മുൻ ഇന്ത്യൻ പരിശീലകൻ ഗാരി കിർസ്റ്റൺ എംഎസ് ധോണിയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞു. സുരക്ഷാ കാരണങ്ങളാൽ പരിശീലകർക്ക്, ഇന്ത്യൻ കളിക്കാരോടൊപ്പം ചേരാൻ അനുവാദമില്ലാത്തതിനാൽ 2011 ലോകകപ്പിന് മുമ്പ് ധോണി പരിശീലന ക്യാമ്പ് റദ്ദാക്കിയ സംഭവവും അദ്ദേഹം ഓർമ്മിച്ചു.
എന്തായാലും 28 വർഷത്തെ ട്രോഫിക്കായുള്ള കാത്തിരിപ്പിന് വിരാമമിട്ട് ധോണിയും കിർസ്റ്റണും 2011-ൽ ഇന്ത്യയെ ലോകകപ്പിൽ വിജയത്തിലേക്ക് നയിച്ചു. വാങ്കഡെ സ്റ്റേഡിയത്തിൽ ശ്രീലങ്കയ്‌ക്കെതിരായ വെല്ലുവിളിയെ ഇന്ത്യ ആറ് വിക്കറ്റിന് മറികടന്നു. Reddif.com-ന് നൽകിയ അഭിമുഖത്തിൽ, ഇതിഹാസ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് കിർസ്റ്റൺ സംസാരിച്ചു.
“ഒരു നേതാവെന്ന നിലയിൽ അദ്ദേഹം തലമുറകളിലൂടെ കടന്നുപോകുന്ന പ്രതിഭയുള്ള വ്യക്തിയായിരുന്നു. മറ്റുള്ളവർ പിന്തുടരാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ അദ്ദേഹം ചെയ്തു, അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നത് നല്ലതായിരുന്നു. ഞങ്ങൾക്ക് ഇടയിൽ നല്ല ബന്ധമായിരുന്നുവെന്ന് ഞാൻ കരുതുന്നു. കുറച്ച് സമയമെടുത്തു പരസ്പരം മനസിലാക്കാൻ, പക്ഷേ ഞങ്ങൾ ഒരുമിച്ച് നന്നായി പ്രവർത്തിച്ചു,” അദ്ദേഹം പറഞ്ഞു.
ധോണി പരിശീലകരെ പിന്തുണച്ച് രംഗത്തെത്തിയപ്പോൾ ഉണ്ടായ ഒരു സംഭവം 57 കാരനായ അദ്ദേഹം വെളിപ്പെടുത്തി. “ബാംഗ്ലൂർ എയർഫോഴ്‌സ് അക്കാദമിയിൽ പരിശീലനം നടത്താൻ ഞങ്ങൾ ആഗ്രഹിച്ചു, കളിക്കാർ ആവേശത്തിലായിരുന്നു. കോച്ചിംഗ് സ്റ്റാഫിലെ എല്ലാ വിദേശികളോടും സുരക്ഷാ ഉദ്യോഗസ്ഥർ പാസ്‌പോർട്ടുകൾ ആവശ്യപ്പെട്ടു.
“പരിശീലകരെ അങ്ങോട്ട് പ്രവേശിപ്പിക്കാൻ കഴിയില്ലെന്ന് ഞങ്ങളോട് പറഞ്ഞു, കാരണം അത് സുരക്ഷാ ലംഘനമായിരിക്കും. ധോണി അവിടെ ആ സെഷൻ തന്നെ റദ്ദാക്കി. ആ സമയത്ത് ഞങ്ങൾ ഒരു ടീം എന്ന നിലയിൽ എവിടെയായിരുന്നുവെന്ന് അത് കാണിച്ചുതന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post