Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

നീതി നടപ്പിലാക്കി ഭാരതം, ഓപ്പറേഷൻ സിന്ദൂരിലൂടെ അടിവേരറുത്ത 9 ഭീകരകേന്ദ്രങ്ങൾ ഇതാ…തകർന്നതിൽ ബിൽലാദൻ പണംമുടക്കി കെട്ടിപ്പൊക്കിയ ഭീകരകേന്ദ്രവും

by Brave India Desk
May 7, 2025, 11:03 am IST
in India, International
Share on Facebook
Tweet
WhatsApp
Telegram

പഹൽഗാമിൽ വീണ കണ്ണീരിന് രാജ്യം പകരം ചോദിച്ചുവെന്ന ശുഭവാർത്തയോടെയാണ് ഭാരതം ഇന്ന് ഉണർന്നത്. അതിർത്തികടന്നുള്ള പാകിസ്താന്റെ ഭീകരതയ്ക്ക് ആ മണ്ണിലേക്ക് ഇടിച്ചുകയറിയുള്ള സർജിക്കൽ സ്‌ട്രൈയ്ക്കായിരുന്നു മറുപടി. ഭീകരകേന്ദ്രങ്ങളുടെ ആസ്ഥാനമെന്ന് വിശേഷിപ്പിക്കാവുന്ന 9 പ്രദേശങ്ങളാണ് ഇന്ത്യൻ സൈന്യത്തിന്റെ നിശ്ചയദാർഢ്യത്തിന് മുന്നിൽ ഭസ്മമായത്. 3 സേനകളും സംയുക്തമായാണ് ഓപ്പറേഷൻ സിന്ദൂർ യാഥാർത്ഥ്യമാക്കിയത്.

പാകിസ്താനിലെ 4 പ്രദേശവും പാക് അധീന കാശ്മീരിലെ അഞ്ച് പ്രദേശങ്ങളിലുമാണ് ആക്രമണം നടത്തിയത്.ജയ്ഷ്-ഇ-മുഹമ്മദ് (ജെ.എം), ലഷ്‌കർ-ഇ-തൊയ്ബ (എൽ.ഇ.ടി), ഹിസ്ബുൾ മുജാഹിദീൻ തുടങ്ങിയ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട പ്രധാന ഭീകര ശക്തികേന്ദ്രങ്ങളും. ബഹാവൽപൂർ (ജെ.എം. ആസ്ഥാനം), മുരിദ്‌കെ (എൽ.ഇ.ടി ആസ്ഥാനം), മുസാഫറാബാദ്, കോട്ലി, സിയാൽകോട്ട്, ഗുൽപൂർ, ഭിംബർ, ബാഗ്, ചക് അമ്രു എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്

Stories you may like

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

മർകസ് സുബ്ഹനല്ല

2015 മുതൽ പ്രവർത്തിച്ചുവരുന്ന ഭീകരകേന്ദ്രമാണ് ഹവൽപൂരിലുള്ള മർകസ് സുബ്ഹാന. ജയ്‌ഷെ മുഹമ്മദ് ഭീകരരുടെ പ്രധാന പരിശീലന കേന്ദ്രമായി അറിയപ്പെടുന്ന ഇവിടെയാണ് ജയ്ഷെ തലവൻ മൗലാന മസൂജ് അഷർ അടക്കമുള്ള ഭീകര നേതാക്കളുടെ വസതികളുള്ളത്.

മർകസ് ത്വയ്ബ

ലഷ്‌കർ ഭീകരുടെ പ്രധാന പരിശീലന കേന്ദ്രമാണ് പാക് പഞ്ചാബിലെ മുരിഡ്കെ നഗരത്തിലുള്ള മർകസ് ത്വയ്ബ. 2000 മുതൽ ഭീകര പരിശീലനം തകൃതിയായി നടക്കുന്ന ഇവിടെ ആയുധ പരിശീലനമാണ് പ്രധാനമായും നടന്നിരുന്നത്. ത്വയ്ബ കോംപ്ലക്‌സിൻറെ നിർമ്മാണത്തിന് ഒസാമ ബിൻ ലാദൻ 10 ദശലക്ഷം രൂപ സംഭാവനയായി നൽകിയിരുന്നു. മുംബൈ ഭീകരാക്രമണത്തിൻറെ ആസൂത്രണം നടന്ന പ്രധാനയിടങ്ങളിലൊന്നായ ഇവിടെയാണ് അജ്മൽ കസബ് പരിശീലനം നേടിയത്. മുംബൈ ഭീകരാക്രമണത്തിൻറെ ആസൂത്രകൻമാരായ ഡേവിഡ് കോൾമാൻ ഹെഡ്ലിയും തഹാവൂർ റാണയും മുരിഡ്കെ മുമ്പ് സന്ദർശിച്ചിരുന്നു.

സർജാൽ/തെഹ്‌റ കലാൻ

പാക് പഞ്ചാബിലെ നരോവാൽ ജില്ലയിൽ സ്ഥിതി ചെയ്തിരുന്ന പാക് ഭീകരതാവളമാണ് സർജാൽ. ജമ്മു കശ്മീരിലേക്ക് പാക് തീവ്രവാദികളെ നുഴഞ്ഞുകയറ്റാനായി ജയ്‌ഷെ മുഹമ്മദ് ഭീകര സംഘടന സ്ഥാപിച്ചതാണ് ഈ താവളം. ഇവിടെ നിന്നാണ് അതിർത്തിതുരന്ന് ഭീകരർ ഇന്ത്യയിലേക്ക് തുരങ്കങ്ങൾ നിർമ്മിക്കാൻ ശ്രമിക്കാറ്. ഇന്ത്യൻ പ്രദേശത്തേക്ക് ഡ്രോണുകൾ വഴി ആക്രമണം നടത്താനുള്ള ലോഞ്ചിംഗ് ഇടമായും പാകിസ്താൻ ഈ പ്രദേശത്തെ കണക്കാക്കി.

മഹ്‌മൂന ജൂയ

സർക്കാർ സ്ഥാപനത്തിൻറെ മറവിൽ ഭീകര താവളം പ്രവർത്തിപ്പിക്കാനുള്ള പാകിസ്ഥാൻ-ഐഎസ്‌ഐ ഗൂഢാലോചനയുടെ മറ്റൊരു തെളിവാണ് സിയാൽക്കോട്ടിലുള്ള മഹ്‌മൂന ജൂയ ഭീകരകേന്ദ്രം. ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരരുടെ കേന്ദ്രമായി അറിയപ്പെടുന്ന ഇവിടെ അവർക്ക് ആയുധ പരിശീലനം നടത്തിവന്നിരുന്നു. കൊടുംഭീകരനായ ഇർഫാൻ താണ്ടയാണ് ഈ ഹിസ്ബുൾ ഭീകര താവളത്തിൻറെ കമാൻഡർ.

മർകസ് അഹ്‌ലെ ഹദീസ്

ബർണാല ടൗണിൽ പാക് അധീന കശ്മീരിൽ ലഷ്‌കർ ഭീകരുടെ മറ്റൊരു പ്രധാന താവളമാണിത്. പൂഞ്ച്, രജൗരി സെക്ടറുകളിലേക്ക് ലഷ്‌കർ ഭീകരരുടെ നുഴഞ്ഞുകയറ്റത്തിനും ആയുധങ്ങളും വെടിക്കോപ്പുകളും കടത്തുന്നതിനും മർകസ് അഹ്‌ലെ ഹദീസ് ഉപയോഗിക്കുന്നു. ഇന്ത്യയിലേക്ക് നുഴഞ്ഞുകയറും മുമ്പ് ലഷ്‌കർ ഭീകരർ സ്റ്റേജിംഗ് കേന്ദ്രമായും ഇവിടം ഉപയോഗിച്ചുവരികയായിരുന്നു. 150 വരെ ഭീകരരെ ഒരേസമയം ഉൾക്കൊള്ളാൻ ശേഷിയുള്ള ഈ താവളത്തിലാണ് ഖ്വാസിം ഗുജ്ജാറിനെയും ഖ്വാസും ഖണ്ഡയെയും അനസ് ജരാറിനെയും പോലുള്ള കൊടുംഭീകരർ പ്രവർത്തിക്കുന്നത്.

മർകസ് അബ്ബാസ്

പാക് അധീന കശ്മീരിലെ കോട്ലിയിൽ സ്ഥിതി ചെയ്യുന്ന ജയ്ഷെ ഭീകരകേന്ദ്രമാണ് മർകസ് അബ്ബാസ്. ജയ്ഷെ നേതാവ് മുഫ്തി അബ്ദുൾ റൗഫ് അസ്ഗറിൻറെ പ്രധാന സഹായിയായ ഹാഫിസ് അബ്ദുൾ ഷകൂറാണ് ഈ ഭീകര താവളത്തിൻറെ തലവൻ. ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും ഷകൂർ നേരിട്ട് പങ്കാളിയാണ്. മർകസ് അബ്ബാസിൽ 125 ജയ്‌ഷെ ഭീകരർ വരെയുണ്ടാവാറുണ്ട് എന്നാണ് നിഗമനം. പൂഞ്ച്- രജൗരി മേഖലകളിലേക്ക് നുഴഞ്ഞുകയറ്റം ഉൾപ്പെടെയുള്ള ജെയ്ഷെ മുഹമ്മദിൻറെ ഭീകര പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നത് ഈ കേന്ദ്രത്തിൽ നിന്നാണ്.

മസ്‌കർ റഹീൽ ഷാഹിദ്

കോട്ലിയിൽ സ്ഥിതി ചെയ്യുന്ന മറ്റൊരു ഭീകര താവളമായ മസ്‌കർ റഹീൽ ഷാഹിദ്, ഹിസ്ബുൾ മുജാഹിദ് ഭീകരരുടെ പഴക്കം ചെയ്യ കേന്ദ്രങ്ങളിലൊന്നാണ്. 200 വരെ ഭീകരരെ പരിശീലിപ്പിക്കാനുള്ള സൗകര്യം ഈ ഭീകര താവളത്തിനുണ്ട്. പ്രധാനമായും വെടിവെപ്പ് പരിശീലനമാണ് ഇവിടെ നടക്കുന്നത്.

ഷവായ് നല്ലാഹ്

പാക് അധീന കശ്മീരിലെ മുസഫറാബാദിലാണ് ഷവായ് നല്ലാഹ് ഭീകര ക്യാംപ് സ്ഥിതി ചെയ്തിരുന്നത്. ഇതും ലഷ്‌കർ ഭീകരുടെ പ്രധാന പരിശീലന കേന്ദ്രങ്ങളിലൊന്നാണ്. മുംബൈ ഭീകരാക്രമണത്തിലെ പ്രധാനിയായിരുന്ന അജ്മൽ കസബിന് ഇവിടെ പരിശീലനം ലഭിച്ചിരുന്നു. ലഖ്കർ ഭീകരരുടെ റിക്രൂട്ട്മെൻറിനും പരിശീലനത്തിനും ഉപയോഗിച്ചുവന്നിരുന്ന ഷവായ് നല്ലാഹ് ക്യാംപ് 2000ത്തിൻറെ തുടക്കം മുതൽ പ്രവർത്തിച്ചുവരികയായിരുന്നു. ലഷ്‌കർ സാങ്കേതികവിദ്യകളിലുള്ള പരിശീലനം ഉൾപ്പടെ നേടിയിരുന്നത് ഇവിടെയാണ്. ലഷ്‌കർ ഭീകരർക്ക് ഇവിടെ പാക് സൈന്യത്തിൽ നിന്നുള്ള വിദഗ്ധർ ആയുധ പരിശീലനം നൽകിയിരുന്നു. ഒരേസമയം 250 ലഷ്‌കർ ഭീകരർക്ക് വരെ പരിശീലനം നൽകാൻ സൗകര്യമുള്ള വലിയ ഭീകര പരിശീലന കേന്ദ്രമാണ് ഷവായ് നല്ലാഹ്.

മർകസ് സൈദിനാ ബിലാൽ

പാക് അധീന കശ്മീരിൽ ജയ്ഷെ മുഹമ്മദ് ഭീകരുടെ മറ്റൊരു പ്രധാന താവളമാണ് മർകസ് സൈദിനാ ബിലാൽ. മുസഫറാബാദിലെ റെഡ് ഫോർട്ടിന് എതിർവശത്തായാണ് ഇത് സ്ഥിതി ചെയ്തിരുന്നത്. ജമ്മു കശ്മീരിലേക്ക് അയക്കും മുമ്പ് ഭീകരുടെ ഇടത്താവളമായി ഇത് അറിയപ്പെടുന്നു. 100 വരെ ഭീകരരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഈ കേന്ദ്രത്തിൻറെ മേൽനോട്ടം ജെയ്ഷെ ഓപ്പറേഷൻ കമാൻഡർ മുഫ്തി അസ്ഗർ ഖാൻ കശ്മീരി നേരിട്ടാണ് വഹിച്ചിരുന്നത്. ഈ ഭീകര കേന്ദ്രത്തിൽ, പാക് സൈന്യത്തിലെ സ്‌പെഷ്യൽ സർവീസ് ഗ്രൂപ്പ് കമാൻഡോകൾ എത്തി ജയ്ഷെ ഭീകർക്ക് പരിശീലനം നൽകിയിരുന്നു.

Tags: Operation Sindoor9 targets India hitIndia’s strikes
Share11
Tweet
Send
Share

Latest stories from this section

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

Latest News

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies