തിരുവനന്തപുരത്ത് പ്രകടനം നടത്തിയ ബിജെപി പ്രവര്‍ത്തകരെ മാരകമായി ആക്രമിച്ച കേസില്‍ എട്ട് പേര് അറസ്റ്റില്‍. സിപിഎം പ്രവര്‍ത്തകരാണ് അറസ്റ്റിലായ എട്ട് പേരും. പോത്തന്‍കോട് പോലിസ് ഇന്നലെ രാത്രിയാണ് ഇവരെ അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ സന്തോഷ് എന്ന സിപിഎം പ്രവര്‍ത്തകനെ പോലിസ് അറസ്റ്റ് ചെയതിരുന്നു. പ്രകടനത്തിന് നേരെ ബൈക്ക് ഓടിച്ച് കയറ്റിയത് ഇയാളാണ് എന്നാണ് പോലിസിന്റെ കണ്ടെത്തല്‍
കാട്ടായിക്കോണത്ത് മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കാനുള്ള ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നടത്തിയ മാര്‍ച്ചിന് നേരെ സിപിഎം അക്രമം അഴിച്ചു വിടുകയായിരുന്നു. പോലിസിന്റെ മുന്നില്‍ വച്ചാണ് അക്രമം നടന്നത്. സിപിഎം കോണ്‍ഗ്രസ് ഒത്തുകളിയുടെ ഭാഗമായാണ് അക്രമമെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചിരുന്നു.
അക്രമത്തിനിടെ പരിക്കേറ്റ ആര്‍എസ്എസ് താലൂക്ക് പ്രചാരക് അമല്‍കൃഷ്ണയുടെ നില ഗുരുതരമായി തുടരുകയാണ്. മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. സിപിഎം അക്രമത്തിനെതിരെ നാടെങ്ങും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇന്നലെ തിരുവനന്തപുരത്ത് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സമാധാനപരമായിരുന്നു.
Discussion about this post