ഗിബ്ലി ട്രെൻഡിനൊപ്പം പോയാൽ എട്ടിന്റെ പണിയോ? വൈറലാവാൻ മികച്ച ഓണ്‍ലൈന്‍പ്ലാറ്റ്‌ഫോമുകളെ അറിയാം

Published by
Brave India Desk

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയ അടക്കി വാഴുകയാണ് ഗിബ്ലി ട്രെൻഡ്. ഫോട്ടോകളെ അനിമേഷൻ ചിത്രങ്ങൾക്ക് സമാനമാക്കുകയാണ് ഇത് ചെയ്യുന്നത്. എന്നാണ് ഇതിന്റെ പേര്. ഓപ്പൺഎഐ ചാറ്റ്ജിപിടി 4o പുറത്തിറക്കിയ പുതിയ ഫീച്ചറാണ് ഈ ഇമേജ് ജനറേറ്റർ. ഇത്ഉപയോഗിച്ച് ഉപയോക്താക്കൾക്ക് പുതിയ ചിത്രങ്ങൾ സൃഷ്ടിക്കാനും അവരുടെ ചിത്രങ്ങളെ ജാപ്പനീസ്അനിമേഷന്‍ സ്റ്റൈലിലേക്ക് മാറ്റാനും കഴിയുന്നു.

അതേസമയം ഈ ഫീച്ചർ പ്രശസ്തമായ സ്റ്റുഡിയോ ഗിബ്ലിയ്ക്ക് സമാനമായത് കൊണ്ട് തന്നെ കോപ്പി റൈറ്റ് പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യത ഏറെ ആണ്.  കാരണം ഹയാവോ മിയാസാക്കി, ഇസായോടക്കാഹതാ എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ച ആനിമേഷൻ സ്റ്റുഡിയോ ആണ് ഗിബ്ലി.  സ്പിരിറ്റഡ് എവേ,മൈ നൈബര്‍ ടൊട്ടോരോ, കിക്കിസ് ഡെലിവറി സര്‍വീസ്,ഔള്‍സ് മൂവിങ്കാസില്‍,പ്രിന്‍സസ് മൊനോനോക്, ദ വിന്റ് റൈസസ് അങ്ങനെ പ്രശസ്തമായ അനേകംഅനിമേഷന്‍ ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട് ഗിബ്ലി.

എന്നാൽ സ്റ്റുഡിയോ ഗിബ്ലി ഇമേജുകൾ പോലെ തോന്നിക്കുന്ന ചിത്രങ്ങൾ സൃഷ്ടിക്കുന്ന ഓപ്പൺഎഐ സാങ്കേതികപരമായി നിയമങ്ങൾ ലംഘിക്കുന്നതായി തോന്നുന്നില്ലെന്നാണ് വിദഗ്‌ധർ പറയുന്നത്. എന്നിരുന്നാലും, ജാപ്പനീസ് സ്റ്റുഡിയോയുടെ സർഗ്ഗാത്മക സൃഷ്ടികളെഅടിസ്ഥാനമാക്കിയാണ് ഓപ്പൺഎഐ അതിന്റെ ഇമേജ് തയ്യാറാക്കിയതെന്ന്  വിസ്മരിക്കാൻ ആവില്ല. ഓപ്പൺ എഐ പൊലുള്ള കമ്പനികൾ ഇത്തരത്തിലൂടെയുള്ള കണ്ടുപിടിത്തങ്ങളിലൂടെകലാകാരൻമാരുടെ ജീവിതത്തിൽ പ്രതിസന്ധി സൃഷ്‌ടിക്കുന്നതായുള്ള അഭിപ്രായവും ‘ഗിബ്ലി’ ട്രെൻഡായതോടെ സജീവമായിട്ടുണ്ട്‌.

അതേസമയം ചാറ്റ്ജിപിടി പ്ലസ്, പ്രോ,ടീം, സെലക്ട് എന്നിവ പോലുള്ള സബ്സ്ക്രിപ്ഷൻടീയറുകൾക്ക് മാത്രമേ ലഭ്യമാവുകയുള്ളൂ. ഉപയോക്താക്കള്‍ക്ക് ഒരുസമയം പരമാവധി മൂന്ന് ചിത്രംമാത്രമേ ലഭിക്കുകയുള്ളൂ.ഗിബ്ലി ചിത്രങ്ങള്‍ നിര്‍മിക്കാൻ നോക്കാം

ചാറ്റ് ജിപിടി വെബ്സൈറ്റില്‍ പ്രവേശിക്കുക

ഗൂഗിള്‍ ഐഡി ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം, അല്ലെങ്കില്‍ പുതിയ അക്കൗണ്ട് രജിസ്റ്റര്‍ ചെയ്യാം

ചിത്രങ്ങള്‍ക്കായി , സ്റ്റുഡിയോ ഗിബ്ലി (Studio gibli) എന്ന പദത്തിനൊപ്പം ലളിതമായ ശൈലിയിലുള്ളപ്രോംപ്റ്റ് നല്‍കുക.

ശേഷം ഡൗണ്‍ലോഡ് ആന്റ് സേവ്.

ഇത്തരത്തില്‍ ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാന്‍ കഴിയുന്ന ചില സൗജന്യ ആപ്പുകള്‍ പരിശോധിക്കാം.

ഗൂഗിള്‍ ജെമിനി: ഗൂഗിളിന്റെ എഐ ചാറ്റ് ബോട്ടിനും ഗിബ്ലി ചിത്രങ്ങള്‍ നിര്‍മ്മിച്ചെടുക്കാന്‍ കഴിയും. ആവശ്യമുള്ള നിര്‍ദേശങ്ങള്‍ ടെക്‌സ്റ്റായി നല്‍കുകയോ, ഫോട്ടോ അപ്‌ലോഡ് ചെയ്യുകയോ ചെയ്യാം.

ഗ്രോക്ക്: എക്‌സ്എഐയുടെ ഗ്രോക്ക്3 യില്‍ പ്രവര്‍ത്തിക്കുന്ന ചാറ്റ്‌ബോട്ടാണിത്. നിര്‍ദേശങ്ങള്‍അനുസരിച്ചോ, ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്‌തോ ഗിബ്ലി ചിത്രങ്ങള്‍ നിര്‍മ്മിച്ചെടുക്കാം. ഉപയോക്താക്കളുടെ ചിത്രങ്ങള്‍ ഇഷ്ടപ്പെട്ട രിതിയില്‍ നിര്‍മ്മിച്ചെടുക്കാന്‍ നിര്‍ദേശിക്കാം.

 

ഫ്‌ലക്‌സ്: ഈ ആപ്പ് ചിത്രങ്ങളെ ഗിബ്ലി-എസ്‌ക്യൂ സൃഷ്ടികളാക്കി മാറ്റും. ഏകദേശം 30 സെക്കന്‍ഡിനുള്ളില്‍ ഒരു ചിത്രം നിര്‍മ്മിച്ചെടുക്കാം. എഡിറ്റ് ചെയ്യാനും അപ്സ്‌കെയില്‍ ചെയ്യാനുംചിത്രങ്ങള്‍ വിഡിയോകളാക്കി മാറ്റാനും അനുവദിക്കുന്നു. ഫ്‌ലക്‌സ് ഓണ്‍ലൈന്‍ ടൂളിനെ സ്റ്റുഡിയോഗിബ്ലി എഐ സ്‌റ്റൈല്‍ എന്നാണ് പറയുന്നത്. നിരവധി എഡിറ്റിങ് ഓപ്ഷനുകളുണ്ടെങ്കിലുംഉപയോഗിക്കാന്‍ സൈന്‍ അപ്പ് ചെയ്യണം.

Share
Leave a Comment

Recent News