Tuesday, September 16, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

രാഹുൽ ഗാന്ധി രാജ്യവിരുദ്ധനാണ്,മാദ്ധ്യമങ്ങൾക്ക് വിശ്വാസം യേശുവിലും ആശ്വാസം കീശയിലുമാണ്;കെ. എസ്. രാധാകൃഷ്ണൻ

by Brave India Desk
Aug 8, 2025, 12:41 pm IST
in India
Share on FacebookTweetWhatsAppTelegram

വോട്ടെടുപ്പിന്റെ നടത്തിപ്പിൽ തിരഞ്ഞെടുപ്പു കമ്മിഷൻ കൃത്രിമം നടത്തുന്നുവെന്ന  ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണം വലിയ വിമർശനങ്ങൾക്ക് കാരണമാകുകയാണ്.സർവത്ര ക്രമക്കേടാണെന്നും, ചില തിരഞ്ഞെടുപ്പ് ഫലങ്ങൾ ‍ഞെട്ടിച്ചതായും . കമ്മിഷൻ ബിജെപിയുമായി ചേർന്ന് വോട്ടു മോഷ്ടിക്കുകയാണെന്നാണും രാഹുൽ പറയുന്നു. ഇപ്പോഴിതാ രാഹുലിൻ്റെ ആരോപണങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഡോ. കെഎസ് രാധാകൃഷണൻ

ഇറ്റലിയിലെ റൗൾ വിൻസി ഇന്ത്യയിൽ രാഹുൽ ഗാന്ധി. രാഹുൽ ഗാന്ധി രാജ്യവിരുദ്ധനാണ്. കരുതിയിരിക്കുന്നത് എല്ലാവർക്കും നല്ലതാണ്.
കോൺഗ്രസ്സ് ജയിച്ചാൽ തെരഞ്ഞെടുപ്പുമാതൃകാപരം; തോറ്റാൽ തെരഞ്ഞെടുപ്പിൽ അടിമുടി കൃത്രിമം. ഇന്നലെ രാഹുൽ പൊട്ടിച്ച ബോംബിൻ്റെ രത്നചുരുക്കം ഇതാണ്. ഇലക്ഷൻ കമ്മീഷൻ നിയമം ജനപ്രാതിനിധ്യ നിയമം എന്നിവയുടെ വിവിധ വകുപ്പുകളും ചട്ടങ്ങളുമനുസരിച്ച് തെരഞ്ഞെടുപ്പ് കാലത്ത് തന്നെ പരിഹരിക്കാൻ കഴിയുന്ന പരാതികളാണ് പവർ പോയിൻ് പ്രസൻ്റേഷനുമായി രാഹുൽ അവതരിപ്പിച്ചത്. പവർഫുൾ പ്രസൻ്റേഷൻ നടത്താൻ കെല്പില്ലാത്തവരുടെ രക്ഷയാണ് പവർ പോയിൻ്റ് പ്രസൻ്റേഷൻ. പറയാൻ ഒന്നുമില്ലെങ്കിലും
എന്തെങ്കിലും പറഞ്ഞു എന്ന പ്രതീതി ഉണ്ടാക്കാൻ അതിലൂടെ കഴിയും.
കുറെക്കാലമായി കോൺഗ്രസിൻ്റെ സമീപനം ഇങ്ങനെയാണ്. കോടതിയിൽ നിന്നും കോൺഗ്രസിന് അനുകൂലവിധി ഉണ്ടായാൽ ജ്യുഡീഷ്യറി നീതിയുടെ കാവലാൾ ; വിധി എതിരാണെങ്കിൽ കോടതികൾ ബി ജെ പിക്ക് വഴങ്ങി, ജനാധിപത്യവും നീതീവ്യവസ്ഥയും തകർക്കുന്നു എന്നു പറഞ്ഞ് പ്രചരണം നടത്തും.
പാർലമെൻ്റിൽ ചട്ട പ്രകാരം നടപടിക്രമങ്ങൾ നടന്നാൽ
സ്പീക്കർ പക്ഷപാതപരമായി പെരുമാറുന്നു എന്നു പറയും. നടപടിക്രമങ്ങൾ തെറ്റിച്ചു കൊണ്ട് കോൺഗ്രസ്സിന് അനുകൂലമായി തീരുമാനം എടുത്താൽ അത് ജനാധിപത്യ സംരക്ഷണമാകും. അഴിമതിക്കേസിൽ മതിയായ തെളിവിൻ്റെ അടിസ്ഥാനത്തിൽ സോണിയയ്ക്കും മക്കൾക്കും എതിരെ കേസെടുത്താൽ അത് ഏകാധിപത്യം; മറ്റുള്ളവർക്ക് എതിരെ എന്ത് നടപടി എടുത്താലും അത് നീതിനിർവ്വഹണം. പാർലമെൻ്റിൽ
ചട്ടപ്രകാരം സംവാദം നടത്തില്ല. എന്നാൽ, തന്നെ സംസാരിക്കാൻ അനുവദിക്കുന്നില്ല എന്ന് ആ ജനാധിപത്യവാദി പുറത്തിറങ്ങി പറയും. നിയമനിർമ്മാണ പ്രവർത്തനം, നിയമനിർവ്വഹണ സംവിധാനം, നിയമവ്യാഖ്യാന സമ്പ്രദായം ഇതിനെ എല്ലാം നശിപ്പിക്കുന്ന
പ്രവർത്തനമാണ് രാഹുൽ കുറെക്കാലമായി നടത്തിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് രാഹുൽ രാജ്യവിരുദ്ധനാണ്. കരുതിയിരിക്കുന്നത് എല്ലാവർക്കും നല്ലതാണ്.
രാഹുലൻ്റെ ഈ നീക്കം യാദൃശ്ചികമായി സംഭവിക്കുന്നതല്ല. അതിൻ്റെ പിന്നിൽ വ്യക്തവും സംഘടി
തവുമായ ആസൂത്രണമുണ്ട്. എന്ത് നുണയും പൊതുവേദിയിൽ എങ്ങനെ പറയാനും
ഒരു മടിയുമില്ലാത്ത നേതാവാണ് രാഹുൽ. ഈ സ്വഭാവം അദ്ദേഹം ബോധപൂർവ്വം വളർത്തിയെടുക്കുന്നതാണ്. അദ്ദേഹം എന്നും എന്തിലും ഇരട്ട സ്വഭാവം പ്രദർശിപ്പിക്കും. ജന്മനാ അദ്ദേഹം ഇറ്റാലിയൻ കത്തോലിക്കനാണ്. ഇറ്റലിയിൽ അദ്ദേഹത്തെ റൗൾ വിൻസി എന്ന പേരിൽ അറിയപ്പെടുന്നു. അദ്ദേഹം ജന്മം കൊണ്ട് ഇറ്റാലിയൻ പൗരനാണ്. കൂടാതെ ബ്രിട്ടീഷ് പൗരത്വവും ഉണ്ട്. ഇന്ത്യയിൽ റൗൾ വിൻസി രാഹുൽ ഗാന്ധി എന്ന പേരിൽ ബ്രാഹ്മണനായി സ്വയം ഭാവിക്കും.
ഇന്ത്യയിൽ ജീവിച്ചുകൊണ്ട് പാക്കാസ്ഥാനും ചൈനയ്ക്കും
വേണ്ടി പ്രവർത്തിക്കും. കനത്ത യൂറോസെൻട്രിക്കാണ് അദ്ദേഹം. അതുകൊണ്ട് ഇന്ത്യയിൽ ഒരു കാര്യവും നന്നായി നടക്കുന്നില്ല എന്നു പ്രചരിപ്പിക്കും. യു പി എ ഒന്ന്, രണ്ട് കാലങ്ങളിൽ അഴിമതി സാർവ്വത്രികമായിരുന്നു. അഴിമതിപ്പണം കുന്നു കൂടിയത് അദ്ദേഹത്തിൻ്റെ കുടുംബത്തിൽ തന്നെയാണ്. ഇതൊക്കെയാണെങ്കിലും അനായാസം നുണ പറയാനുള്ള രാഹുലൻ്റെ കഴിവിനെ പ്രശസിക്കുക തന്നെ വേണം. നുണ പ്രചാരണത്തിൽ രാഹുലൻ്റെ ഗുരു അദ്ദേഹത്തിൻ്റെ വകയിലെ അമ്മാവനും മെൻ്ററുമായ ജോർജ് സോറസാണ്.
കാര്യസാദ്ധ്യത്തിനായി ഇഷ്ടംപോലെ നുണ പറയുകയും പ്രചരിപ്പിക്കുകയും ചെയ്യാമെന്നാണ് സോറസ് ലോകത്തെ പഠിപ്പിക്കുന്നത്. ഈ നുണകൾക്ക് അദ്ദേഹം conjuncture എന്ന ഓമന പേരു നൽകി. Conjuncture എന്നാൽ വസ്തുകളുടെ പിന്തുണയില്ലാത്ത
വാക്കുകളുടെ ചേരുവ എന്നാണർത്ഥം. അതുകൊണ്ട് അത് ഒരാൾക്കും തെളിയിക്കാനാകില്ല. വസ്തുതകളുടെ പിൻബലമുള്ള വാക്കുകളേയും വാക്യങ്ങളെയും മാത്രമെ
തെളിയിക്കാൻ കഴിയൂ. ഇങ്ങനെയുള്ള conjuncture കളാണ് രാഹുൽ അവർത്തിച്ചു പറയുന്നത്. അതിൻ്റെ ഭാഗമായിട്ടാണ് 2019 ൽ മരിച്ച അരുൺ ജയ്റ്റിലി 2020 ൽ നേരിട്ടു വന്ന് തന്നെ ഭീഷണിപ്പെടുത്തി എന്ന് രാഹുൽ പ്രചരിപ്പിച്ചത്. നുണ എത്ര പറഞ്ഞാലും അതിൽ അദ്ദേഹത്തിന് പശ്ചാത്താപമില്ല. അല്പം പോലും മനസാക്ഷിക്കുത്തില്ലാതെ നുണ ആവർത്തിക്കാനുള്ള കഴിവ് രാഹുലന് ഉണ്ട്. സ്വാഭാവികമായും ജയ്റ്റിലിയുടെ കുടുംബത്തോട് അദ്ദേഹം മാപ്പുപറഞ്ഞില്ല. അതാണ് രാഹുൽ. അദ്ദേഹം ഒരിക്കലും തെറ്റുസമ്മതിക്കില്ല.

Stories you may like

ഇന്ത്യയിൽ മയക്കുമരുന്ന് കടത്തിന് പിടിക്കപ്പെട്ട് തടവിൽ കഴിയുന്നത് 16,000 വിദേശികൾ ; നാടുകടത്തൽ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് കേന്ദ്രം

ഞങ്ങൾക്ക് എല്ലാവരെയും നഷ്ടപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂറിൽ മസൂദ് അസറിന്റെ കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടത് ആദ്യമായി സ്ഥിരീകരിച്ച് ജെയ്‌ഷെ മുഹമ്മദ്

തെരഞ്ഞെടുപ്പു കമ്മീഷന് എതിരെയാണ് രാഹുലിൻ്റെ പുതിയ നുണ ബോംബ്. ബാംഗ്ലൂർ സെൻട്രൽ ലോകസഭാമണ്ഡലത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 100250 വ്യാജ വോട്ടുകൾ നേടിയാണ് ബി ജെ വിജയിച്ചത്. തെരഞ്ഞെടുപ്പു കമ്മീഷൻ ഇക്കാര്യത്തിൽ ബിജെപിയുമായി ഒത്തുകളിച്ചു. അതിന് എന്താണ് തെളിവ് എന്നു ചോദിച്ചാൽ ഉത്തരം ഇങ്ങനെ: കഴിഞ്ഞ 15 വഷത്തെ സിസിടിവി ദൃശ്യങ്ങൾ തെരഞ്ഞെടുപ്പു കമ്മീഷൻ നൽകിയില്ല. അതുകൊണ്ട് തെളിവ് നൽകാനാകില്ല എന്ന മൻകൂർ ജാമ്യം എടുക്കാനും അദ്ദേഹം മറന്നില്ല. അതായത് തെളിവില്ലാത്ത ആരോപണങ്ങളെ തെളിവായി സമർപ്പിക്കുന്നു. അതിനായി അദ്ദേഹം കണക്കും നിരത്തിയിട്ടുണ്ട്. ഇരട്ട വോട്ടുകൾ ഉള്ളവർ 11965. വ്യാജമേൽവിലാസക്കാർ 40009. ഒരു വിലാസത്തിൽ പ്രതീക്ഷിക്കുന്നതിലും കൂടുതൽ വോട്ടർമാർ ഒരുമിയു താമസിച്ച വകയിൽ 10452. ഫോട്ടോ തെറ്റായി നൽകിയവർ ആദ്യ വോട്ടർമാരായി ചേർന്നവർ എന്നിങ്ങനെ എല്ലാം കൂടി ചേരുമ്പോൾ 100250 വ്യാജ വോട്ടർമാരുണ്ടായി. അവരെല്ലാം ബിജെപിക്ക് വോട്ട് ചെയ്തു എന്നും അദ്ദേഹം പറഞ്ഞു. ഇത് സമർത്ഥിക്കാൻ അദ്ദേഹത്തിൻ്റെ കയ്യിൽ യാതൊരു തെളിവുമില്ല. എന്നിട്ടും ഒരു ഉളുപ്പുമില്ലാത തെളിയിക്കാൻ കഴിയാത്ത ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടേയിരിക്കുന്നു. ഇന്ത്യൻ ജനാധിപത്യം അപകടത്തിലാണെന്നും അതിനെ രക്ഷിക്കാനായി ജുഡീഷ്യറി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇദ്ദേഹം പറയുന്ന ആരോപണങ്ങൾ ശരിയാണെന്നു സമ്മതിച്ചാലും ചില പ്രശ്നങ്ങൾ ഉണ്ട്. വോട്ടർ പട്ടികയിൽ വ്യാജ വോട്ടർമാരുണ്ടെങ്കിൽ അവരെ നീക്കം ചെയ്യുന്നതിനും ആൾമാറാട്ട വോട്ടുകൾ തടയുന്നതിനും നിയമപരമായ നടപടികൾ സ്വീകരിക്കാൻ എല്ലാ പാർട്ടികൾക്കും അധികാരമുണ്ട്. എന്തുകൊണ്ടാണ് കോൺഗ്രസ്സ് ആ നടപടികൾ എടുക്കാതിരുന്നത്? ലോക്സഭ തെരഞ്ഞെടുപ്പിൽ കർണ്ണാടകയിലും നിയമസഭ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലും ഹരിയാനയിലും തോറ്റതും വോട്ടർപട്ടികയിലെ ക്രമക്കേട് മൂലമാണെന്ന് അദ്ദേഹം ആരോപിക്കുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ കർണ്ണാടകയിൽ കോൺഗ്രസ്സ് ജയിച്ചല്ലോ. അപ്പോൾ വോട്ടർ പട്ടികയ്ക്ക് ഒരു തകരാറും ഉണ്ടായിരുന്നില്ലേ? കേരളത്തിൽ കോൺഗ്രസ് നേതൃത്വം നൽകിയ മുന്നണി ജയിച്ചല്ലോ? അവിടെ വോട്ടർ പട്ടിക പെർഫക്ട് ആയിരുന്നോ? ഇതിനൊന്നും രാഹുൽ മറുപടി പറയില്ല. രാഹുൽ ഗാന്ധിയുടെ ഭ്രാന്ത് ആസൂത്രിതമാണ്. ഇനി നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പുകളിൽ തോൽക്കുകയാണെങ്കിൽ അതിനുത്തരവാദി തെരഞ്ഞെടുപ്പു കമ്മീഷനായിരിക്കും എന്ന് മുൻകൂട്ടി പറയുകയാണ് അദ്ദേഹം ‘ തെരഞ്ഞെടുപ്പ് നീതിപൂർവ്വമല്ലാത്തതു കൊണ്ടാണ് തോറ്റത് എന്ന് തോറ്റാൽ ന്യായീകരിക്കാം. ജയിച്ചാലാകട്ടെ തങ്ങൾ അതിനെയും മറി കടന്നു എന്നും പറയാം. ജനാധിപത്യ സംവിധാനം ഇന്ത്യയിൽ തകർന്നു
എന്ന് പ്രചരിപ്പിക്കാനാണ് ഈ ശ്രമം. അതിൻ്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി അഭിപ്രയ സർവ്വേകൾ സംഘടിപ്പിക്കും. അഭിപ്രായ സർവ്വേകളിലെല്ലാം കോൺഗ്രസിൻ്റെ വിജയം പ്രവചിപ്പിക്കും. ഈ പ്രവചനങ്ങളുടെ ന്യായാന്യായങ്ങളെ കുറിച്ച് വ്യാപകമായി മാധ്യമ ചർച്ച നടത്തും. മാധ്യമങ്ങൾ കോൺഗ്രസ്സ് ജയിച്ചതായി വിധിയെഴുതും. വോട്ട് എണ്ണി തീരുമ്പോൾ കോൺഗ്രസ്സ് തോൽക്കും. അപ്പോൾ തെരഞ്ഞെടുപ്പു കൃത്രിമം മൂലം തോറ്റു എന്ന് ഇതേ മാദ്ധ്യമങ്ങളെക്കൊണ്ട് പറയിപ്പിക്കും. ഈ പണി മാദ്ധ്യമങ്ങൾക്കും ലാഭകരമാണ്. അവരുടെ കീശയും നിറയും. മാദ്ധ്യമങ്ങൾക്ക് വിശ്വാസം യേശുവിലും ആശ്വാസം കീശയിലുമാണ്. ജനാധിപത്യം തകർന്നു എന്നും തങ്ങൾ തെരഞ്ഞെടുപ്പിൽ വിശ്വസിക്കുന്നില്ല എന്നും രാഹുൽ പ്രഖ്യാപിക്കും. എന്നിട്ട് കലഹം തെരുവിലെത്തിക്കും.ഇത് ജോർജ് സോറസിൻ്റെ രീതിയാണ്. ഇങ്ങനെയാണ് സോറസ് ബംഗ്ലാദേശിൻ്റെ കുളം തോണ്ടിയത്. അതേ മാർഗ്ഗത്തിൽ ഇന്ത്യയെ തകർക്കുന്നതിനു വേണ്ടിയാണ് രാഹുൽ പണിയെടുക്കുന്നത്. ഇന്ത്യയുടെ തകർച്ച സോറസിൻ്റെയും
സ്വപ്നമാണ്. (ഡോ. കെ. എസ്. രാധാകൃഷ്ണൻ)

Tags: radhakrishnan
Share24TweetSendShare

Latest stories from this section

ഡെറാഡൂണിൽ മേഘവിസ്ഫോടനം ; നിരവധി തൊഴിലാളികളെ ഒഴുക്കിൽ പെട്ട് കാണാതായി ; 6 മരണം

ഡെറാഡൂണിൽ മേഘവിസ്ഫോടനം ; നിരവധി തൊഴിലാളികളെ ഒഴുക്കിൽ പെട്ട് കാണാതായി ; 6 മരണം

അനധികൃത കുടിയേറ്റക്കാർ സംസ്ഥാനങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണി ; എല്ലാ നുഴഞ്ഞുകയറ്റക്കാരെയും വേരോടെ പിഴുതെറിയുമെന്ന് മോദി

അനധികൃത കുടിയേറ്റക്കാർ സംസ്ഥാനങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണി ; എല്ലാ നുഴഞ്ഞുകയറ്റക്കാരെയും വേരോടെ പിഴുതെറിയുമെന്ന് മോദി

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

Discussion about this post

Latest News

ഇന്ത്യയിൽ മയക്കുമരുന്ന് കടത്തിന് പിടിക്കപ്പെട്ട് തടവിൽ കഴിയുന്നത് 16,000 വിദേശികൾ ; നാടുകടത്തൽ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് കേന്ദ്രം

ഇന്ത്യയിൽ മയക്കുമരുന്ന് കടത്തിന് പിടിക്കപ്പെട്ട് തടവിൽ കഴിയുന്നത് 16,000 വിദേശികൾ ; നാടുകടത്തൽ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് കേന്ദ്രം

അഴകൊഴമ്പൻ ഭീഷണിയുമായി ഇസ്ലാമിക പണ്ഡിതൻ നടുറോഡിൽ; ശരിയത്തേ നിരോധിച്ച് ടെക്‌സസ്

അഴകൊഴമ്പൻ ഭീഷണിയുമായി ഇസ്ലാമിക പണ്ഡിതൻ നടുറോഡിൽ; ശരിയത്തേ നിരോധിച്ച് ടെക്‌സസ്

സഞ്ജുവിന് ബാറ്റിംഗ് കിട്ടണോ, എങ്കിൽ ഇനി ആ കാര്യം ചെയ്തേ പറ്റു; മലയാളി താരത്തിന് ഉപദേശവുമായി റോബിൻ ഉത്തപ്പ; ശരിവെച്ച് ആരാധകരും

സഞ്ജുവിന് ബാറ്റിംഗ് കിട്ടണോ, എങ്കിൽ ഇനി ആ കാര്യം ചെയ്തേ പറ്റു; മലയാളി താരത്തിന് ഉപദേശവുമായി റോബിൻ ഉത്തപ്പ; ശരിവെച്ച് ആരാധകരും

ഞങ്ങൾക്ക് എല്ലാവരെയും നഷ്ടപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂറിൽ മസൂദ് അസറിന്റെ കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടത് ആദ്യമായി സ്ഥിരീകരിച്ച് ജെയ്‌ഷെ മുഹമ്മദ്

ഞങ്ങൾക്ക് എല്ലാവരെയും നഷ്ടപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂറിൽ മസൂദ് അസറിന്റെ കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടത് ആദ്യമായി സ്ഥിരീകരിച്ച് ജെയ്‌ഷെ മുഹമ്മദ്

പത്താം ക്ലാസുകാരിയെ കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

പത്താം ക്ലാസുകാരിയെ കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

പിണറായി സർക്കാരിന് വീണ്ടും തിരിച്ചടി ; ബി അശോക് ഐഎഎസിനെ സ്ഥലം മാറ്റിയ ഉത്തരവ് സ്റ്റേ ചെയ്ത് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ

പിണറായി സർക്കാരിന് വീണ്ടും തിരിച്ചടി ; ബി അശോക് ഐഎഎസിനെ സ്ഥലം മാറ്റിയ ഉത്തരവ് സ്റ്റേ ചെയ്ത് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ

ഒമാനെതിരായ മത്സരം, ടീം ഇന്ത്യയിൽ വമ്പൻ അഴിച്ചുപണിക്ക് സാധ്യത; സഞ്ജു സാംസണ് വേണ്ടി നടക്കുന്നത് ശക്തമായ വാദം

ഒമാനെതിരായ മത്സരം, ടീം ഇന്ത്യയിൽ വമ്പൻ അഴിച്ചുപണിക്ക് സാധ്യത; സഞ്ജു സാംസണ് വേണ്ടി നടക്കുന്നത് ശക്തമായ വാദം

ഡെറാഡൂണിൽ മേഘവിസ്ഫോടനം ; നിരവധി തൊഴിലാളികളെ ഒഴുക്കിൽ പെട്ട് കാണാതായി ; 6 മരണം

ഡെറാഡൂണിൽ മേഘവിസ്ഫോടനം ; നിരവധി തൊഴിലാളികളെ ഒഴുക്കിൽ പെട്ട് കാണാതായി ; 6 മരണം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies