മുടിയുടെ ഘനവും ശക്തിയും വർദ്ധിപ്പിക്കുന്നതിന് എണ്ണ വളരെ പ്രധാനമാണ്. എത്രയധികം എണ്ണ തേക്കുന്നോ അത്രയും നന്നായി മുടി വളരും എന്ന മിഥ്യാ ധാരണയും നമ്മൾ മലയാളികൾക്കിടയിൽ ഉണ്ട്. എന്നാൽ അത് കൂടുതല്‍ നേരം മുടിയിൽ പുരട്ടിയിരിക്കുന്നതും അപകടമാണ്. രാത്രി മുഴുവൻ എണ്ണ തേക്കുന്നത് സാധാരണമായ കാര്യമാണ്., പക്ഷേ അത് ശരിക്കും നല്ലതാണോ?
എണ്ണ ഒരു പരിധിയിൽ കൂടുതൽ നേരം തലമുടിയിൽ വയ്ക്കുന്നത്, അത് ധാരാളം അഴുക്കും മറ്റും ആകർഷിക്കുന്നു. ഇത് മുടിക്ക് നല്ലതല്ല. മികച്ച ഫലങ്ങൾക്കായി ഹെയർ ഓയിൽ കുറഞ്ഞത് ഒരു മണിക്കൂർ മുതൽ രണ്ടു മണിക്കൂർ വരെ സൂക്ഷിച്ചാൽ മതിയാവും.
രാത്രി മുഴുവൻ എണ്ണ പുരട്ടിയിരിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. ആയുർവേദം പ്രകാരം, എണ്ണമയമുള്ള ചർമ്മം ഉള്ള ആളുകൾക്ക് കഫദോഷങ്ങൾ ഉണ്ടാകും. അതിനാൽ ജലദോഷം, ചുമ, തലവേദന മുതലായ രോഗങ്ങൾ പെട്ടെന്ന് പിടിപെടാനുളള സാധ്യത ഏറെയാണ്. അതിനാൽ ഒരു രാത്രി മുഴുവൻ മുടിയിൽ എണ്ണ പുരട്ടിയിരിക്കേണ്ട ആവശ്യമില്ലെന്ന് ആയുർവ്വേദത്തിൽ പറയുന്നു. അസുഖം പിടിപെട്ടിരിക്കുമ്പോൾ ഒരിക്കലും മുടിയിൽ എണ്ണ തേയ്ക്കരുത് എന്നും ആയുർവ്വേദം നിർദ്ദേശിക്കുന്നു.
Discussion about this post