ബെർലിൻ:ഇന്ത്യയിൽ കലാപം ഉണ്ടാക്കാനും ഭീകരർ നോക്കിയെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. പഹൽഗാമിൾ നടന്നത് ജമ്മുകശ്മീരിന്റെ വികസനത്തെ ലക്ഷമാക്കിയുള്ള ആക്രമണമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ ഭീകരരെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതിനാണ് പാകിസ്താന് തിരിച്ചടി നല്കിയത്. ഇരയെയും വേട്ടക്കാരനെയും ഒരു പോലെ കാണരുതെന്നും ജയശങ്കർ പറഞ്ഞു.ഭീകരവാദത്തെ കശ്മീർ തർക്കവുമായി കൂട്ടിക്കെട്ടേണ്ടതില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജർമനി സന്ദർശനത്തിനിടെയാണ് വിദേശകാര്യമന്ത്രിയുടെ ഈ പരാമർശം.
ഇന്ത്യയ്ക്ക് ശക്തമായ പിന്തുണയാണ് ജർമനി നൽകിയത്. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിന്റെ വിദേശ പര്യടനത്തിൻറെ ഭാഗമായി കഴിഞ്ഞ ദിവസം ജർമൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇരുവരുടെയും സംയുക്ത പ്രസ്താവനയ്ക്കിടെ പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച ജർമൻ വിദേശകാര്യമന്ത്രി ജൊവാൻ വാഡഫൂൽ ഭീകരതയെ പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ അവകാശത്തെ പിന്തുണയ്ക്കുമെന്നും വ്യക്തമാക്കി
Discussion about this post