കഞ്ചാവ് ചെടിയ്ക്ക് സമാനമായ മറ്റൊരു സസ്യം കണ്ടെത്തി ഗവേഷകര്‍. കഞ്ചാവിലെ പ്രധാനഘടകമായ സിബിഡിയാണ് ബ്രസീല്‍ സ്വദേശിയായ ഈ സസ്യത്തില്‍ തിരിച്ചറിഞ്ഞിരിക്കുന്നത്.
തെക്കേ അമേരിക്കയുടെ പല ഭാഗങ്ങളിലും വളരുന്നതും പലപ്പോഴും കളയായി കണക്കാക്കപ്പെടുന്നതുമായ ട്രെമ മൈക്രോന്ത ബ്ലൂം എന്നറിയപ്പെടുന്ന ഒരു ചെടിയുടെ പഴങ്ങളിലും പൂക്കളിലുമാണ് സിബിഡിയുടെ സാന്നിധ്യം. അപസ്മാരം, വിട്ടുമാറാത്ത വേദന, ഉത്കണ്ഠ എന്നിവയെ ചികിത്സിക്കാന്‍ പ്രദേശവാസികള്‍ ഈ ചെടി ഉപയോഗിക്കാറുണ്ട്.
മുമ്പ് തായ്ലന്‍ഡിലെ ഒരു ചെടിയില്‍ നിന്ന് ശാസ്ത്രജ്ഞര്‍ മുമ്പ് സിബിഡി കണ്ടെത്തിയിരുന്നുവെന്ന് ഗവേഷകര്‍ പറഞ്ഞു. റിയോ ഡി ജനീറോയിലെ ഫെഡറല്‍ യൂണിവേഴ്‌സിറ്റിയിലെ മോളിക്യുലാര്‍ ബയോളജിസ്റ്റ് റോഡ്രിഗോ മൗറ നെറ്റോയാണ് ഗവേഷണങ്ങള്‍ നേതൃത്വം നല്‍കുന്നത്.
, ‘ട്രീമ’യില്‍ നിന്ന് സിബിഡി വേര്‍തിരിച്ചെടുക്കുന്നതിനായും നിലവില്‍ മെഡിക്കല്‍ കഞ്ചാവ് ഉപയോഗിച്ച് ചികിത്സിക്കുന്ന അവസ്ഥയിലുള്ള രോഗികളില്‍ അതിന്റെ ഫലപ്രാപ്തി എന്തെന്ന് വിശകലനം ചെയ്യുന്നതിനുമാണ് ശ്രമമെന്ന് നെറ്റോ പറയുന്നു.
ഗവേഷണത്തിന് ധനസഹായം നല്‍കുന്നതിനായി അദ്ദേഹത്തിന്റെ ടീം അടുത്തിടെ ബ്രസീല്‍ സര്‍ക്കാരില്‍ നിന്ന് 500,000 റിയല്‍ (യുഎസ് $ 104,000) ഗ്രാന്റ് നേടി, ഇത് പൂര്‍ത്തിയാക്കാന്‍ കുറഞ്ഞത് അഞ്ച് വര്‍ഷമെടുക്കുമെന്നാണ് നെറ്റോയുടെ കണക്കുകൂട്ടല്‍.
Discussion about this post