Monday, September 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

വിവാഹം കഴിഞ്ഞ് 84 വർഷം; 100 പേരക്കുട്ടികൾ; ഇവർ ഒരുമിച്ച്‌ ജീവിതം ഇപ്പോഴും ആഘോഷിക്കുകയാണ്

by Brave India Desk
Feb 17, 2025, 02:43 pm IST
in International, Lifestyle
Share on Facebook
Tweet
WhatsApp
Telegram

കാലത്തിനതീതമാണ് പ്രണയമെന്ന് പലരും പറയാറുണ്ട്… പല കാലങ്ങളിലായി ഇത് തെളിയിക്കുന്ന നിരവധി ഉദാഹരണങ്ങളുണ്ട്.. ഇന്നത്തെ കാലത്ത് യഥാർത്ഥ പ്രണയങ്ങൾ കാണുക വിരളമാണെങ്കിലും വിവാഹ മോചന അപേക്ഷകൾ കോടതികളിൽ കെട്ടി കിടക്കുകയാണെങ്കിലും അങ്ങനെയുള്ളവർക്കെല്ലാം കണ്ടു പഠിക്കേണ്ട ഒരു ദമ്പതികളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്…

ബ്രസീലിയൻ ദമ്പതികളായ മനോയലും മരിയയും 84 വർഷം ഒരുമിച്ച് ജീവിച്ച് റെക്കോർഡ് തീർത്തിരിക്കുകയാണ്. 100ലധികം പേരക്കുട്ടികളും സന്തുഷ്ടമായ കുടുംബവുമായി ഇന്നും തങ്ങളുടെ പ്രണയകാലം ആഘോഷിക്കുകയാണ് ഇരുവരും.

Stories you may like

സൗദി അറേബ്യയിൽ പ്രത്യേക സുരക്ഷാ മുന്നറിയിപ്പുമായി യു എസ് ; തായിഫ്, യാൻബു നഗരങ്ങളിലേക്ക് അമേരിക്കക്കാർ യാത്ര ചെയ്യരുതെന്ന് നിർദേശം

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

1940-ൽ ബ്രസീലിലെ സിയറയിലുള്ള ബോവ വെഞ്ചുറയിലെ ചാപ്പലിൽ വച്ചാണ് മനോയലും മരിയയും പരസ്പരം ഒന്നിച്ച് ജീവിക്കാനുള്ള വിവാഹ പ്രതിജ്ഞകൾ കൈമാറിയത്. അന്ന് ആ ലോകം വളരെ ചെറുതായിരുന്നു… ബ്രസീൽ അതുവരെ ഒരു ഫിഫ ലോകകപ്പ് പോലും നേടിയിരുന്നില്ല, ആദ്യത്തെ പ്രോഗ്രാമബിൾ ഇലക്ട്രോണിക് കമ്പ്യൂട്ടർ കണ്ടുപിടിച്ചിട്ടു പോലുമില്ല… അത്രയേറെ വർഷങ്ങൾക്ക് മുമ്പാണ് ഇരുവരും ഒന്നിച്ച് ജീവിച്ചു തുടങ്ങിയത്.

1936ൽ, പരമ്പരാഗത ബ്രസീലിയൻ കാൻഡിയായ റാപാഡുറസ് ശേഖരിക്കാൻ ബോവ വിയാഗെമിലെ അൽമേഡ മേഖലയിലേക്ക് മനോയൽ പോയിരുന്നു. അവിടെവച്ചാണ് ഇരുവരുടെയും സിനിമയെ വെല്ലുന്ന കഥയാരംഭിക്കുന്നത്. അവിടെ വച്ചാണ് മനോയൽ ആദ്യമായി മരിയയെ കണ്ടത്. എന്നാൽ, അന്ന് അവർ തമ്മിൽ പ്രണയബന്ധം എന്നതിനെ കുറിച്ച് ചിന്തിച്ചുപോലും കാണില്ല. എന്നാൽ, മൂന്ന് വർഷങ്ങൾക്കിപ്പുറം, 1940-ൽ യാദൃശ്ചികമായ അവരുടെ കൂടിക്കാഴ്ച അപൂർവമായ ഒരു പ്രണയബന്ധത്തിന് തുടക്കമാവുകയായിരുന്നു. താൻ തേടിയെത്തിയ ആ കാൻഡി മരിയ തന്നെയാണെന്ന് ബോധ്യപ്പെട്ട മനോയൽ അവളോടുള്ള തന്റെ സ്‌നേഹം തുറന്നു പറഞ്ഞു. മരിയ അത് സ്വീകരിച്ചതോടെ, ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ഒരു ബന്ധത്തിന് അവിടെ തുടക്കമാവുകയായിരുന്നു.

ഇരുവരുടെയും ബന്ധം അംഗീകരിക്കാൻ മരിയയുടെ അമ്മ ആദ്യം വിസമ്മതം പ്രകടിപ്പിച്ചിരുന്നു. ഇത് മനോയലിനെ ജീവിതത്തിൽ എന്തെങ്കിലും നേടണമന്ന വാശിയിലേക്കെത്തിച്ചു. തങ്ങൾക്കായി ഒരു സ്വന്തമായി ഒരു വീട് പണിയാൻ മനോയൽ ആരംഭിച്ചു. ഇരു കുടുംബങ്ങളുടെയും സമ്മതം ലഭിച്ചതോടെ, രണ്ട് പേരും ഒന്നിച്ച് ജീവിതം ആരംഭിച്ചു.

പതിറ്റാണ്ടുകളായി, കൃഷിയാണ് ആ കുടുംബത്തിന്റെ ഉപജീവനമാർഗം. 13 മക്കൾ അവർക്ക് ജനിച്ചു. അവർക്ക് ജനിച്ച കുട്ടികളും പേരക്കുട്ടികൾക്ക് ജനിച്ച കുട്ടികളുമൊക്കെയായി 100ലധികം പേരക്കുട്ടികളാണ് മനോയലിനും മരിയയ്ക്കുമുള്ളത്.

വിവാഹം കഴിഞ്ഞ് 86 വർഷങ്ങൾ കഴിയുമ്പോൾ, ഇരുവരും സ്വന്തം കുടുംബത്തോടൊപ്പം സമാധാനപൂർവവും സന്തോഷകരവുമായ ജീവിതം നയിക്കുകയാണ്. എല്ലാ വൈകുന്നേരവും, ടെലിവിഷനിൽ സംപ്രേഷണം ചെയ്യുന്ന കുർബാന കാണുന്നതിന് മുമ്പ് റേഡിയോയിൽ ജപമാല പ്രാർത്ഥന കേൾക്കാൻ മരിയയും മനോയലും ഒരുമിച്ച് ഇരിക്കും. ശാശ്വതമായ ദാമ്പത്യത്തിന്റെ താക്കോൽ എന്താണെന്ന് അവരോട് ചോദിച്ചാൽ, ശാന്തവും മനോഹരവുമാണ് ഇരുവരുടെയും ഉത്തരം. ‘സ്‌നേഹം… ഏറ്റവും നൂതനമായ കമ്പ്യൂട്ടറിനുപോലും ഒരിക്കലും കണക്കാക്കാൻ കഴിയാത്ത ഒന്നാണിത്’- എന്നാണ് മനോയലിനും മരിയയ്ക്കും സ്‌നേഹത്തെ കുറിച്ച് പറയാനുള്ളത്.

Tags: Brazilian couplelovelove marriage
Share1
Tweet
Send
Share

Latest stories from this section

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

പാകിസ്ഥാനും തുർക്കിക്കും ഹൂതികളുടെ പരസ്യ ഭീഷണി: ‘ഇടപെട്ടാൽ ഇരുമ്പുമുഷ്ടി കൊണ്ട് നേരിടും’!

ഇന്തോ-പസഫിക് മേഖലയിൽ കരുത്ത് തെളിയിച്ച് ഇന്ത്യയും ജപ്പാനും; തേജസ് കോക്ക്പിറ്റിൽ ഒന്നിച്ചെത്തി വ്യോമസേനാ മേധാവികൾ!

ഇന്തോ-പസഫിക് മേഖലയിൽ കരുത്ത് തെളിയിച്ച് ഇന്ത്യയും ജപ്പാനും; തേജസ് കോക്ക്പിറ്റിൽ ഒന്നിച്ചെത്തി വ്യോമസേനാ മേധാവികൾ!

ഷൂട്ടിംഗിൽ ചരിത്രമെഴുതി മലയാളി പെൺകൊടി; ഏഷ്യൻ ഗെയിംസിൽ വിദർശ കെ. വിനോദിന് വെള്ളി മെഡൽ!

ഷൂട്ടിംഗിൽ ചരിത്രമെഴുതി മലയാളി പെൺകൊടി; ഏഷ്യൻ ഗെയിംസിൽ വിദർശ കെ. വിനോദിന് വെള്ളി മെഡൽ!

ക്യാമ്പ് ഡേവിഡ് സന്ദർശനം വെട്ടിച്ചുരുക്കി ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിലേക്ക്; പശ്ചിമേഷ്യൻ സംഘർഷത്തിനിടെ മറുപടി തേടി ഇറാൻ

ക്യാമ്പ് ഡേവിഡ് സന്ദർശനം വെട്ടിച്ചുരുക്കി ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിലേക്ക്; പശ്ചിമേഷ്യൻ സംഘർഷത്തിനിടെ മറുപടി തേടി ഇറാൻ

Latest News

സൗദി അറേബ്യയിൽ പ്രത്യേക സുരക്ഷാ മുന്നറിയിപ്പുമായി യു എസ് ; തായിഫ്, യാൻബു നഗരങ്ങളിലേക്ക് അമേരിക്കക്കാർ യാത്ര ചെയ്യരുതെന്ന് നിർദേശം

സൗദി അറേബ്യയിൽ പ്രത്യേക സുരക്ഷാ മുന്നറിയിപ്പുമായി യു എസ് ; തായിഫ്, യാൻബു നഗരങ്ങളിലേക്ക് അമേരിക്കക്കാർ യാത്ര ചെയ്യരുതെന്ന് നിർദേശം

‘സ്വാശ്രയത്വവും സാമ്പത്തിക ഭദ്രതയുമാണ് ലക്ഷ്യം’; ബ്രിക്സ് ബിസിനസ് ഫോറത്തിൽ ഭാരതത്തിന്റെ നയം വ്യക്തമാക്കി എസ്. ജയശങ്കർ!

യുഎൻ പൊതുസഭയിൽ ഇന്ത്യയെ നയിക്കാൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ; സെപ്റ്റംബർ 26-ന് പ്രസംഗിക്കും

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

‘ഷൂവിട്ടു, ബട്ടണിട്ടില്ല’; കാസർകോട് സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് നേരെ ക്രൂര റാഗിങ്, 14 പ്ലസ്ടു വിദ്യാർഥികൾക്കെതിരെ കേസ്!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

‘5 മാർക്ക് കിട്ടിയാലും ജയിക്കാം’; സബ്ജക്ട് മിനിമം ഒഴിവാക്കിയതിൽ വിദ്യാഭ്യാസ വകുപ്പിനെതിരെ രൂക്ഷവിമർശനവുമായി വി. ശിവൻകുട്ടി!

‘അമ്മയെ പോലും രാഹുൽ പരിഹാസ വിഷയമാക്കി’; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കോൺഗ്രസ് വേദിയിലെ തരംതാണ നാടകത്തിനെതിരെ വൻ ജനരോഷം!

‘അമ്മയെ പോലും രാഹുൽ പരിഹാസ വിഷയമാക്കി’; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കോൺഗ്രസ് വേദിയിലെ തരംതാണ നാടകത്തിനെതിരെ വൻ ജനരോഷം!

റീൽസ് കണ്ട് കണ്ട് തലച്ചോറ് ദ്രവിക്കുമോ? 9 മാസം കൊണ്ട് മാറിയ ജീവിതം; സോഷ്യൽ മീഡിയ അഡിക്ഷനും അൽഷിമേഴ്സും തമ്മിലുള്ള ബന്ധമെന്ത്? ഡോക്ടർമാർ പറയുന്നു!”

 കോളേജ് ടൂറുകളിൽ ‘സെൽഫിക്കും റീലുകൾക്കും’ പൂട്ട്! യാത്ര പരമാവധി 5 ദിവസം; കർശന നിയന്ത്രണങ്ങളുമായി കർണാടക സർക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies