പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് തെന്നിന്ത്യൻ നടൻ വിജയ് ദേവരകൊണ്ട. ഭീകരതയ്‌ക്കെതിരെ ഐക്യത്തോടെ നിലകൊള്ളണമെന്ന് താരം ആഹ്വാനം ചെയ്യുന്നു. കശ്മീർ ഇന്ത്യയുടേതാണ്,കശ്മീരികൾ നമ്മുടേതും. പാകിസ്താന് സ്വന്തം കാര്യങ്ങൾ പോലും നോക്കാൻ കഴിയുന്നില്ല. അവർക്ക് വെള്ളവും വൈദ്യുതിയുമില്ല. പാകിസ്താനെ ഇന്ത്യ ആക്രമിക്കേണ്ട കാര്യമില്ല. പാകിസ്താനികൾക്ക് അവരുടെ സർക്കാരിനെ മടുത്തു. അത് തുടർന്നാൽ പാകിസ്താനികൾ തന്നെ അവരെ ആക്രമിക്കുമെന്ന് താരം പറയുന്നു.
500 വർഷങ്ങൾക്ക് മുൻപ് ഗോത്രവർഗങ്ങൾ എങ്ങനെയാണോ പെരുമാറിയത് അതുപോലെയാണ് അവരുടെ പോരാട്ടരീതിയും നമ്മൾ മനുഷ്യരായി ഐക്യത്തോടെ നിൽക്കുകയും പരസ്പരം സ്‌നേഹിക്കുകയും വേണം. നമ്മൾ എപ്പോഴും മനുഷ്യരായി മുന്നോട്ട് പോവുകയും ഐക്യത്തോടെ തുടരുകയും വേണം വിദ്യാഭ്യാസം വളരെ പ്രധാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post