ഒരുപാട് സഹായിയാണെങ്കിലും കാലങ്ങളായി മനുഷ്യരെ കളിയാക്കാൻ താരതമ്യപ്പെടുത്താറുള്ള ഒരു മൃഗമാണ് കഴുത. പണ്ട് കാലം മുതല തന്നെ മനുഷ്യന്റെ സഹായിയായി കഴുതകളെ വളർത്തി വരുന്നു. എത്രരഭാരമാണെങ്കിലും പരാതിയും മടിയുമേതും കൂടാതെ, ചുമക്കുവാനും പാലിനുമൊക്കെയായി കഴുതയെ വളർത്താറുണ്ട്. എങ്കിലും മലയാളികൾ പൊതുവെ പരസ്പരം ചീത്ത വിളിക്കാനും കളിയാക്കാനുമാണ് കഴുതയെ ഉപയോഗിക്കാറ്.
എന്നാൽ, ചൈനയിൽ പക്ഷേ, കുരങ്ങുകളെയും കടുവകളെയുമൊക്കെ പോലെ തന്നെ കഴുതകൾക്കും വലിയ പ്രധാന്യം നൽകി വരുന്നു. ശരീര സൗന്ദര്യത്തിന് മുതൽ, മറ്റ് പല ആരോഗ്യപരമായ പ്രശ്‌നങ്ങൾക്കും ഇവിടെ കഴുതകളെ ഉപയോഗിക്കുന്നു. കഴുതകളുടെ ശരീരഭാഗത്തിൽ നിന്നും വരുന്ന ജെൽ പോലെയുള്ള ജലാറ്റിൻ എന്ന വസ്തു ചൈനക്കാരെ സൗന്ദര്യമുള്ളവരാക്കി നിർത്തുന്നതിൽ ഏറെ പ്രാധാന്യം വഹിക്കുന്നതായി പറയപ്പെടുന്നു. അതുകൊണ്ട് തന്നെ സൗന്ദര്യ വർദ്ധക വസ്തുക്കൾക്കായി വ്യാപകമായി കഴുതകളെ ഉപയോഗിക്കാറുണ്ട്.
ഇത്തരം വസ്തുക്കളുടെ നിർമാണത്തിനായി വ്യാപകമായി കഴുതകളെ കശാപ്പ് ചെയ്തു തുടങ്ങിയതോടെ, ലോകത്ത് കഴുതകളുടെ എണ്ണത്തിൽ മുൻപ് ഒന്നാമതായിരുന്നു ചൈനയിൽ ഇപ്പോൾ കഴുതകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് സംഭവിച്ചിരിക്കുന്നു. അതതുകൊണ്ട് തന്നെ, കഴുതകളുടെ ആവശ്യം ഇവിടെ വലിയതോതിൽ ഉയർന്നിരിക്കുകയാണ്.
ലോകത്ത് എത്യോപ്യ, ഛാഡ്, സുഡാൻ എന്നീ ആഫ്രിക്കൻ രാജ്യങ്ങൾക്കൊപ്പം ഏറ്റവുമധികം കഴുതകളുള്ള രാജ്യമാണ് പാകിസ്ഥാൻ. എത്യോപ്യയിലെ 9.93 മില്യണും ഛാഡിൽ 3.71 മില്യണും സുഡാനിൽ 7.65 മില്യണും ആണ് കഴുതകളുടെ എണ്ണം. പാകിസ്ഥാനിലെ കഴുതകളുശട എണ്ണം 5.72 മില്യൺ ആണ്. ആദ്യകാലത്ത് 1.1 കോടി കഴുതകളാണ് ചൈനയിൽ ഉണ്ടായിരുന്നത്. എന്നാൽ, ചൈനീസ് പരമ്പരാഗത ഭക്ഷ്യ വസ്തുവായ ഇജിയാവോയ്ക്കായി കഴുതകളെ അവർ വ്യാപകമായി കശാപ്പ് ചെയ്ത് തുടങ്ങിയതോടെ, 2024 ആയപ്പോഴേക്കും കഴുതകളുടെ എണ്ണം 20 ലക്ഷമായി ചുരുങ്ങി. അതായത് 80 ശതമാനം കുറവാണ് കഴുതകളുടെ എണ്ണത്തിൽ ഉണ്ടായത്.
കഴുതകളുടെ എണ്ണത്തിൽ കുറവ് സംഭവിച്ചെങ്കിലും ചൈനയിൽ
ഇജിയാവോയുടെ ഡിമാൻഡിന് കുറവൊന്നും സംഭവിച്ചിട്ടില്ല. ഇതോടെ, ചൈനയുടെ ഈ പ്രശ്‌നം പരിഹരിക്കാൻ സഹായത്തിനായി പാകിസ്താൻ എത്തയിരിക്കുകയാണ്. രാജ്യത്തെ കഴുതകളുടെ എണ്ണത്തിലെ കുറവ് പരിഹരിക്കാൻ പാകിസ്ഥാനിൽ നിന്നും കഴുതകളെ ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ് ചൈന.
നിരവധി ആരോഗ്യ ഗുണങ്ങളുണ്ടെന്ന് ചൈനക്കാർ വിശ്വസിക്കുന്ന ഒരു വസ്തുവാണ് ഇജിയാവോ. കഴുതയുടെ തോലിൽ നിന്നും സംസ്‌കരിച്ചെടുക്കുന്ന ജലാറ്റിനാണിത്. ചൈനയെ ഏറ്റവും അവസാനം ഭരിച്ചിരുന്ന രാജവംശമായ ക്വിംഗ് രാജവംശത്തിന്റെ കാലത്താണ് ഈ ഭക്ഷ്യവസ്തു ഏറ്റവും കൂടുതൽ ഉപയോഗിച്ചിരുന്നത്. ഇതൊരു ആഡംബര വസ്തുവായിട്ടായിരുന്നു കരുതിയിരുന്നത്. ചക്രവർത്തിമാർക്കും ബന്ധുക്കൾക്കും രക്തശുദ്ധിക്കായും പ്രതിരോധ ശേഷിക്കായും ആണ് ഇജിയാവോ ഉപയോഗിച്ചിരുന്നത്. ഇതോടൊപ്പം, പ്രായം കൂടുന്ന പ്രശ്നം മന്ദഗതിയിലാക്കാനും ഇജിയാവോ ഉപയോഗിച്ചിരുന്നു.
ലൈംഗിക ആരോഗ്യത്തിനും ഇജിയാവോ മികച്ചതായി ചൈനക്കാർ കരുതിപ്പോരുന്നു. പ്രത്യേകിച്ചും സ്ത്രീളിൽ ഉണ്ടാകുന്ന ആർത്തവ പ്രശ്നങ്ങൾ, ഹോർമോണൽ വ്യതിയാനങ്ങൾ, ലൈംഗികചോദനയിൽ വർദ്ധന എന്നിവക്കെല്ലാം ഇജിയാവോ ഫലപ്രദമാണ് എന്നാണ് ഇവിടത്തുകാരുടെ വിശ്വാസം.
രക്തചംക്രമണത്തിനും വിളർച്ച കൊണ്ടുള്ള പ്രശ്നങ്ങൾക്കുമെല്ലാം ചൈനക്കാർ ഇജിയാവോ ആഹാരത്തിൽ കലർത്തിയും മറ്റും കഴിക്കുന്നു. ഇതിന്റെ ഫലം വലിയ തോതിലാണെന്ന് കണ്ടെത്തിയതോടെ, ഈ ഭക്ഷ്യവസ്തുവിന്റെ ഡിമാന്റും വർദ്ധിച്ചു. ഇതോടെ, ചുരുക്കം കാലയളവ് കൊണ്ടു തന്നെ, രണ്ട് ലക്ഷം കഴുതകളെ വരെ ജലാറ്റിൻ എടുക്കാൻ കശാപ്പുചെയ്തതായി കണക്കുകൾ വ്യക്തമാക്കുന്നു.
ചൈനയ്ക്ക് വേണ്ടി വരുന്ന ഈ സഹായം സാമ്പത്തിക ലാഭത്തിനായി ഉപയോഗപ്രദമാക്കാനാണ് പാകിസ്താന്റെ ലക്ഷ്യം. 2022 മുതൽ രാഷ്ട്രീയ അസ്ഥിരതകളാലും തകർന്ന സമ്പദ്വ്യവസ്ഥയാലും ബുദ്ധിമുട്ടുന്ന പാകിസ്ഥാന് സാമ്പത്തിക നേട്ടവും യുവാക്കൾക്ക് തൊഴിൽ സാധ്യതയും ഉറപ്പാക്കുന്ന ഒരു സംരംഭം ആവശ്യമായി വന്നതോടെയാണ് ചൈനയുടെ ആവശ്യം ഗൗരവമായെടുത്തത്. തുടർന്ന് ഗ്വാദാർ എന്ന തുറമുഖ നഗരത്തോട് ചേർന്ന് പാകിസ്താൻ വമ്പൻ കശാപ്പ്ശാല ആരംഭിച്ചു. കഴുതകളെ കയറ്റുമതി ചെയ്യുന്നതിൽ ഉണ്ടായിരുന്ന പ്രശ്നങ്ങൾ അങ്ങനെ പരിഹരിച്ചു.
ചൈനയിൽ നിന്നുള്ള കമ്പനികൾ ഇത്തരം കശാപ്പ്ശാലകൾക്കും നല്ല ഇനം കഴുതവളർത്തൽ കേന്ദ്രങ്ങൾക്കും പാകിസ്താനിൽ കോടികൾ മുടക്കാനും തയ്യാറായിരുന്നു. പാകിസ്താനെ പോലെ അഫ്ഗാനിലും കളുതകളുടെ എണ്ണം കൂടുതലാണ്. അതുകൊണ്ട് തന്നെ, ഇവിശടയും ചൈന കണ്ണുവച്ചിട്ടുണ്ട്.
ചൈനയിലെ കഴുതകളുടെ ആവശ്യം വർദ്ധിച്ചതോടെ, പാകിസ്താനിൽ നിന്നും ഇവിടേയ്ക്കുള്ള കഴുത കള്ളക്കടത്തും വർദ്ധിച്ചിട്ടുണ്ട്. നേരത്തെ കറാച്ചി തുറമുഖത്ത് നിന്നും 10 മെട്രിക് ടൺ കഴുത ചർമ്മം പിടികൂടിയിരുന്നു. ഉപ്പ് എന്ന പേരിലായിരുന്നു ഹോങ്കോംഗ് വഴി ചൈനയിലേക്കായിരുന്നു കടത്ത് നടത്താൻ ശ്രമിച്ചത്.
Discussion about this post