ഇന്റർവ്യൂ വിൽ വിജയിച്ച് ഒരു ജോലി നേടിയാലും അത് വേണ്ടെന്ന് വെക്കുന്നതിന് പല കാരണങ്ങളുണ്ട്. എന്നാൽ അതിന് പിന്നിലുള്ള വിചിത്രമായ ഒരു കാരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്നെ ഇന്റർവ്യൂ ചെയ്യാനുള്ളവർ വൈകിയെത്തി എന്ന് കാണിച്ച് ഒരു സ്ത്രീ തനിക്ക് കിട്ടിയ ജോലി ഉപേക്ഷിച്ച സംഭവമാണ് ഇപ്പോൾ വൈറലായി മാറുന്നത്.
റെഡ്ഡിറ്റിലാണ് നിക്കോൾ എന്ന ഈ യുവതി തന്റെ അനുഭവം പങ്കുവച്ചിരിക്കുന്നത്. താൻ ഇന്റർവ്യൂ നടത്താനെത്തിയവരെ കാത്തിരുന്നത് 45 മിനിറ്റ് നേരമാണ് എന്നാണ് നിക്കോൾ പറയുന്നത്. ഒടുവിൽ നിക്കോളിന് ആ ജോലി കിട്ടി. എന്നാൽ, അത് വേണ്ട എന്ന് അവരോട് പറയുകയായിരുന്നു അവൾ. താൻ ഒരു ബോസിൽ കാണുന്ന ഗുണം ഇതല്ല എന്നാണ് അവൾ പറയുന്നത്.
‘ആ ജോലി എനിക്ക് കിട്ടി, പക്ഷേ ഓഫർ നിരസിച്ചു. ഞാൻ അവർക്ക് അയച്ച ഇമെയിൽ ഇതാണ്. അവർക്ക് എൻ്റെ പങ്കാളിയെ നേരിട്ട് അറിയാം. അതിനാൽ തനിക്ക് വല്ലാത്തൊരു ജാള്യത അനുഭവപ്പെടുന്നുണ്ട്’ എന്നാണ് നിക്കോൾ പറയുന്നത്.
നിക്കോൾ അയച്ചിരിക്കുന്ന മെയിലിൽ പറയുന്നത്, ‘നിങ്ങളുടെ ഓഫറിനെ ഞാൻ അഭിനന്ദിക്കുന്നു. എന്നാൽ താൻ ഈ ഓഫർ നിരസിക്കുകയാണ്. . നമ്മൾ കാണാമെന്നേറ്റ അതേ സമയത്ത് കാണാം എന്നാണ് ഞാൻ പ്രതീക്ഷിച്ചത്. നിങ്ങൾ വൈകിയാണ് എത്തിയത്.
അത് മാത്രമല്ല, ഞാനത് ചൂണ്ടിക്കാണിച്ചപ്പോൾ നിങ്ങൾ പല കാരണങ്ങളും കണ്ടെത്തുകയായിരുന്നു. ഒരു ബോസിന് ഞാൻ പ്രതീക്ഷിക്കുന്ന ക്വാളിറ്റി ഇതല്ല’ എന്ന് പറഞ്ഞുകൊണ്ടാണ് യുവതി മെയിൽ അയച്ചിരിക്കുന്നത്.
Leave a Comment