പത്തനംതിട്ട: തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ക്രൈസ്തവ സഭകള്‍ക്ക് 16 ഏക്കറോളം ഭൂമി സൗജന്യമായി പതിച്ച് നല്‍കി യൂഡിഎഫ് സര്‍ക്കാരിന്റെ വോട്ടുറപ്പിക്കല്‍. എന്‍എസ്എസ്-എസ്എന്‍ഡിപി ശാഖകള്‍ക്ക് രണ്ട് ഏക്കറോളം ഭൂമിയും പതിച്ച് നല്‍കിയിട്ടുണ്ട്.
റവന്യൂ മന്ത്രി അടൂര്‍ പ്രകാശിന്റെ മണ്ഡലമായ കോന്നിയില്‍ വ്യാപകമായി സര്‍ക്കാര്‍ ഭൂമി സൗജന്യമായി പതിച്ചു നല്‍കി കൊണ്ടുള്ള ഉത്തരവ് റവന്യു വകുപ്പ് പുറത്തിറക്കിയതാകട്ടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് തൊട്ട് മുമ്പാണ്. 18 ഏക്കര്‍ 58 സെന്റെ് ഭൂമി ഇത്തരത്തില്‍ പതിച്ച് നല്‍കിയതിന്റെ രേഖകള്‍ ഒരു വാര്‍ത്താ ചാനല്‍ പുറത്ത് വിട്ടു.
സൗജന്യ ഭൂമി നല്‍കിയത് ഇവര്‍ക്കൊക്കെയാണ്-
- കത്തോലിക്ക സഭ പത്തനംതിട്ട ഭദ്രാസനത്തിന് തണ്ണിത്തോട് വില്ലേജില്‍ 4 ഏക്കര്‍ പത്ത് സെന്റ്,
- തണ്ണിത്തോട് സെന്റ് ആന്റണീസ് ഓര്‍ത്തോഡോക്‌സ് പള്ളിക്ക് &ിയുെ; 3 ഏക്കര്‍ 17 സെന്റ്,
- കരിമാന്‍ തോട് മലങ്കര കത്തോലിക്കാ പള്ളിക്ക് 1 ഏക്കര്‍,
- മണ്ണീറ മലങ്കര കത്തോലിക്ക പള്ളിക്ക് 4 ഏക്കര്‍, സെന്റ് തോമസ് സ്‌കൂളിന് 26 സെന്റ്
- എലിക്കോട് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിക്ക് 1 ഏക്കര്‍ 80 സെന്റ്
- തണ്ണിത്തോട് ബഥേല്‍ മാര്‍ത്തോമ സഭയ്ക്ക് 1 ഏക്കര്‍ 85 സെന്റ്.
- അങ്ങനെ സഭകള്‍ക്കും സഭയുടെ കീഴിലെ സ്ഥാപനങ്ങള്‍ക്കും കൂടി മൊത്തം 16 ഏക്കര്‍ 18 സെന്റ് പതിച്ചുനല്‍കി.
- രണ്ട് എസ്.എന്‍.ഡി.പി ശാഖകള്‍ക്കും സ്ഥലം പതിച്ചു നല്‍കിയിട്ടുണ്ട്. 1182നമ്പര്‍ ശാഖയ്ക്ക് നാലര സെന്റ്,
- 1421 നമ്പര്‍ ശാഖയ്ക്ക് 1 ഏക്കര്‍ 1 സെന്റ്
- കുറുമ്പുകര എന്‍.എസ്.എസ് കരയോഗത്തിന് ഒന്‍പതര സെന്റ്.
ഭൂമി പതിവ് ചട്ടങ്ങളിലെ ഇരുപത്തിനാലാം ചട്ടം നല്‍കുന്ന പ്രത്യേക അധികാരം ഉപയോഗിച്ചാണ് ഭൂമി പതിച്ചു നല്‍കയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പതിച്ചു നല്‍കിയ ഭൂമിയെ ചൊല്ലി തദ്ദേശ സ്വയംഭരണ, വനം വകുപ്പുകളുമായി യാതൊരു തര്‍ക്കുവുമില്ലായെന്ന് പത്തനം തിട്ട കലക്ടര്‍ ഉറപ്പു വരുത്തണമെന്നും റവന്യൂ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ഇറക്കിയ പത്തു ഉത്തരവുകളും നിര്‍ദേശനം നല്‍കിയിട്ടുണ്ട്.
Discussion about this post