ഡല്‍ഹി: മദ്യ വ്യവസായി വിജയ് മല്യ രാജ്യം വിട്ടതിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. സി.ബി.ഐ പ്രധാനമന്ത്രിയുടെ കീഴിലാണ്. അതിനാല്‍ അദ്ദേഹത്തിന് ഇക്കാര്യത്തില്‍ ഉത്തരവാദിത്വമുണ്ട്. ഉന്നതങ്ങളിലെ അറിവോടെയല്ലാതെ മല്യക്ക് രാജ്യം വിടാനാകില്ലെന്നും കെജ്രിവാള് ആരോപിച്ചു.
മുമ്പ് വിജയ് മല്യയ്ക്കെതിരെ സി.ബി.ഐ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സി.ബി.ഐയ്ക്ക് തെറ്റ് പറ്റിയെന്നാണ് ഉന്നത തല വൃത്തങ്ങള്‍ പറഞ്ഞത്. എന്നാല്‍ മല്യ ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ടെന്നും 2015 ഡിസംബര്‍ 9നും 10നും ഡല്‍ഹിയിലും 12ന് മുംബൈയിലുമാണ് മല്യ ഹാജരായതെന്നും സി.ബി.ഐ വ്യക്തമാക്കി.
Discussion about this post