താരസംഘടന അമ്മയുടെ പ്രസിഡണ്ട് സ്ഥാനത്ത് തുടരാൻ താല്പര്യമില്ലെന്ന് അറിയിച്ച് നടൻ മോഹൻലാൽ. പ്രസിഡന്റ് സ്ഥാനത്തു നിന്നും പിന്മാറുന്നതായി മോഹൻലാൽ അറിയിച്ചതിനെത്തുടർന്ന് അമ്മയിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനമായി. അഡ്ഹോക് കമ്മിറ്റിയാണ് വീണ്ടും തിരഞ്ഞെടുപ്പ് നടത്താൻ നിശ്ചയിച്ചത്.
ഞായറാഴ്ച ഉച്ചയ്ക്ക് 3:00 മണിയോടെയാണ് അമ്മ യോഗം ചേർന്നത്. പുതിയ ഭാരവാഹികള്‍ ആരാണെന്നതിനെക്കുറിച്ച് ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് ചർച്ചകൾ നടന്നു. അമ്മ സംഘടനയിലെ അംഗങ്ങളിൽ പകുതിയിലേറെ പേരും യോഗത്തിൽ നിന്ന് വിട്ടുനിന്നത് ശ്രദ്ധേയമായി. മുഴുവൻ അംഗങ്ങളുടെയും പിന്തുണ ഉണ്ടെങ്കിൽ മാത്രമേ താൻ പ്രസിഡന്റ് സ്ഥാനത്ത് തുടരൂ എന്നായിരുന്നു മോഹൻലാൽ അഭിപ്രായപ്പെട്ടത്.
ഒരാളെങ്കിലും തന്നെ എതിർക്കുന്നുണ്ട് എങ്കിൽ പ്രസിഡന്റ് സ്ഥാനത്ത് തുടരാൻ ഇല്ല എന്നായിരുന്നു മോഹൻലാൽ ഉറപ്പിച്ചു വ്യക്തമാക്കിയത്. അമ്മ സംഘടനയുടെ പ്രതിസന്ധി കാലഘട്ടമായതിനാൽ മോഹൻലാൽ തന്നെ പ്രസിഡന്റ് സ്ഥാനത്ത് തുടരണമെന്ന് മറ്റു അംഗങ്ങൾ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം ഈ ആവശ്യം നിരസിച്ചു. അഡ്‌ഹോക് കമ്മിറ്റിയുടെ കാലാവധി അവസാനിക്കാന്‍ ഇനി മൂന്ന് മാസമാണുള്ളത്. ഈ കാലയളവിനുള്ളിൽ തന്നെ അമ്മ സംഘടനയിൽ തിരഞ്ഞെടുപ്പ് നടത്തും എന്നാണ് തീരുമാനിച്ചിട്ടുള്ളത്.
Discussion about this post