Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International
Gulf

സ്വർണ്ണം കൊണ്ട് അലങ്കരിച്ച 100 മുറികളുള്ള കൊട്ടാരം, 3000 കോടിയുടെ ആഡംബര നൗക… ; ഖത്തർ അമീറിന്റെ ആസ്തി ഞെട്ടിക്കുന്നത്

by Brave India Desk
Feb 18, 2025, 04:29 pm IST
in Gulf, Lifestyle
Share on Facebook
Tweet
WhatsApp
Telegram

രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിൽ എത്തിയിരിക്കുന്ന ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയും ആകർഷിച്ചിരിക്കുകയാണ്. ഒരു പതിറ്റാണ്ടിന് ശേഷമാണ് ഖത്തർ അമീർ ഇന്ത്യയിലേക്ക് എത്തുന്നത്. കഴിഞ്ഞ ദിവസം

ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിലെത്തിയ അമീറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയാണ് സ്വീകരിച്ചത്. നിരവധി സുപ്രധാന കരാറുകളും ഖത്തർ അമീർ ഇന്ത്യ സന്ദർശനത്തിനിടെ ഒപ്പുവച്ചിട്ടുണ്ട്. ഇന്ത്യ-ഖത്തർ ഉഭയകക്ഷി ബന്ധം ഏറ്റവും മികച്ച രീതിയിൽ മുന്നോട്ടുപോകുന്ന കാഴ്ചയാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി കാണാൻ കഴിയുന്നത്. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ സൂക്ഷിക്കുന്ന മികച്ച ബന്ധം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിനും ഏറെ സഹായകരമായിട്ടുണ്ട്.

Stories you may like

യുഎഇ രാജകുടുംബത്തിന്റെയും ജനങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു ; ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ നിര്യാണത്തിൽ അനുശോചനവുമായി നരേന്ദ്ര മോദി

സൗദി അറേബ്യയിൽ പ്രത്യേക സുരക്ഷാ മുന്നറിയിപ്പുമായി യു എസ് ; തായിഫ്, യാൻബു നഗരങ്ങളിലേക്ക് അമേരിക്കക്കാർ യാത്ര ചെയ്യരുതെന്ന് നിർദേശം

ഖത്തറിന്റെ മുൻ അമീർ ആയ ഹമദ് ബിൻ ഖലീഫ അൽ താനിയുടെ രണ്ടാമത്തെ മകനാണ് തമീം അൽ താനി. 2013-ൽ അദ്ദേഹത്തിന്റെ പിതാവ് പിതാവ് സ്ഥാനത്യാഗം ചെയ്യുകയും തമീമിനെ ഖത്തറിന്റെ ഭരണ ചുമതല ഏൽപ്പിക്കുകയും ചെയ്തു. 1980 ജൂൺ 3 ന് ഖത്തറിലെ ദോഹയിൽ വെച്ച് ജനിച്ച തമീം ബ്രിട്ടനിലെ ഷെർബോൺ സ്കൂളിലും ഹാരോ സ്കൂളിലുമായാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. റോയൽ മിലിട്ടറി അക്കാദമി സാൻഡ്‌ഹേഴ്സിൽ നിന്നും 1998 ൽ ബിരുദം നേടുകയും ചെയ്തു. പഠനം പൂർത്തിയാക്കി ഖത്തറിലേക്ക് മടങ്ങിയെത്തിയ തമീമിനെ അദ്ദേഹത്തിന്റെ പിതാവ് ഖത്തർ സായുധ സേനയിൽ സെക്കൻഡ് ലെഫ്റ്റനന്റായി നിയമിച്ചു.

കായിക രംഗത്തോട് ഏറെ ആഭിമുഖ്യമുള്ള ഭരണാധികാരിയാണ് ഖത്തർ അമീർ. അറബ് ലോകത്തിലെ ഏറ്റവും മികച്ച കായിക വ്യക്തിത്വം എന്നാണ് തമീം അൽ താനി അറിയപ്പെടുന്നത്. 2022 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിച്ചത് ഉൾപ്പെടെ ഖത്തറിനെ ലോകരാജ്യങ്ങൾക്കു മുൻപിൽ ഏറ്റവും മികച്ചതായി അവതരിപ്പിക്കാൻ തമീം അൽ താനി ശ്രമിച്ചു. കായികരംഗത്തോടുള്ള താൽപര്യം കാരണം 2004 ൽ അദ്ദേഹം ഖത്തർ സ്പോർട്സ് ഇൻവെസ്റ്റ്മെന്റ്സ് (ക്യുഎസ്ഐ) സ്ഥാപിച്ചു. പിന്നീട് 2011 ൽ ലോകപ്രശസ്ത ഫ്രഞ്ച് ഫുട്ബോൾ ക്ലബ്ബായ പാരീസ് സെന്റ്-ജെർമെയ്ൻ (പിഎസ്ജി) ഖത്തർ സ്പോർട്സ് ഇൻവെസ്റ്റ്മെന്റ്സ് ഏറ്റെടുത്തു. പിന്നീട് 2023 ൽ, പോർച്ചുഗീസ് ക്ലബ്ബായ എസ്സി ബ്രാഗയിൽ 21.7% ഓഹരികളും ക്യുഎസ്ഐ സ്വന്തമാക്കിയിട്ടുണ്ട്.

ലോകത്തിൽ തന്നെ ഏറ്റവും വലിയ ആസ്തിയുള്ള രാജകുടുംബം ആയാണ് അൽ താനി കുടുംബം അറിയപ്പെടുന്നത്. റിപ്പോർട്ടുകൾ പ്രകാരം അൽ-താനി കുടുംബത്തിന്റെ ആകെ ആസ്തി ഏകദേശം 335 ബില്യൺ ഡോളറാണ്. ഖത്തർ അമീർ തമീം അൽ താനിയുടെ വ്യക്തിഗത ആസ്തി 2.4 ബില്യൺ ഡോളറാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 100 മുറികളുള്ളതും സ്വർണ്ണം കൊണ്ട് അലങ്കരിച്ചതുമായ ദോഹ റോയൽ പാലസിലാണ് ഖത്തർ ഭരണാധികാരിയുടെ താമസം. 500 കാറുകൾക്ക് പാർക്ക് ചെയ്യാവുന്ന ഗാരേജ് ഉൾപ്പെടെയുള്ളതാണ് ഈ ആഡംബര കൊട്ടാരം. നിരവധി ആഡംബര കാറുകൾക്ക് പുറമെ, 3000 കോടി രൂപയുടെ ഒരു ആഡംബര നൗകയും തമീം അൽ താനിയ്ക്കുണ്ട്. ദി കത്താറ എന്ന ഈ ആഡംബര നൗക ലോകത്തിലെ തന്നെ ഏറ്റവും സവിശേഷമായത് ആയാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഇത് കൂടാതെ
ഖത്തർ അമീറിനും രാജകുടുംബത്തിനും മാത്രം സേവനം നൽകുന്ന സ്വന്തം വിമാനക്കമ്പനിയും അദ്ദേഹത്തിന് ഉണ്ട്. ‘ഖത്തർ അമീരി എയർലൈൻസ്’ എന്ന ഈ വിമാന കമ്പനി ഖത്തർ രാജകുടുംബത്തിന്റെ ആവശ്യങ്ങൾക്കായി 1977 മുതൽ പ്രവർത്തിച്ചുവരുന്നതാണ്. വലിയ അളവിലുള്ള പ്രകൃതിവാതക, എണ്ണ ശേഖരം മൂലം ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിൽ ഒന്നാണ് ഇന്ന് ഖത്തർ.

Tags: qatarQatar emir wealthTamim bin Hamad Al Thani
Share1
Tweet
Send
Share

Latest stories from this section

‘ഇനിയും നിരവധി വർഷങ്ങൾ രാഷ്ട്ര സേവനത്തിൽ തുടരുക’ ; പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് ആശംസകളറിയിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്

പശ്ചിമേഷ്യയിൽ സംഘർഷം മുറുകുന്നു ; ഇന്ത്യയുമായുള്ള സഹകരണം ശക്തമാക്കി യു എ ഇ ; മോദിയെ ഫോണിൽ വിളിച്ച് ഷെയ്ഖ് മുഹമ്മദ്

തായിഫ് വ്യോമസേനാ താവളത്തിന് നേരെ ഹുതി ആക്രമണം ; ഇറ്റാലിയൻ വ്യോമസേനയുടെ യുദ്ധവിമാനത്തിന് ഗുരുതര കേടുപാടുകൾ

തായിഫ് വ്യോമസേനാ താവളത്തിന് നേരെ ഹുതി ആക്രമണം ; ഇറ്റാലിയൻ വ്യോമസേനയുടെ യുദ്ധവിമാനത്തിന് ഗുരുതര കേടുപാടുകൾ

യുക്രെയ്ൻ വിഷയത്തിൽ ഇടപെടാൻ സൗദി; യോഗത്തിൽ ഇന്ത്യയ്ക്ക് ക്ഷണം

യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള ക്രൂഡ് ഓയിൽ വിതരണം അടുത്ത മാസം മുതൽ നിർത്തിവെക്കുമെന്ന് സൗദി അറേബ്യ ; കടുത്ത എണ്ണപ്രതിസന്ധിക്ക് സാധ്യത

സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിൽ ഹൂതി ആക്രമണം; 13 പേർക്ക് പരിക്ക് ; ജാഗ്രത മുന്നറിയിപ്പ്

ഹൂതി ആക്രമണം ; സൗദിയിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് ഒരാൾ കൊല്ലപ്പെട്ടു

Latest News

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

ഹൈഡ്രജൻ ബോംബ് തൽക്കാലം ഇല്ല ; വോട്ട് മോഷണത്തിന് പിന്നിൽ സോഫ്റ്റ്‌വെയറുകളും ഫോണുകളും ആണെന്ന് രാഹുൽ ഗാന്ധി

നേതാക്കളുടെ നിർണ്ണായക യോഗം വിളിച്ച് ഇൻഡി സഖ്യം ; എസ്ഐആർ ആശങ്കകളിലെ ചർച്ച പ്രധാന അജണ്ട

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies