍ സ്വന്തം ഊര്‍ജ്ജം സൃഷ്ടിക്കുകയും പ്രതിപ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്തുകയും ചെയ്യുന്നത്.
Discussion about this post