ലാഹോർ: ഇന്ത്യ-പാകിസ്താൻ സംഘർഷം രൂക്ഷമാകുന്നതിനിടെ പാകിസ്താന് പിന്തുണയേകി ചൈന. പാകിസ്താൻ എല്ലാ കാലത്തെയും സുഹൃത്താണെന്ന് ചൈന വ്യക്തമാക്കി. പാകിസ്താന്റെ പരമാധികാരവും സുരക്ഷയും അഖണ്ഡതയും ഉറപ്പാക്കാൻ കൂടെയുണ്ടാവുമെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇന്ത്യ പ്രത്യാക്രമണത്തിന് തയ്യാറാകുന്നുവെന്ന സൂചനകൾക്കിടെ പാകിസ്താൻ ചൈനയുടെ സഹായവും പിന്തുണയും തേടുകയായിരുന്നു.
സംഭവം വിവാദമാകുന്നതിനിടെ വീണ്ടും പ്രകോപനവുമായി എത്തിയിരിക്കുകയാണ് ചൈനയും പാകിസ്താനും. ചൈനയുടെ നൂതന മിസൈലുകൾ പാകിസ്താൻ വ്യോമസേനയ്ക്ക് നൽകിയെന്നാണ് റിപ്പോർട്ടുകൾ. യുദ്ധകാലാടിസ്ഥാനത്തിൽ ആയുധങ്ങളും ദീർഘദൂപ മിസൈലുകളുമാണ് ചൈന വിതരണം ചെയ്തത്. പിഎൽ-15 ദീർഘദൂര മിസൈലുകളാണ് പാകിസ്താന് നൽകിയത്. ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ആഭ്യന്തര സ്റ്റോക്കുകളിൽ നിന്നാണ് ഇത് പാകിസ്താൻ സൈന്യത്തിന് ലഭ്യമായത്. 200 മുതൽ 300 കിലോമീറ്റർ വരെ ദൂരപരിധിയുള്ളതാണ് ഈ മിസൈലുകൾ.
ഇത് കൂടാതെ തുർക്കിയുടെ സൈനികവിമാനങ്ങളും പാകിസ്താനിൽ എത്തിയതായി റിപ്പോർട്ടുകളുണ്ട്. തുർക്കി വ്യോമസേന ഉപയോഗിക്കുന്ന ഹെർക്കുലീ,് സി-130 ചരക്ക് വിമാനമാണ് പാകിസ്താനിലെത്തിയത്. പടക്കോപ്പുകൾ, ആയുധങ്ങൾ, ഡ്രോണുകൾ, ഇലക്ട്രോണിക് വാർഫെയർ സംവിധാനങ്ങൾ, ടാങ്ക് വേധ മിസൈലുകൾ തുടങ്ങിയവ ഇവ പാകിസ്താനിലെത്തിച്ചതായാണ് വിവരം.
Discussion about this post