ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ താന്‍ തന്നെ മത്സരിക്കുമെന്നു ബിജെപി നേതാവ് പി.സ് ശ്രീധരന് പിള്ള.ചില മാധ്യമങ്ങളില്‍ വന്ന പ്രചരണം അടിസ്ഥാന രഹിതമാണ്.ചെങ്ങന്നൂരില്‍ താന്‍ മത്സരിക്കുന്നതിന് പിസി തോമസിന് എതിര്‍പ്പില്ലെന്നും ശ്രീധരന് പിള്ള വ്യക്തമാക്കി.അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനു പിന്നില്‍ സിപിഎം ഗൂഢാലോചനയുണ്ടെന്നും ശ്രീധരന്‍പിള്ള അറിയിച്ചു .
ബിജപി കേന്ദ്ര നേതൃത്വത്തിന് സമര്‍പ്പിച്ച ആദ്യഘട്ട സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും ചെങ്ങന്നൂര്‍ പിസി തോമസ് ആവശ്യപ്പെട്ടു എന്നും ചില മാധ്യങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.ഇതേ തുടര്‍ന്നാണ് ശ്രീധരന് പിള്ളയുടെ വിശദീകരണം
Discussion about this post