തമിഴ്‌നടൻ സൂരിയ്‌ക്കൊപ്പമുള്ള വൈകാരിക അനുഭവം പങ്കുവച്ചിരിക്കുകയാണ് നടൻ ഉണ്ണിമുകുന്ദൻ. സൂരി, ഐശ്വര്യ ലക്ഷ്മി, സ്വാസിക എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന മാമൻ എന്ന ചിത്രത്തിന്റെ കേരളത്തിലെ പ്രസ്മീറ്റിൽ അതിഥിയായി എത്തിയപ്പോഴാണ് ഉണ്ണി മുകുന്ദൻ തന്റെ അനുഭവം പങ്കുവച്ചത്.
ദുരൈ സെന്തിൽ സംവിധാനം ചെയ്ത സൂരി നായകനായ ഗരുഡൻ എന്ന സിനിമയിൽ വില്ലൻ വേഷത്തിൽ ഉണ്ണി മുകുന്ദൻ അഭിനയിച്ചിരുന്നു. താൻ നായകനായ മാർക്കോ തമിഴിൽ റിലീസ് ചെയ്യുന്ന അവസരത്തിൽ സൂരി വലിയൊരു ആശംസാ സന്ദേശം അയച്ചെന്നും അങ്ങനെയൊന്നും തന്നോടാരും ഇതുവരെ ചെയ്തിട്ടില്ലെന്നും ഉണ്ണി പറയുന്നു.
‘എന്റെ അനിയന്റെ സിനിമ തമിഴിൽ റിലീസ് ആവുകയാണ്, നിങ്ങൾ എല്ലാവരും കാണണം’ എന്നായിരുന്നു വീഡിയോയിൽ അദ്ദേഹം പറഞ്ഞത്.എന്റെ ജീവിതത്തിൽ ഇന്നേ വരെ എനിക്കായി ആരും അങ്ങനെയൊന്നും ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ എനിക്ക് ഇതേ കുറിച്ച് പറയാതിരിക്കാനാകില്ല. നിങ്ങളുടെ മാമൻ എന്ന ഈ ചിത്രം വമ്പൻ ഹിറ്റാകണം എന്ന് എനിക്ക് വലിയ ആഗ്രഹമുണ്ട്. കാരണം സൂരി അത്രയും നല്ലൊരു മനുഷ്യനാണ്. അദ്ദേഹം വിജയിക്കണം,’ ഉണ്ണി മുകുന്ദൻ പറയുന്നു. ഉണ്ണിയുടെ വാക്കുകൾ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
Discussion about this post