തിരുവനന്തപുരം : ലോകത്തിൽ ഒരു മനുഷ്യന് അനുഭവിക്കാൻ കഴിയുന്ന വേദനയിൽ ഏറ്റവും വലുതാണ് ഷാരോൺ രാജ് അനുഭവിച്ചത് . ഇത് കോടതിക്ക് മനസിലാക്കാൻ കഴിഞ്ഞാതാണ് ഏറ്റവും വലിയ ശിക്ഷ പ്രതിക്ക് കിട്ടാൻ കാരണമെന്ന് പബ്‌ളിക് പ്രോസിക്യൂട്ടർ വി . എസ് വിനീത്.
ആത്മാർത്ഥമായിട്ട് പറയുകയാണെങ്കിൽ കേസ് വധശിക്ഷയിൽ അവസാനിക്കുമെന്ന് എന്റെ മനസിൽ ആദ്യമായി തോന്നിയത് ശിക്ഷയെ കുറിച്ച് കോടതി പരാമർശിക്കുന്ന വേളയിലാണ് . പ്രതിയെ അടുത്ത് വിളിച്ച ശേഷം, ശിക്ഷയെ കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചു . അന്ന് പ്രതി ഗ്രീഷ്മ പറഞ്ഞ കുറേ കാര്യങ്ങൾ കോടതി രേഖപ്പെടുത്തി . അന്ന് ഗ്രീഷ്മ പറഞ്ഞ മറുപടിയാണ് കൊലക്കയറിലേക്ക് നയിച്ചത് എന്ന് അദ്ദേഹം പറഞ്ഞു.
നെയ്യാറ്റിൻകര അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി എ എം ബഷീറാണ് 568 പേജുള്ള വിധി പ്രസ്താവിച്ചത്. എന്നാൽ ജഡ്ജി വിധി പറഞ്ഞതിന് ശേഷം പേന കുത്തിയൊടിച്ചില്ല. വിധിയ്ക്ക് പിന്നാലെ അഭിഭാഷകർ ഉൾപ്പടെ ഉറ്റുനോക്കിയത് ജഡ്ജി പേന കുത്തിയൊടിക്കുന്നുണ്ടോയെന്നാണ് . പക്ഷേ ജഡ്ജി അത് ചെയ്തില്ല. എ എം ബഷീർ അത്തമൊരു വിശ്വാസമോ കീഴ്വഴക്കമോ പിന്തുടരാറില്ലെന്നാണ് മുതിർന്ന അഭിഭാഷകർ പറയുന്നത്.
Discussion about this post