ചൗ ചൗ നായ്ക്കുട്ടികളെ പെയിന്റടിച്ച് കടുവകളെപ്പോലെ നിര്‍ത്തി കാഴ്ച്ചക്കാരെ പറ്റിച്ചെന്ന് സമ്മതിച്ച് ചൈനയിലെ മൃഗശാല. സന്ദര്‍ശകരെ കബളിപ്പിച്ചതിന് മുമ്പും ചൈനീസ് മൃഗശാലയ്ക്കെതിരേ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. തായ്ഷൗവിലെ ക്വിന്‍ഹു ബേ ഫോറസ്റ്റ് അനിമല്‍ കിംഗ്ഡം എന്ന മൃഗശാലയ്ക്കെതിരേയാണ് വിമര്‍ശനം ഉയര്‍ന്നത്.
ചൈനയിലെ ഷാന്‍വെയ് മൃഗശാലയും സമാനമായ തരത്തില്‍ കാഴ്ച്ചക്കാരെ പറ്റിച്ചിരുന്നു. പാണ്ടകള്‍ക്ക് സമാനമായ രീതിയില്‍ നായ്ക്കുട്ടികളെ പെയിന്റടിച്ച് നിറുത്തുകയായിരുന്നു അവര്‍ ചെയ്തത്. . 2024 മേയ് ഒന്നിനാണ് ചൗ-ചൗ നായകളെ പാണ്ടകളെ എന്ന പോലെ ചായം പൂശി മൃഗശാലയില്‍ എത്തിച്ചത്. എല്ലാ ദിവസവും രാവിലെ 8 മണി മുതല്‍ വൈകുന്നേരം അഞ്ചുമണി വരെയാണ് ഇവയെ പ്രദര്‍ശിച്ചിരുന്നത്.
പ്രാദേശിക മാധ്യമങ്ങള്‍ ഈ സംഭവം പുറത്തുകൊണ്ടുവന്നതിന് പിന്നാലെ അത് കടുവക്കുട്ടികളല്ല, മറിച്ച് നായ്ക്കുട്ടികളാണെന്ന് ക്വിന്‍ഹു ബേ ഫോറസ്റ്റ് അനിമല്‍ കിംഗ്ഡം അധികൃതര്‍ സമ്മതിച്ചു. അതേസമയം, നായ്കളെ പെയിന്റടിച്ചത് ഒരു തന്ത്രമാണെന്നും മൃഗങ്ങളെ ഉപദ്രവിക്കാതെയാണ് ഇത് ചെയ്തതെന്നും മൃഗശാല അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
On January 24, 2025, at the “Qinhu Bay Forest Animal Kingdom” in Taizhou, Jiangsu Province, China, the park promoted itself on a Douyin livestream, claiming: “Our tigers are huge and very fierce!” pic.twitter.com/LFoGUm0fWc
— ( ͡ ͡° ͜ ʖ ͡ ͡°) (@eseLSMN) January 27, 2025
Discussion about this post