അടുക്കളയില്‍ ഉപയോഗിക്കുന്ന സ്‌പോഞ്ചുകളിലെ വ്യത്യസ്ത നിറങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ. എന്തായിരിക്കും ഈ നിറങ്ങള്‍ക്ക് പിന്നില്‍. ഇപ്പോഴിതാ കളര്‍കോഡിനെ കുറിച്ച് വിശദീകരിക്കുകയാണ് സെലിബ്രിറ്റി ഷെഫായ അനന്യ ബാനര്‍ജി. അടുക്കളയിലെ മലിനീകരണം തടയുന്നതിനുള്ള ഒരു സാധാരണ രീതിയാണ് കളര്‍ കോഡിംഗ് സ്പഞ്ചുകളെന്നാണ് അനന്യ ബാനര്‍ജി പറയുന്നത്.
സ്പഞ്ചുകളുടെ കളര്‍ കോഡിംഗ് അനുസരിച്ചാണ് അടുക്കള വ്യത്തിയാക്കുന്നത്. പാത്രങ്ങള്‍, പാചകം ചെയ്യുന്ന ഭാഗങ്ങള്‍ തുടങ്ങിയവ വൃത്തിയാക്കുന്നതിനായി ശരിയായ സ്പഞ്ച് തിരഞ്ഞെടുക്കേണ്ടതുണ്ട്. ഇത്തരത്തില്‍ സ്പഞ്ചുകള്‍ ഉപയോഗിക്കുമ്പോള്‍ അതിന്റെ കളര്‍ കോഡ് തിരഞ്ഞെടുക്കുന്നതിലൂടെ ശരിയായ രീതിയില്‍ വൃത്തിയാക്കാന്‍ സാധിക്കും.
വൃത്തിയാക്കുന്നതിനായി പൊതുവെ ഉപയോഗിക്കുന്നതാണ് മഞ്ഞ നിറത്തിലുള്ള സ്പഞ്ച്.
പച്ച നിറത്തിലുള്ള പാഡുകള്‍ കടുത്ത കറകള്‍ കളയുന്നതിനായി ഉപയോഗിക്കുന്നു. ഇത് അകത്തും പുറം ഭാഗത്തും സ്‌ക്രബ് ചെയ്യാം
.
വെള്ളയോ ഇളം നിറമോ ഉള്ളവ ഗ്ലാസുകൊണ്ടുള്ള ഉപകരണങ്ങള്‍, പോറല്‍ ഏല്‍ക്കാന്‍ സാധ്യതയുള്ള മൃദുവായ പ്രതലങ്ങളുള്ള അടുക്കള ഉപകരണങ്ങളും വൃത്തിയാക്കാനായി ഉപയോഗിക്കുന്നു.
സിങ്ക്, കട്ടിംഗ് ബോര്‍ഡുകള്‍ പോലുള്ള ഭാഗങ്ങള്‍ വൃത്തിയാക്കാനാണ് പിങ്ക് അല്ലെങ്കില്‍ ചുവപ്പ് നിറത്തിലുള്ള സ്പഞ്ച് ഉപയോഗിക്കുന്നത്.








