ഡല്‍ഹി: ഭാരത് മാതാ കീ ജയ് എന്ന് വിളിക്കുന്നത് ഓരോരുത്തരുടെയും താല്പര്യമാണെന്ന് മുന്‍ നിയമകാര്യ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സല്മാന് ഖുര്‍ഷിദ്. പുതുതലമുറ ഭാരത് മാതാവിനെ വന്ദിക്കാന്‍ പഠിക്കേണ്ടതുണ്ടെന്ന് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവതിനുള്ള മറുപടിയായിട്ടാണ് സല്മാന് ഖുര്‍ഷിദിന്റെ പ്രസ്താവന.
പൊതുസ്ഥലത്ത് ഭാരത് മാതാ കീ ജയ് എന്ന് വിളിക്കുന്നത് ഓരോരുത്തരുടെയും താല്പര്യമാണ്. ദേശീയഗാനം പാടുന്നതും, വന്ദേമാതരം ആലപിക്കുന്നതും എല്ലാവര്ക്കും അഭിമാനമുള്ള കാര്യമാണ്. എന്നാല്‍, ചിലര്‍ അങ്ങനെ ചെയ്യാന്‍ താല്പര്യപ്പെടുന്നില്ല. അത് അവരുടെ താല്പര്യമാണ്. അല്ലാതെ അത് രാജ്യസ്നേഹി മില്ലാത്തതു കൊണ്ടല്ലെന്നും ഓരോരുത്തര്‍ക്കും അവരുടേതായ അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും സല്മാന് ഖുര്‍ഷിദ് പറഞ്ഞു. സര്‍വ്വകലാശാലകളിലെ അഭിപ്രായ സ്വാതന്ത്ര്യം എന്ന വിഷയത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Discussion about this post