പട്ന: ബിഹാറില്‍ വൃദ്ധയെ കൂട്ടബലാത്സംഗം ചെയ്തു. ബിഹാറിലെ നവാബ്ഗഞ്ച് പ്രദേശത്ത് ബുധനാഴ്ച രാത്രിയിലാണ് സംഭവം. സിഗരറ്റ് നല്‍കാത്തതിന്റെ പേരില്‍ നാല് പേർ ചേര്‍ന്നാണ് വൃദ്ധയെ കൂട്ടബലാത്സംഗം ചെയ്‌തത്.
സിഗരറ്റ് ചോദിച്ച് ആണ് പ്രതികൾ വൃദ്ധയുടെ വീട്ടിലെത്തിയത്. എന്നാല്‍ വൃദ്ധ സിഗരറ്റ് നല്‍കാന്‍ വിസമ്മതിച്ചതോടെ പ്രതികള്‍ തുടർച്ചയായി വാതിലില്‍ മുട്ടുകയും ബഹളം വയ്ക്കുകയുമായിരുന്നു. ഇതോടെ ഭയങ്കര വയോധികയുടെ മകനും ഭാര്യയും പിന്‍വശത്തെ ഗേറ്റ് വഴി രക്ഷപ്പെട്ടു. പ്രായമായതിനാല്‍ വൃദ്ധയ്ക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല.
വാതില്‍ തകര്‍ത്ത് അകത്ത് വന്ന പ്രതികള്‍ വൃദ്ധയെ ബലമായി അടുത്തുള്ള വയലിലേയ്ക്ക് വലിച്ചിഴച്ച് കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കുടുംബാംഗങ്ങളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ കേസെടുത്തു. പ്രതികളില്‍ രണ്ട് പേര്‍ അറസ്റ്റിലായി. മറ്റ് രണ്ട് പേരെ പിടികൂടുന്നതിനായി അന്വേഷണം തുടരുകയാണ്.
Discussion about this post