Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Entertainment
Cinema

സ്റ്റീഫൻ നെടുമ്പള്ളിയെ കണ്ടിട്ട് അഞ്ചുവർഷമായി, നടക്കാൻ വയ്യെങ്കിൽ അങ്ങനെ, വീൽചെയറിലെങ്കിൽ വർമ്മസാർ അങ്ങനെയെന്ന് പറഞ്ഞ് ചെയ്യിച്ച കഥാപാത്രമാണ്

by Brave India Desk
Feb 18, 2025, 06:53 pm IST
in Cinema, Kerala, Entertainment
Share on Facebook
Tweet
WhatsApp
Telegram

മലയാളി പ്രേക്ഷകർ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന എമ്പുരാൻ. കോടി ക്ലബ്ബിൽ കയറിയ ലൂസിഫറിന്റെ രണ്ടാം ഭാഗം എന്നത് കൊണ്ടുതന്നെ എമ്പുരാന് വലിയ ഹൈപ്പാണ് ഉള്ളത്. ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ,എമ്പുരാനിലെ ഓരോ കഥാപാത്രങ്ങളെയും അണിയറ പ്രവർത്തകർ പരിചയപ്പെടുത്തുന്നുണ്ട്.

ഇപ്പോഴിതാ കഥാപാത്ര പരിചയപ്പെടുത്തലിന്റെ 9ാം ദിവസം സായ് കുമാറാണ് പ്രേക്ഷകർക്ക് മുൻപിലെത്തിയിരിക്കുന്നത്. ലൂസിഫറിൽ മഹേഷ വർമ്മ എന്ന രാഷ്ട്രീയക്കാരനായിട്ടായിരുന്നു സായ്കുമാർ എത്തിയിരുന്നത്. ലൂസിഫറിൽ മഹേഷ വർമ്മയ്ക്ക് നൽകിയിരുന്ന സ്വീകാര്യത രണ്ടാംഭാഗത്തിലും നൽകുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. പ്രേക്ഷകരെ പോലെ താനും സ്റ്റീഫൻ നെടുമ്പള്ളിയെ കണ്ടിട്ട് അഞ്ചുവർഷമായി. സ്റ്റീഫൻ നെടുമ്പള്ളിയുടെ ഇനിയുള്ള യാത്ര എങ്ങനെയാണെന്ന് പ്രേക്ഷകരെ പോലെ അറിയാൻ താനും കാത്തിരിക്കുകയാണെന്നും തിയേറ്ററിൽ എത്തി സിനിമ വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Stories you may like

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

ലൂസിഫർ എന്ന സിനിമയിലേക്ക് താൻ എത്തിപ്പെട്ടതെങ്ങനെയെന്നും സായ് കുമാർ വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്. ലൂസിഫറിന്റെ എക്‌സിക്യൂട്ടീവ് സിദ്ധു പനയ്ക്കലാണ് കഥാപാത്രവുമായി ആദ്യം തന്നെ സമീപിക്കുന്നതെന്ന് സായ്കുമാർ പറയുന്നു. ശാരീരികമായ ബുദ്ധിമുട്ടുകളുള്ളതിനാൽ അടുത്ത സിനിമയിൽ കാണാമെന്ന് പറഞ്ഞ് താൻ അവരെ മടക്കി അയക്കുകയായിരുന്നു. എന്നാൽ സംവിധായകൻ പൃഥ്വിരാജ് തന്നെ അതേ നമ്പറിൽ നിന്ന് തിരിച്ചുവിളിക്കുകയും,കഥാപാത്രം നിരസിച്ചതിന്റെ കാരണം അന്വേഷിക്കുകയും ചെയ്തു. തന്റെ കാലിന് പ്രശ്‌നമുള്ളതിനാലും നടക്കാൻ പ്രയാസമുള്ളത് കൊണ്ടുമാണ് സിനിമ വേണ്ടെന്ന് വച്ചതെന്ന് തുറന്നുപറഞ്ഞെന്ന് സായ് കുമാർ പറയുന്നു. അപ്പോൾ നടക്കാൻ വയ്യാത്ത ്‌വസ്ഥയാണെങ്കിൽ മഹേഷ വർമ്മയെ ആ രീതിയിലുള്ള കഥാപാത്രമാക്കാമെന്നും, ഇനി വീൽചെയറിലാണെങ്കിൽ അങ്ങനെയാണ് വർമ്മ സാർ, എന്നും പൃഥ്വിരാജ് പറഞ്ഞുവെന്ന് അദ്ദേഹം പറയുന്നു. ലൂസിഫറിലെന്നപോലെ പ്രേക്ഷകരുടെ സഹകരണം എമ്പുരാനിലും ഉണ്ടാവണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ‘എമ്പുരാൻ’ എത്തും. ‘എമ്പുരാൻ’ ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്റ്റീഫൻ നെടുമ്പള്ളിയെന്ന അബ്രാം ഖുറെഷിയുടെ പഴയ ജീവിതവും പുതിയ കാലഘട്ടവും ചിത്രത്തിൽ കാണിച്ചു തരുമെന്നും വാർത്തകളുണ്ട്.

Tags: L2Lucifer
Share24
Tweet
Send
Share

Latest stories from this section

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

Latest News

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

‘യുപി മോഡൽ’ സർക്കാർ ജീവനക്കാരിലെ അഴിമതിക്കാരെ പൂട്ടാൻ യോഗിയുടെ മാസ്റ്റർ സ്ട്രോക്ക്! 68,000 പേരുടെ ശമ്പളം തടഞ്ഞു

ജനാധിപത്യത്തെ തകർക്കാനുള്ള എല്ലാ ഗൂഢാലോചനയിലും പ്രതിപക്ഷ പാർട്ടികൾ പങ്കാളികളാണ് : രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

‘സെൻസസ് നിർണായകം’ ; മൻ കി ബാത്തിന്റെ 138-ാം പതിപ്പിൽ രാജ്യസുരക്ഷയേയും വികസനത്തെയും കുറിച്ച് പ്രധാനമന്ത്രി മോദി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies