പൈലറ്റിന്റെയും കോ പൈലറ്റിന്റെയും അഭാവത്തിൽ നിയന്ത്രിക്കാൻ ആളില്ലാതെ വിമാനം പറന്നത് പത്തുമിനിറ്റോളം. ലുഫ്താൻസ വിമാനമാണ് വൻദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ജർമനിയിലെ ഫ്രാങ്ക്ഫുർട്ടിൽ നിന്ന് സ്‌പെയിനിലെ സെവിലിലേക്ക് പോവുകയായിരുന്ന ലുഫ്താൻസയുടെ എയർബസ് 321 ആണ് രക്ഷപ്പെട്ടത്.
യാത്രയ്ക്കിടെ നിയന്ത്രണം കോ പൈലറ്റിനെ ഏൽപ്പിച്ച് പൈലറ്റ് ശുചിമുറിയിൽ പോയി. എന്നാൽ അൽപ്പസമയത്തിന് ശേഷം കോ പൈലറ്റിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. അബോധാവസ്ഥയിലേക്ക് എത്തുന്നതിന് മുൻപേ കോ പൈലറ്റ് വിമാനത്തെ ഓട്ടോ മോഡിലേക്ക് മാറ്റിയിരുന്നു. പത്ത് മിനിറ്റോളം ഇങ്ങനെ പറന്നതിന് ശേഷം കോപിറ്റിലേക്ക് പൈലറ്റ് എത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. ഉടനെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. 2024 ൽ നടന്ന സംഭവം ഇപ്പോൾ സോഷ്യൽമീഡിയയിലൂടെ വൈറലാവുകയാണ്.
Discussion about this post