Friday, October 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ശബരിമലയിൽ ഡിജിറ്റൽ വിപ്ലവം; എഐ ക്യാമറകളും ക്രൗഡ് കൺട്രോൾ റൂമും വരുന്നു, അയ്യപ്പ സംഗമം ഒഴിവാക്കി ദേവസ്വം ബോർഡ്

by Brave India Desk
Jul 10, 2026, 05:49 pm IST
in Kerala, News
Share on Facebook
Tweet
WhatsApp
Telegram

വരാനിരിക്കുന്ന മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാൻ വിപുലമായ ഭരണ-സൗകര്യ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. റിപ്പോർട്ട് പ്രകാരം, ഈ വർഷം മുതൽ ശബരിമലയിൽ പൂർണ്ണമായ ഡിജിറ്റലൈസേഷൻ നടപ്പാക്കാനാണ് ബോർഡ് തീരുമാനിച്ചിരിക്കുന്നത്. അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഇനി മുതൽ അയ്യപ്പ സംഗമം ഉണ്ടാകില്ലെന്നും പ്രഖ്യാപിച്ചു. തീർത്ഥാടകരുടെ താമസം സുഗമമാക്കുന്നതിനായി സന്നിധാനത്തെ 690 മുറികളിൽ വിശദമായ കണക്കെടുപ്പിന് ശേഷം 550 മുറികൾ ഓൺലൈൻ വഴി ഭക്തർക്കായി ലഭ്യമാക്കും. മുൻപ് 190 മുറികൾ മാത്രമാണ് ഓൺലൈൻ വഴി നൽകിയിരുന്നത്. ഇനി മുതൽ എല്ലാ മുറികൾക്കും ഓൺലൈൻ ബുക്കിംഗ് നിർബന്ധമാക്കും. ഇതിനായി നിലവിലുണ്ടായിരുന്ന ഡെപ്പോസിറ്റ് തുക ഒഴിവാക്കിയിട്ടുണ്ട്.

ഭക്തർക്ക് മുറിവാടക മുൻകൂറായി നൽകി, 50 രൂപ സർവീസ് ചാർജ് ഈടാക്കി മുറികൾ ബുക്ക് ചെയ്യാം. സന്നിധാനത്ത് നിലവിൽ ഹൗസ് കീപ്പിംഗ് സംവിധാനമില്ലാത്തതിനാൽ ഈ സീസൺ മുതൽ അത് ഔട്ട്സോഴ്സ് ചെയ്യാനാണ് തീരുമാനം. കൂടാതെ ശബരി ഗസ്റ്റ് ഹൗസിൽ നിലവിലുള്ള 56 മുറികൾക്ക് പുറമെ ഹൈപ്പവർ കമ്മിറ്റിയുടെയും ഹൈക്കോടതിയുടെയും അനുമതിയോടെ 60 മുറികൾ കൂടി പുതുതായി നിർമ്മിക്കും. നവംബർ 1 മുതൽ 90 ദിവസത്തേക്ക് ദേവസ്വം ബോർഡ് ആസ്ഥാനത്ത് എ ഐ ക്യാമറകൾ ഉൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങളോടെ പ്രത്യേക കൺട്രോൾ റൂം പ്രവർത്തിക്കുമെന്നും ദേവസ്വം പ്രസിഡൻറ് വ്യക്തമാക്കി.

Stories you may like

ഗുസ്തിയിൽ തങ്കത്തിളക്കവുമായി ഇന്ത്യ ; 65 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ സ്വർണ്ണം നേടി സുജീത് കൽക്കൽ

ധൈര്യവും ശക്തിയും നൽകിയത് ഹനുമാൻ ചാലിസ ; മോദിയോട് മനസ്സ് തുറന്ന് ക്യാപ്റ്റൻ സ്മിത് മച്ചാർ

തീർത്ഥാടന കാലത്തെ പ്രധാന വെല്ലുവിളിയായ തിരക്ക് നിയന്ത്രിക്കുന്നതിനായി എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ സന്നിധാനത്ത് ക്രൗഡ് കൺട്രോൾ റൂം സ്ഥാപിക്കും. ശബരിമലയിലെ ഏറ്റവും പ്രധാന വഴിപാടുകളിലൊന്നായ പടിപൂജയ്ക്ക് 2048 വരെ ബുക്കിംഗ് പൂർത്തിയായ സാഹചര്യത്തിൽ ഭക്തരുടെ കാത്തിരിപ്പ് കുറയ്ക്കാൻ തന്ത്രിയുടെ അനുമതിയോടെ ദിവസം ഒന്നിന് പകരം അഞ്ച് പടിപൂജകൾ വീതം നടത്താൻ ബോർഡ് തീരുമാനിച്ചിട്ടുണ്ട്. ഇതിനൊപ്പം തീർത്ഥാടന കാലയളവിൽ ക്യൂവിൽ കാത്തുനിൽക്കുന്ന സമയത്തിന്റെ ഗുണനിലവാരം ഉയർത്താനും നടപടിയുണ്ടാകും.

തീർത്ഥാടനത്തിനിടെ മരണപ്പെട്ട 54 പേരുടെ കുടുംബങ്ങൾക്ക് 1 ലക്ഷം രൂപ വീതം ഇൻഷുറൻസ് സഹായം നൽകും. വെർച്വൽ ക്യൂ ടിക്കറ്റിനൊപ്പം ഈടാക്കുന്ന 5 രൂപ ഫണ്ടിൽ നിന്നാണ് ഈ തുക കണ്ടെത്തുന്നത്. ഈ സീസൺ മുതൽ ഇൻഷുറൻസിനായി എൽഐസിയുമായി ചർച്ചകൾ നടത്തും. കർക്കിടകമാസം കഴിയുന്നതോടെ സന്നിധാനവും പരിസരവും ഡീപ്പ് ക്ലീനിംഗ് നടത്തുന്നതിനായി ക്ലീൻ കേരള കമ്പനിയുമായി കരാറിലേർപ്പെടും. അന്നദാനത്തിന് വ്യക്തിഗത സ്പോൺസർഷിപ്പ് സ്വീകരിക്കില്ലെന്നും മാന്യമായ രീതിയിൽ ഭക്തർക്ക് കേരള സദ്യ നൽകുമെന്നും ജയകുമാർ വ്യക്തമാക്കി.

ശബരിമലയിലെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വാസ്തുവിദ്യാ ഗുരുകുലത്തെ ഔദ്യോഗിക കൺസൾട്ടന്റാക്കും. ഇടത്താവളങ്ങളിലെ സൗകര്യങ്ങൾ കുറ്റമറ്റതാക്കാൻ ടെക്നിക്കൽ ക്വാളിറ്റി എൻജിനീയറിംഗ് ടീമിനെ നിയോഗിക്കും. സന്നിധാനത്ത് പുതിയ തീർത്ഥക്കുളം നിർമ്മിക്കാനും പദ്ധതിയുണ്ട്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് (യുഎൽസിസി) 6 കോടി രൂപ നൽകാനുണ്ടെന്ന അവരുടെ വാദത്തോട് പ്രതികരിച്ച പ്രസിഡന്റ്, ദേവസ്വം ബോർഡ് ഓഡിറ്റർ ഇത് സമ്മതിക്കുന്നില്ലെന്ന് വ്യക്തമാക്കി. ബോർഡ് പണം നൽകാനുണ്ടെന്നത് ശരിയാണെങ്കിലും അത് ബോർഡിന്റെ തുകയിൽ നിന്ന് നേരിട്ടെടുത്ത് വീട്ടാൻ സാധിക്കില്ലെന്നും ആലോചിച്ച് ബാക്കി തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘കാലം ഉണക്കാത്ത മുറിവുണ്ടോ’ എന്നായിരുന്നു ശബരിമലയുമായി ബന്ധപ്പെട്ടുയർന്ന മറ്റ് വിവാദങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം.

Tags: MAOMsabarimalaJAYAKUMAR
Share
Tweet
Send
Share

Latest stories from this section

174 ജീവനുകൾ രക്ഷിച്ച ധീരത; സ്മിതിന്റെ ആരോഗ്യനിലയിൽ പുരോഗതി, മോദിയുടെ ഫോൺകോൾ വലിയ ആശ്വാസമെന്ന് ഭാര്യ സോണൽ

174 ജീവനുകൾ രക്ഷിച്ച ധീരത; സ്മിതിന്റെ ആരോഗ്യനിലയിൽ പുരോഗതി, മോദിയുടെ ഫോൺകോൾ വലിയ ആശ്വാസമെന്ന് ഭാര്യ സോണൽ

ഏഷ്യൻ ഗെയിംസ് ബോക്‌സിങ് റിംഗിൽ ഇന്ത്യക്ക് സ്വർണ്ണത്തിളക്കം ; ചൈനീസ് തായ്‌‌പെയ് താരത്തെ തകർത്ത് പർവീൺ ഹൂഡ

ഏഷ്യൻ ഗെയിംസ് ബോക്‌സിങ് റിംഗിൽ ഇന്ത്യക്ക് സ്വർണ്ണത്തിളക്കം ; ചൈനീസ് തായ്‌‌പെയ് താരത്തെ തകർത്ത് പർവീൺ ഹൂഡ

ലഡാക്ക് അതിർത്തിയിൽ ചൈനയ്ക്ക് തക്ക മറുപടി; ദൗലത് ബേഗ് ഓൾഡിയിലേക്ക് 150 കി.മീ ബദൽ പാതയൊരുക്കാൻ ഇന്ത്യ

ലഡാക്ക് അതിർത്തിയിൽ ചൈനയ്ക്ക് തക്ക മറുപടി; ദൗലത് ബേഗ് ഓൾഡിയിലേക്ക് 150 കി.മീ ബദൽ പാതയൊരുക്കാൻ ഇന്ത്യ

സുഹൃത്തിന്റെ അച്ഛനുവേണ്ടി കരളിന്റെ പാതി പകുത്തു നൽകിയതിന് ലഭിച്ച ശിക്ഷ ; രഞ്ജുവിന് ഒരു നേരത്തെ ഭക്ഷണത്തിനായി സുമനസ്സുകളുടെ സഹായം വേണം

സുഹൃത്തിന്റെ അച്ഛനുവേണ്ടി കരളിന്റെ പാതി പകുത്തു നൽകിയതിന് ലഭിച്ച ശിക്ഷ ; രഞ്ജുവിന് ഒരു നേരത്തെ ഭക്ഷണത്തിനായി സുമനസ്സുകളുടെ സഹായം വേണം

Latest News

ഗുസ്തിയിൽ തങ്കത്തിളക്കവുമായി ഇന്ത്യ ; 65 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ സ്വർണ്ണം നേടി സുജീത് കൽക്കൽ

ഗുസ്തിയിൽ തങ്കത്തിളക്കവുമായി ഇന്ത്യ ; 65 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ സ്വർണ്ണം നേടി സുജീത് കൽക്കൽ

വാക്ക് പറഞ്ഞാൽ അത് മാറ്റുന്നവനല്ല മോഹൻലാൽ, നിർമ്മാതാവിനെ കണ്ടം വഴിയോടിച്ചത് ആ സംവിധായകന് വേണ്ടി

ആ ചിത്രത്തിൽ അഭിനയിക്കാൻ ആദ്യം മോഹൻലാലിന് ഇഷ്ടമായിരുന്നില്ല; കഥ കേട്ട് അവസാനം സീറ്റ് എഡ്ജിലായി; കിട്ടിയതോ കരിയറിലെ ഏറ്റവും വലിയ ഹിറ്റ്

രോഹിത് ലോകകപ്പ് ടീമിൽ ഉണ്ടാകരുതെന്ന് അയാൾ ആഗ്രഹിച്ചു, അവസാനം ഉണ്ടായിരുന്ന സെലെക്ടർ സ്ഥാനവും പോയി കിട്ടി; അഗാർക്കറെക്കുറിച്ച് സദഗോപൻ രമേശ്

രോഹിത് ലോകകപ്പ് ടീമിൽ ഉണ്ടാകരുതെന്ന് അയാൾ ആഗ്രഹിച്ചു, അവസാനം ഉണ്ടായിരുന്ന സെലെക്ടർ സ്ഥാനവും പോയി കിട്ടി; അഗാർക്കറെക്കുറിച്ച് സദഗോപൻ രമേശ്

പൂർണ്ണപിന്തുണയുമായി രാജ്യം ; ക്യാപ്റ്റൻ സ്മിത് മച്ചാറുമായി വീഡിയോ കോളിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

ധൈര്യവും ശക്തിയും നൽകിയത് ഹനുമാൻ ചാലിസ ; മോദിയോട് മനസ്സ് തുറന്ന് ക്യാപ്റ്റൻ സ്മിത് മച്ചാർ

174 ജീവനുകൾ രക്ഷിച്ച ധീരത; സ്മിതിന്റെ ആരോഗ്യനിലയിൽ പുരോഗതി, മോദിയുടെ ഫോൺകോൾ വലിയ ആശ്വാസമെന്ന് ഭാര്യ സോണൽ

174 ജീവനുകൾ രക്ഷിച്ച ധീരത; സ്മിതിന്റെ ആരോഗ്യനിലയിൽ പുരോഗതി, മോദിയുടെ ഫോൺകോൾ വലിയ ആശ്വാസമെന്ന് ഭാര്യ സോണൽ

ഏഷ്യൻ ഗെയിംസ് ബോക്‌സിങ് റിംഗിൽ ഇന്ത്യക്ക് സ്വർണ്ണത്തിളക്കം ; ചൈനീസ് തായ്‌‌പെയ് താരത്തെ തകർത്ത് പർവീൺ ഹൂഡ

ഏഷ്യൻ ഗെയിംസ് ബോക്‌സിങ് റിംഗിൽ ഇന്ത്യക്ക് സ്വർണ്ണത്തിളക്കം ; ചൈനീസ് തായ്‌‌പെയ് താരത്തെ തകർത്ത് പർവീൺ ഹൂഡ

ലഡാക്ക് അതിർത്തിയിൽ ചൈനയ്ക്ക് തക്ക മറുപടി; ദൗലത് ബേഗ് ഓൾഡിയിലേക്ക് 150 കി.മീ ബദൽ പാതയൊരുക്കാൻ ഇന്ത്യ

ലഡാക്ക് അതിർത്തിയിൽ ചൈനയ്ക്ക് തക്ക മറുപടി; ദൗലത് ബേഗ് ഓൾഡിയിലേക്ക് 150 കി.മീ ബദൽ പാതയൊരുക്കാൻ ഇന്ത്യ

സുഹൃത്തിന്റെ അച്ഛനുവേണ്ടി കരളിന്റെ പാതി പകുത്തു നൽകിയതിന് ലഭിച്ച ശിക്ഷ ; രഞ്ജുവിന് ഒരു നേരത്തെ ഭക്ഷണത്തിനായി സുമനസ്സുകളുടെ സഹായം വേണം

സുഹൃത്തിന്റെ അച്ഛനുവേണ്ടി കരളിന്റെ പാതി പകുത്തു നൽകിയതിന് ലഭിച്ച ശിക്ഷ ; രഞ്ജുവിന് ഒരു നേരത്തെ ഭക്ഷണത്തിനായി സുമനസ്സുകളുടെ സഹായം വേണം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies