മുംബൈ: ബോളിവുഡിലെ മിന്നും താരമാണ് അക്ഷയ് കുമാർ. എന്നാൽ പോയവർഷം അത്ര നല്ലതല്ലായിരുന്നു താരത്തിന്. നടന്റേതായി പുറത്തിറങ്ങിയ പല ചിത്രങ്ങളും പരാജയപ്പെട്ടു. നൂറ് കോടി ക്ലബ്ബുകളിൽ ഇടം പിടിച്ചിരുന്ന അത്ര താരമൂല്യമുള്ള താരത്തിന്റെ ചിത്രങ്ങൾ അമ്പേ പരാജയപ്പെടുകയാണ്. ഇപ്പോഴിതാ ഇന്ത്യൻ സിനിമാ മേഖലയിൽ വിജയിക്കുന്ന ചിത്രങ്ങളുടെ എണ്ണം കുറയുന്നതിനുള്ള കാരണം പറഞ്ഞ് അക്ഷയ് കുമാർ.
കോവിഡിന് ശേഷം കാര്യങ്ങൾ മാറിമറിഞ്ഞു എന്നും പ്രേക്ഷകർ ഒടിടിയിലേക്ക് കൂടുതൽ വഴിമാറിയെന്നും അക്ഷയ് കുമാർ പറയുന്നു. ‘സിനിമ ഒടിടിയിലെത്തിയിട്ട് കാണാമെന്ന് പറയുന്ന ഒരുപാട് ആളുകളെ ഞാൻ കണ്ടിട്ടുണ്ട്. അതാണ് സിനിമകളുടെ വിജയശതമാനം കുറയാനുള്ള കാരണം. കോവിഡിന് ശേഷം കാര്യങ്ങൾ മാറിമറിഞ്ഞു എന്നത് സത്യമാണ്. അത് നമ്മൾ അംഗീകരിച്ചേ പറ്റൂ. കോവിഡിന് ശേഷം പ്രേക്ഷകർക്ക് ഒടിടിയിൽ പോയി അവരുടെ സൗകര്യത്തിന് അനുസരിച്ച് സിനിമ കാണുന്നത് ഒരു ശീലമായി മാറി’, അക്ഷയ് കുമാർ പറഞ്ഞു.
കുറച്ചുനാളുകളായി ബയോപിക്കുകൾക്കും താരം പ്രധാന്യം നൽകുന്നുണ്ട് അതിനുള്ള കാരണവും അക്ഷയ് കുമാർ പറയുന്നു. പാഠപുസ്തകങ്ങളിൽ പഠിപ്പിക്കാത്ത നിരവധി കാര്യങ്ങളുണ്ട്. പുസ്തകങ്ങളുടെ ഭാഗമല്ലാത്ത ചരിത്രങ്ങളുടെ സിനിമ ഞാൻ മന:പൂർവം ചെയ്യാറുണ്ട്. അതെൻറെ ആഗ്രഹമാണ്. അറിയപ്പെടാത്ത നായകരാണ് അവരെല്ലാം. അവരെ കുറിച്ച് ആരും അന്വേഷിക്കാത്തതിനാൽ ജനങ്ങൾ അവരുടെ ജീവിതങ്ങൾ അറിയാതെപോകുന്നു. ഞാൻ ഇത്തരം കഥാപാത്രങ്ങളെയാണ് തേടിപ്പോകുന്നത്.’ ‘ചരിത്രപുസ്തകങ്ങളിൽ ഒരുപാട് കാര്യങ്ങൾ തിരുത്തേണ്ടതുണ്ട്. അക്ബറിനെ കുറിച്ചോ, അല്ലെങ്കിൽ ഔറംഗസേബിനെ കുറിച്ചോ പാഠപുസ്തകങ്ങളിൽ നമ്മൾ പഠിക്കുന്നു. എന്നാൽ, നമ്മുടെ സ്വന്തം ഹീറോകളെ കുറിച്ച് പുസ്തകങ്ങളിൽ പഠിക്കുന്നില്ല. അത്തരം ഹീറോകളെ അടയാളപ്പെടുത്തേണ്ടതുണ്ട്. നമ്മുടെ സൈന്യത്തിൽ തന്നെ അത്തരം നിരവധി കഥകളുണ്ട്. പരമവീരചക്രം നൽകി ആദരിക്കപ്പെട്ട നിരവധി സൈനികരുണ്ട്. ചരിത്രപുസ്തകം തിരുത്തിയെഴുതണം. ഇത്തരം നായകരുടെ കഥകൾ വരുംതലമുറയെ പഠിപ്പിക്കണം’
Discussion about this post