ഡല്‍ഹി: സാധ്വി പ്രാചിയ്ക്കും യോഗി ആദിത്യനാഥിനും എതിരെ ബോളിവുഡ് താരം അനുപം ഖേര്‍. ഇരുവരെയും ഇരുവരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും ജയിലില്‍ അടയ്ക്കണമെന്നും അനുപം ഖേര്‍ പറഞ്ഞു. വിഡ്ഢിത്തം പറയുന്ന കുറച്ചുപേര്‍ പാര്‍ട്ടിയിലുണ്ടെന്നും അവരെ പുറത്താക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപിക്കും കേന്ദ്രസര്‍ക്കാരിനും തിരിച്ചടിയാകുന്ന തരത്തില്‍ ഇരുവരും തുടര്‍ച്ചയായി വിവാദ പ്രസ്താവനകള്‍ നടത്തുന്ന പശ്ചാത്തലത്തിലാണ് അനുപം ഖേറിന്റെ വിമര്‍ശനം.
സാധ്വി പ്രാച്ചിയായാലും യോഗി ആദിത്യനാഥായാലും വിഡ്ഢിത്തം പറയുന്ന ഇത്തരക്കാരെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുകയും ജയിലിലടയ്ക്കുകയും വേണം. ഇന്ത്യയില്‍ പ്രശസ്തരും ധനികരും മാത്രമാണ് അസഹിഷ്ണുതയെക്കുറിച്ച് പറയുന്നതെന്നും ഖേര്‍ പറഞ്ഞു. തെരുവില്‍ ജീവിക്കുന്ന ഒരാള്‍ അസഹിഷ്ണുതയെക്കുറിച്ച് പറയില്ല. അവര്‍ക്ക് രണ്ടുനേരത്തെ ഭക്ഷണം മാത്രമാണ് ആവശ്യം. ഗ്ലാസില്‍ ഷാമ്പയ്‌നുമായി ജീവിക്കുന്നവര്‍ അസഹിഷ്ണുതയെക്കുറിച്ച് സംസാരിക്കുന്നു. ഇക്കൂട്ടര്‍ ഇന്ത്യയിലാണോ അമേരിക്കയിലാണോ ജീവിക്കുന്നതെന്നും അനുപം ഖേര്‍ ചോദിച്ചു.
Discussion about this post