അയൽവാസിയായ ബന്ധുവിനെ കുത്തിക്കൊന്നു യുവാവ്. മംഗലപുരം പതിനാറാം മൈൽ പാട്ടത്തിൽ ഗവ. എൽ പി സ്‌കൂളിനു സമീപം ടി എൻ കോട്ടേജിൽ എ താഹ(67) ആണ് മരിച്ചത്. സംഭവത്തിൽ പാട്ടത്തിൽ പൊയ്കയിൽ ഷിഹാസ് മൻസിലിൽ റാഷിദിനെ (31) മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തു.
താഹയെ കൊലപ്പെടുത്താനായി റാഷിദ് കത്തിയുമായി വീട്ടിനുള്ളിലേക്ക് ഓടിക്കയറുകയായിരുന്നു. കുത്താൻ ശ്രമിച്ചെങ്കിലും താഹയുടെ ഭാര്യ നൂർജഹാൻ തടഞ്ഞു. തുടർന്ന് നൂർജഹാനെ തള്ളിയിട്ട ശേഷമാണ് ഇയാൾ താഹയെ കുത്തിയത്. വയറിൽ കുത്തേറ്റ താഹ രണ്ടാമത്തെ നിലയിലേയ്ക്ക് ഓടിക്കയറിയെങ്കിലും റാഷിദ് പിന്നാലെയെത്തി വീണ്ടും കുത്തുകയായിരുന്നു.
താഹയുടെ മകളെ വിവാഹം ചെയ്ത് കൊടുക്കാത്തതിന്റെ പ്രതികാരമായിട്ടാണ് കുത്തിയതെന്നാണ് പ്രതി പറഞ്ഞത്. പ്രതിയായ റാഷിദ് മുൻപും താഹയെ മർദിച്ചിരുന്നു..ഭാര്യയുമൊന്നിച്ച് 28ന് ഹജ്ജിന് പോകാനിരിക്കുകയായിരുന്നു താഹ.
Discussion about this post