ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്താന് പിന്തുണ നല്‍കിയ തുര്‍ക്കിക്ക് താക്കീതുമായി പ്രധാനമന്ത്രിസൈപ്രസില്‍. സൈപ്രസിന്റെ മൂന്നിലൊന്ന് കൈവശപ്പെടുത്തിയിരിക്കുന്നത് തുര്‍ക്കി പിന്തുണയുള്ളവിമതരാണ്. നൂറോളം ഉദ്യോഗസ്ഥരുടെ ഉന്നതതല സംഘവും സൈപ്രസിലെത്തിയിട്ടുണ്ട്. ജി7 ഉച്ചകോടിക്ക് കാനഡയിലേക്ക് പോകുന്നതിന് മുന്നോടിയായാണ് പ്രധാനമന്ത്രിയുടെ സൈപ്രസ്സന്ദര്‍ശനം.
പ്രസിഡന്റ് നികോസ് ക്രിസ്റ്റൊഡുലീഡെസിന്റെ ക്ഷണം സ്വീകരിച്ചാണ് മോദിസൈപ്രസിലേക്കെത്തിയത്. മെഡിറ്ററേനിയന്‍ മേഖലയിലെ പ്രധാനപ്പെട്ട സുഹൃദ് രാഷ്ട്രമാണ്സൈപ്രസെന്ന് മോദി എക്സില്‍ കുറിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ളഅവസരമായി ഈ സന്ദര്‍ശനത്തെ കാണുന്നുവെന്നും മോദി പറഞ്ഞു.
ഇന്ത്യയെ സംബന്ധിച്ച് സൈപ്രസ് ഒരു വിശ്വസ്‌ത പങ്കാളിയാണെന്ന് നരേന്ദ്രമോദി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്‌ത മോദി ഇത്ഇരുരാജ്യങ്ങളുടെയും വളര്‍ച്ചയ്ക്ക് ഏറെ സഹായകമാകുമെന്നും ചൂണ്ടിക്കാട്ടി. ഇന്ത്യയും സൈപ്രസുംതമ്മിലുള്ള വാണിജ്യബന്ധം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി താനും സൈപ്രസ് പ്രസിഡന്‍റുംതമ്മില്‍ വിവിധ കമ്പനി മേധാവിമാരുമായി ചര്‍ച്ച നടത്തിയെന്നും മോദി പിന്നീട് എക്‌സില്‍ കുറിച്ചു. നൂതനത, ഊര്‍ജ്ജം, സാങ്കേതികത, തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ സഹകരണംവര്‍ദ്ധിപ്പിക്കാനും ധാരണയായി. ഒരു പതിറ്റാണ്ടായി ഇന്ത്യയില്‍ നടക്കുന്ന പരിഷ്‌ക്കാരങ്ങളെക്കുറിച്ചുംതാന്‍ ചര്‍ച്ചയില്‍ എടുത്ത് കാട്ടിയതായി മോദി കുറിച്ചു.
Discussion about this post