ഐപിഎൽ 2026 ട്രേഡ് വിൻഡോ സംബന്ധിച്ച വാർത്തകളും അതിന്റെ ചർച്ചകളും നടക്കുകയാണ്. ലേലത്തിന് മുമ്പ് ഏതൊക്കെ താരങ്ങളെ പരസ്പരം കൈമാറ്റം ചെയ്യും ആരൊക്കെ ടീമിൽ ഉണ്ടാകും എന്നത് ഒകെ ആണ് ചർച്ചകൾ. എന്തായാലും നടക്കാൻ സാധ്യതയുള്ളത് ചില ട്രേഡ് നമുക്ക് നോക്കാം :
3. വെങ്കിടേഷ് അയ്യർ (കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്)
2025-ൽ 23.75 കോടി രൂപയുടെ നിക്ഷേപം നടത്തി എങ്കിലും നിരാശപെടുത്തുക ആയിരുന്നു താരം. 142 റൺസ് മാത്രം നേടിയ ഓൾ റൗണ്ടർക്ക് ട്രേഡിൽ പക്ഷെ ഡിമാൻഡ് ഉണ്ട് .
റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു താരത്തിൽ ഉള്ള തങ്ങളുടെ താൽപ്പര്യം ആവർത്തിച്ച് സ്ഥിരീകരിച്ചിട്ടുണ്ട്, അയ്യർക്ക് അവരുടെ സിസ്റ്റത്തിൽ ആയിരുന്നെങ്കിൽ ‘ശരിക്കും മികച്ച സീസൺ’ ലഭിക്കുമായിരുന്നുവെന്ന് ഹെഡ് കോച്ച് ആൻഡി ഫ്ലവർ പറഞ്ഞു. സൺറൈസേഴ്‌സ് ഹൈദരാബാദിനും താരത്തിൽ താത്പര്യമുണ്ട്, അവർ ഇഷാൻ കിഷന് പകരക്കാരനെ തേടുന്നു. അയ്യറുടെ മൂന്നാം നമ്പർ ഉള്ള റെക്കോഡാണ് അവരെ ആഘർഷിക്കുന്നത്.
2. ഇഷാൻ കിഷൻ (സൺറൈസേഴ്‌സ് ഹൈദരാബാദ്)
2025 ലെ സീസണിൽ 354 റൺസ് നേടി എങ്കിലും അതിൽ രണ്ട് മികച്ച പ്രകടനങ്ങൾ മാത്രം ആയിരുന്നു ഇഷാന് ഉണ്ടായിരുന്നത്, തന്റെ ട്രാക്ക് റെക്കോർഡും വൈദഗ്ധ്യവും കാരണം ഇഷാൻ കിഷൻ ഇപ്പോഴും ആവശ്യക്കാരിൽ മുൻപന്തിയിലാണ്. അതിനാൽ തന്നെ താരത്തെ ഇപ്പോൾ നോക്കുന്നത് പഴയ ടീമായ മുംബൈ ഇന്ത്യൻസ് ആണ്. താരത്തിനായി ഹൈദരാബാദിന് 12 മുതൽ 15 കോടി വരെ ഹൈദരാബാദിന് കൊടുക്കാനും മുംബൈ തയാറാണ്.
1 സഞ്ജു സാംസൺ ( രാജസ്ഥാൻ റോയൽസ്)
സഞ്ജു സാംസൺ ട്രേഡ് വിൻഡോയിലെ ഏറ്റവും വിലയേറിയ കളിക്കാരനായി മാറിയിരിക്കുന്നു, അദ്ദേഹത്തിന്റെ വിപണി മൂല്യം ₹18 കോടിയിൽ നിന്ന് ₹25-20 കോടിയായി നിൽക്കുകയാണ്. ഐപിഎല്ലിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾക്കായി ചെന്നൈ- കൊൽക്കത്ത ടീമുകളാണ് മുന്നിൽ ഉള്ളത്.
ചെന്നൈ സൂപ്പർ കിംഗ്സ് അംഗങ്ങളിൽ ഒരാൾ ഇങ്ങനെ പറഞ്ഞു “ഞങ്ങൾ തീർച്ചയായും സഞ്ജുവിനെ നോക്കുന്നുണ്ട്,”. എന്തായാലും ധോണിക്ക് പകരം ഒരു വിക്കറ്റ് കീപ്പിങ് ഓപ്ഷൻ, ഒരു നായകൻ അങ്ങനെ പലതും ഉള്ളതിനാൽ ചെന്നൈ താരത്തിനായി ശ്രമം നടത്തുന്നുണ്ട്. കൊൽക്കത്തയും ഒരു നായക ഓപ്ഷൻ നോക്കുന്നതിനാൽ സഞ്ജുവിനായി ശ്രമം നടത്തുന്നുണ്ട്.
എന്തിരുന്നാലും ശിവം ദുബൈ , അശ്വിൻ തുടങ്ങിയ താരങ്ങളെ രാജസ്ഥാന് നൽകി ട്രേഡ് നടത്താനാണ് ചെന്നൈ ശ്രമിക്കുന്നത്.
Discussion about this post