പാലക്കാട് : യൂത്ത് കോൺഗ്രസ്സ് മുൻ അധ്യക്ഷനും പാലക്കാട് എംഎൽഎയും ആയ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ട്രാൻസ്ജെൻഡർ യുവതിയുടെ വെളിപ്പെടുത്തൽ. ട്രാൻസ് വുമൺ അവന്തിക ആണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളത്. ലൈംഗിക വൈകൃതം ഉള്ള ഒരാളെപ്പോലെയാണ് രാഹുലിന്റെ സംസാരം എന്നും അവന്തിക വെളിപ്പെടുത്തി.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് ഒരു ഡിബേറ്റിനിടയിൽ ആയിരുന്നു രാഹുൽ മാങ്കൂട്ടത്തിലിനെ പരിചയപ്പെട്ടിരുന്നത് എന്ന് അവന്തിക വെളിപ്പെടുത്തുന്നു. തുടക്കത്തിൽ സാധാരണ രീതിയിൽ മാത്രമായിരുന്നു സംസാരം. പിന്നീട് വാട്സാപ്പിലൂടെയും ടെലഗ്രാമിലൂടെയും മോശം സന്ദേശങ്ങൾ അയക്കാൻ തുടങ്ങി. റേപ്പ് ചെയ്യുന്നത് പോലെ ലൈംഗിക ബന്ധത്തിലേർപ്പെടണം എന്ന് രാഹുൽ പറഞ്ഞതായും അവന്തിക വെളിപ്പെടുത്തി.
കേരളത്തിന് പുറത്ത്, ബെംഗളൂരുവിലോ ഹൈദരാബാദിലോ ഉള്ള ഹോട്ടലിൽ പോയി ഇത്തരത്തിൽ ബന്ധപ്പെടണമെന്നാണ് രാഹുൽ ആവശ്യപ്പെട്ടതെന്നും അവന്തിക വെളിപ്പെടുത്തി. ടെലഗ്രാം മെസഞ്ചർ വഴി ഓപ്പൺ ചെയ്യുന്നതിന് പിന്നാലെ ഡിലീറ്റ് ആകുന്ന ഡിസപ്പിയറിങ് മെസേജ് വഴിയാണ് രാഹുൽ മാങ്കൂട്ടത്തിൽ ചാറ്റ് ചെയ്തിരുന്നത് എന്നും അവന്തിക വ്യക്തമാക്കി. ഭയം കൊണ്ടാണ് ഇതുവരെ തുറന്ന് പറയാതിരുന്നതെന്നും അവന്തിക വെളിപ്പെടുത്തി.
Discussion about this post