ശ്രീനഗർ : കശ്മീരിൽ നടന്ന ആക്രമണത്തിൽ മുൻ സൈനികൻ കൊല്ലപ്പെട്ടു. ദക്ഷിണ കശ്മീരിലെ കുൽഗാമിൽ ആണ് സംഭവം നടന്നത്. കരസേനയിൽ നിന്നും വിരമിച്ച സൈനികനായ മൻസൂർ അഹമ്മദ് വാഗെയുടെ വീടിന് നേരെയാണ് ഭീകരർ ആക്രമണം നടത്തിയത്.
ആക്രമണത്തിൽ മൻസൂർ അഹമ്മദിനും ഭാര്യയ്ക്കും മകൾക്കും ഗുരുതരമായി പരിക്കേറ്റു. ശ്രീനഗറിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ വഴിമധ്യേ മൻസൂർ അഹമ്മദ് മരിച്ചതായി ജമ്മു കശ്മീർ പോലീസ് അറിയിച്ചു. മൻസൂർ അഹമ്മദിന്റെ ഭാര്യ ആമിനയും മകൾ 13 വയസ്സുകാരി സാനിയയും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
Discussion about this post