കരാറിലെ നിബന്ധനകൾ ലംഘിച്ചതിനാൽ പാകിസ്താനുമായുള്ള സിന്ധു നദീജല കരാർ ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.അവർ വെള്ളം കിട്ടാതെ വലയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്താരാഷ്ട്ര ഉടമ്പടികൾ ഏകപക്ഷീയമായി റദ്ദാക്കാൻ കഴിയില്ലെന്നും എന്നാൽ അത് നിർത്തലാക്കാനുള്ള അവകാശം ഉണ്ടായിരുന്നു.അത് തങ്ങൾ ചെയ്തിട്ടുണ്ട്. ഉടമ്പടിയുടെ ആമുഖത്തിൽ അത് ഇരു രാജ്യങ്ങളുടെയും സമാധാനത്തിനും പുരോഗതിക്കും വേണ്ടിയാണെന്ന് പരാമർശിക്കുന്നു, എന്നാൽ ഒരിക്കൽ അത് ലംഘിക്കപ്പെട്ടുകഴിഞ്ഞാൽ, സംരക്ഷിക്കാൻ ഒന്നും ശേഷിക്കില്ലെന്ന് അമിത് ഷാ വ്യക്തമാക്കി..അന്യായമായി ലഭിച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിന്റെ അഭാവം ഇസ്ലാമാബാദിനെ വലയ്ക്കുമെന്നും അമിത് ഷാ പറഞ്ഞു
ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെത്തുടർന്നാണ് സിന്ധുനദീജലക്കരാർ ഇന്ത്യ റദ്ദാക്കിയത്. ഇന്ത്യയ്ക്ക് അവകാശപ്പെട്ട വെള്ളം ഞങ്ങൾ ഉപയോഗിക്കും. പാകിസ്താനിലേക്ക് ഒഴുകിയിരുന്ന വെള്ളം ഒരു കനാൽ നിർമ്മിച്ച് രാജസ്ഥാനിലേക്ക് കൊണ്ടുപോകും. വെള്ളത്തിന്റെ കുറവ് പാകിസ്താനെ ദുരിതത്തിലാക്കുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു
Discussion about this post