മുംബൈ; മുംബൈ ഭീകരാക്രമണം സംബന്ധിച്ച കോൺഗ്രസ് നേതാവ് ദിഗ്വിജയ സിംഗിന്റെ മുൻ പരാമർശങ്ങളെ അപലപിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ആക്രമണത്തിൽ ആർഎസ്എസ് പങ്കാളിത്തം ആരോപിച്ചതിന് അദ്ദേഹത്തെ മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പരാമർശങ്ങൾ അടിസ്ഥാനരഹിതവും കുറ്റകരവുമാണെന്ന് ഫഡ്നാവിസ് പറഞ്ഞു, 2008 ലെ മാരകമായ ആക്രമണം അതിർത്തിക്കപ്പുറത്ത് പാകിസ്താൻ ആസൂത്രണം ചെയ്തതാണെന്ന് തെളിയിക്കുന്ന നിഷേധിക്കാനാവാത്ത തെളിവുകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ഒന്നാമതായി, വിഡ്ഢികളെപ്പോലെ സംസാരിക്കുന്നവരോട് ഞാൻ പ്രതികരിക്കാറില്ല. കസബിനെ വധിച്ചപ്പോഴും, അതിനുശേഷം ഡേവിഡ് ഹെഡ്ലിയുടെ മൊഴി നമ്മുടെ ജുഡീഷ്യറിയിൽ രേഖപ്പെടുത്തിയപ്പോഴും, ഈ ഗൂഢാലോചന മുഴുവൻ പാകിസ്താനിൽ വെച്ചാണ് നടന്നതെന്ന് വ്യക്തമായി. മറ്റ് ഗൂഢാലോചന സിദ്ധാന്തങ്ങൾ (26/11 ആക്രമണത്തിൽ ആർഎസ്എസിന്റെ പങ്കാളിത്തം) പ്രചരിപ്പിക്കുന്നവർക്കെതിരെ ഞാൻ പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ല. ഇപ്പോൾ പ്രധാന ഗൂഢാലോചനക്കാരൻ കസ്റ്റഡിയിലാണ്, കൂടുതൽ കാര്യങ്ങൾ ഇപ്പോൾ വെളിച്ചത്തുവരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post