തലച്ചോറില്‍ ഒന്നിന് പുറകേ 5 ശസ്ത്രക്രിയകള്‍; ഭക്ഷണം കഴിക്കാനും നടക്കാനും വരെ മറന്നു; പിന്നീട് യുവതിയ്ക്ക് സംഭവിച്ചത്

Published by
Brave India Desk

ജയ്പൂര്‍: ഒന്നിന് പിറകേ ഒന്നായി തലച്ചോറില്‍ ചെയ്തത് 5 ശസ്ത്രക്രിയകളാണ്. ഇതോടെയാണ് രാജസ്ഥാന്‍ സ്വദേശിയായ 31കാരി പദ്മജയുടെ ഓര്‍മ്മ പൂര്‍ണ്ണമായും നഷ്ടമായത്. അടിസ്ഥാന കാര്യങ്ങളുള്‍പ്പെടെ എല്ലാം പദ്മജ മറന്നു. നടക്കാനോ എഴുതാനോ വായിക്കാനോ പോലും ഇതോടെ പദ്മജയ്ക്ക് അറിയാതെയായി. തലച്ചോറില്‍ ഉണ്ടായ പഴുപ്പിനെത്തുടര്‍ന്നാണ് യുവതിക്ക് ശസ്ത്രക്രിയ വേണ്ടി വന്നത്. 2017ലാണ് പദ്മജക്ക് കഠിനമായ തലവേദന വരുന്നത്. ഒടുവില്‍ നടത്തിയ പരിശോധനയിലാണ് യുവതിയുടെ തലച്ചോറില്‍ ബാക്ടീരിയ ബാധിച്ചെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തുകയായിരുന്നു. വ

ആദ്യത്തെ സര്‍ജറി 2017ലാണ് ചെയ്തത്. അതിനുശേഷം 40 ദിവസത്തിനിടെ 4 തവണ ശസ്ത്രക്രിയ ചെയ്തു. പിന്നീട് നാല് മാസങ്ങള്‍ക്ക് ശേഷമാണ് അഞ്ചാമത്തെ ശസ്ത്രക്രിയ ചെയ്യുന്നത്. ഇതോടെയാണ് എല്ലാ കാര്യങ്ങളും പദ്മജ മറന്നുപോയത്. പഠിക്കുന്ന കാലത്താണ് യുവതിക്ക് അസുഖം ബാധിക്കുന്നത്. അഭിനയവും ഫോട്ടോഗ്രഫിയും ഇഷ്ടപെടുന്ന പദ്മജ പഠിച്ചതും ഈ മേഖലകളില്‍ തന്നെയാണ്.

ഭക്ഷണം കഴിക്കുന്നതുള്‍പ്പെടെയുള്ള അടിസ്ഥാന കഴിവുകളെല്ലാം മറന്നുപോയിരുന്നു. ഒരു വര്‍ഷത്തോളം ജോലിയില്‍ നിന്നും മാറിനിന്നാണ് പിതാവ് തന്നെ ഓരോ കാര്യങ്ങള്‍ പഠിപ്പിച്ചെടുത്തത്. കൂട്ടുകാരും ഒപ്പമുണ്ടായിരുന്നു. കുട്ടികള്‍ പഠിക്കുന്നതുപോലെ തുടക്കം മുതല്‍ ഓരോന്നായി പഠിക്കുകയായിരുന്നു.

ഏഴ് വര്‍ഷമെടുത്താണ് താന്‍ കാര്യങ്ങള്‍ പഠിച്ചെടുത്തതെന്നും പദ്മജ പറയുന്നു. അതേസമയം ഓര്‍മ്മ നഷ്ടപ്പെടാനുള്ള കാരണത്തെക്കുറിച്ച് ഡോക്ടര്‍മാരോട് ചോദിച്ചപ്പോള്‍ തലച്ചോറിന്റെ വലതുഭാഗത്താണ് അസുഖം ബാധിച്ചതെന്നും അവിടെയാണ് ഇത്തരം ഓര്‍മ്മകളുടെ ശേഖരം ഇരിക്കുന്നതെന്നുമായിരുന്നു മറുപടി.

Share
Leave a Comment

Recent News