ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) തലവൻ ഹാഫിസ് സയീദിനെ കൊല്ലാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗൂഢാലോചന നടത്തിയെന്ന് ഭീകരന്റെ മകൻ തൽഹ സയീദ്. പാകിസ്താനിൽ തടവിൽ കഴിയുന്ന തന്റെ പിതാവ് ‘സമാധാനത്തോടെ ജീവിക്കുന്നു’ എന്നും ‘മോദി പിതാവിനെ കൊല്ലാൻ ആഗ്രഹിച്ചുവെന്നും തൽഹ സയീദ് പറയുന്നു. ഇന്ത്യയുടെ 57 മോസ്റ്റ് വാണ്ടഡ് തീവ്രവാദികളുടെ പട്ടികയിൽ 32-ാം സ്ഥാനത്തുള്ളയാളാണ് തൽഹ.
പഹൽഗാം ഭീകരാക്രമണം മോദി നിർമ്മിച്ച നാടകമാണെന്നും തൽഹ കുറ്റപ്പെടുത്തി. നിങ്ങൾ ഞങ്ങളുടെ വെള്ളം തടഞ്ഞാൽ, ദൈവം ഇച്ഛിച്ചാൽ, ഞങ്ങൾ നിങ്ങളുടെ ശ്വാസവും തടഞ്ഞുനിർത്തും. ഈ നദികളിൽ രക്തം മാത്രമേ ഒഴുകൂയെന്നും തൽഹ കൂട്ടിച്ചേർത്തു.
അതേസമയം ജനവാസമുള്ള ഒരു കേന്ദ്രത്തിലാണ് ഹഫീസ് സയിദിനെ പാർപ്പിച്ചിരിക്കുന്നത്. ഇവിടെ പള്ളിയും മദ്രസയും സാധാരണക്കാരുടെ ധാരാളം വീടുകളും ഉണ്ട്. ഇവിടെ ആക്രമിച്ചാൽ വൻ ജനനാശം ഉണ്ടാകുമെന്നതിനാൽ അത്തരം ഒരു ആക്രമണം ഇന്ത്യ ഒഴിവാക്കിയേക്കുമെന്ന പ്രതീക്ഷയിലാണ് പാകിസ്താൻ
Discussion about this post